kerala

കെ വി റാബിയ; നിശ്ചയദാര്‍ഢ്യത്തിന്റെയും കരുത്തിന്റെയും പ്രതീകം, അനേകര്‍ക്ക് അക്ഷര വെളിച്ചം പകര്‍ന്നുനല്‍കി: പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

By webdesk17

May 04, 2025

പദ്മശ്രീ കെ.വി റാബിയ അവരുടെ നിയോഗം പൂര്‍ത്തിയാക്കി നാഥനിലേക്ക് മടങ്ങിയിരിക്കുന്നുവെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. നിശ്ചയദാര്‍ഢ്യത്തിന്റെയും കരുത്തിന്റെയും പ്രതീകമായിരുന്നു അവര്‍ അനേകര്‍ക്ക് അക്ഷര വെളിച്ചം പകര്‍ന്നുനല്‍കിയാണ് വിടവാങ്ങിയിരിക്കുന്നതെന്നും തങ്ങല്‍ പറഞ്ഞു.

ചെറിയ പ്രായത്തില്‍ തന്നെ ബാധിച്ച പോളിയോയും പിന്നീട് അര്‍ബുദവും അവരെ തളര്‍ത്തിയിരുത്തിയിരുന്നില്ല. പ്രതീക്ഷയറ്റുപോകാതെ നാട്ടില്‍ അക്ഷര വിപ്ലവം സാധ്യമാക്കി. വീല്‍ചെയറിലിരുന്ന് അവര്‍ എഴുതാനും വായിക്കാനുമറിയാത്ത ഒരു സമൂഹത്തെ അറിവിന്റെ പൂന്തോപ്പിലേക്ക് നടത്തിച്ചെന്നും തങ്ങള്‍ പറഞ്ഞു.

യു.എനും രാജ്യവും അവരുടെ പ്രവര്‍ത്തനങ്ങളെ പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചെന്നും കേരളം സാക്ഷര സംസ്ഥാനമായതില്‍ അവരുടെ പ്രയത്നങ്ങളുമുണ്ടായിരുന്നെന്നും സാദിഖലി തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.