kerala

കോഴിക്കോട് ലാബ് ജീവനക്കാരി സ്ഥാപനത്തില്‍ മരിച്ച നിലയില്‍

By webdesk13

February 28, 2023

കോഴിക്കോട്: ലാബ് ജീവനക്കാരിയെ സ്ഥാപനത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് കൊയിലാണ്ടിയില്‍ രാവിലെയാണ് സംഭവം. മൈക്രോ ഹെല്‍ത്ത് ലബോറട്ടറീസ് ജീവനക്കാരിയായ ജസീല തസ്‌നിയെയാണ് ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

വയനാട് വൈത്തിരി സ്വദേശിയാണ് ജസീല. അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം തുടങ്ങി.