കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവള നിര്‍മ്മാണ ജോലിക്കിടെ യുവതൊഴിലാളി വീണുമരിച്ചു. രാജേഷ്.വി (36) ആണ് മരിച്ചത്. മട്ടന്നൂര്‍ പരിയാരം സ്വദേശിയാണ് രാജേഷ്. ഇന്ന് വൈകീട്ട് ജോലിക്കിടെയായിരുന്നു അപകടം. മൃതദേഹം പോസ്റ്റ്മാര്‍ട്ടത്തിന് ശേഷം ബന്ധുകള്‍ക്ക് വിട്ടുനല്‍കും. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.