Connect with us

News

നാലുകൊല്ലത്തിനകം എട്ടരകോടി തൊഴില്‍ നഷ്ടമാകും- റിപ്പോര്‍ട്ട്

മെയ് ഒന്നിനാണ് ലോകഎക്കണോമിക് ഫോറം ജനീവയില്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

Published

on

അടുത്തനാല് വര്‍ഷത്തിനകം എട്ടരകോടി തൊഴിലുകള്‍ നഷ്ടപ്പെടുമെന്ന് ലോകസാമ്പത്തികഫോറം റിപ്പോര്‍ട്ട്. മൊത്തം 67.3 കോടി തൊഴിലുകളില്‍നിന്നാണ് ഇത്രയും പേര്‍ പുറത്താകുക. ചാറ്റ് ജിപിടിയും നിര്‍മിതബുദ്ധിയുമാണ് ക്ലറിക്കല്‍ ജോലികളില്‍നിന്ന് ആളുകളെ പുറത്താക്കുക. ഇവയെല്ലാം ഇനി സാങ്കേതികവിദ്യ ഉപയോഗിച്ച് ചെയ്യാം. മുമ്പ് കമ്പ്യൂട്ടര്‍ വന്നപ്പോള്‍ ഉണ്ടായതിനേക്കാളും ഭീകരരൂപത്തിലാണ് തൊഴില്‍ നഷ്ടം സംഭവിക്കുക. മെയ് ഒന്നിനാണ് ലോകഎക്കണോമിക് ഫോറം ജനീവയില്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

editorial

ഭരണമാറ്റത്തിന്റെ കാഹളം

EDITORIAL

Published

on

കേരള പഞ്ചായത്തീരാജ് നിലവില്‍ വന്നതിനുശേഷമുള്ള ഏറ്റവും മികച്ച വിജയങ്ങളിലൊന്നാണ് ഐക്യ ജനാധിപത്യ മുന്നണി ഇത്തവണത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ കരസ്ഥമാക്കിയത്. ആറില്‍ നാലു കോര്‍പറേഷനുകളും മുനിസിപ്പാലിറ്റികളില്‍ 54 എണ്ണവും ജില്ലാ പഞ്ചായത്തുകളില്‍ ഏഴെണ്ണവും ബ്ലോക്ക് പഞ്ചായത്തുകളില്‍ 80 എണ്ണവും ഗ്രാമ പഞ്ചായത്തുകളില്‍ 500 എണ്ണവും കൈപ്പിടിയിലൊതുക്കിയപ്പോള്‍ 2020 നെ അപേക്ഷിച്ച് ഇരട്ടിയോളം വരുന്ന നേട്ടമാണിത്. കഴിഞ്ഞ തവണ കണ്ണൂര്‍ കോര്‍പറേഷന്‍ മാത്രമായിരുന്നിടത്താണ് ഇത്തവണ കൊല്ലവും കൊച്ചിയും തൃശൂരും കൂടി യു.ഡി.എഫ് എടുത്തത്. നേരത്തെ എറണാകുളം, മലപ്പുറം, വയനാട് ജില്ലാ പഞ്ചായത്തുകള്‍ മാത്രമാണ് യു.ഡി.എഫിന് ഒപ്പമുണ്ടായിരുന്നത്. അതില്‍ വയനാടിന് നറുക്കെടുപ്പിലൂടെ ഭാഗ്യത്തിന്റെ അകമ്പടികുടിയുണ്ടായിരുന്നെങ്കില്‍ ഇത്തവണ കോഴിക്കോട്, കോട്ടയം, പത്തനംതിട്ട, ഇടുക്കി എന്നിവകൂടി യു.ഡി.എഫ് ചേര്‍ത്തുവെച്ചിരിക്കുകയാണ്. എന്നാല്‍ എല്‍.ഡി.എഫ് 11 ല്‍ നിന്ന് ഏഴിലേക്ക് കൂപ്പുകുത്തിയിരിക്കുകയാണ്. 2020ല്‍ 152 ല്‍ 111 ബ്ലോക്ക് പഞ്ചായത്തുകളും വിജയിച്ച എല്‍.ഡി.എഫ് ഇത്തവണ അത് 48 ല്‍ ഒതുങ്ങിയിരിക്കുകയാണ്. ഗ്രാമ പഞ്ചായത്തുകളിലാകട്ടേ, 517 ല്‍ നിന്നാണ് 341 ലേക്കായിരുന്നു അവരുടെ വീഴ്ച്ച.
തദ്ദേശ തിരഞ്ഞെടുപ്പില്‍ മുഴങ്ങിയിരിക്കുന്നത് ഭരണമാറ്റത്തിന്റെ കാഹളമാണെന്നതാണ് കള്ളംപറയാത്ത ഈ കണക്കുകള്‍ വിളിച്ചുപറയുന്നത്. ഒമ്പതര വര്‍ഷക്കാലത്തെ ഇടതു ഭരണത്തോടുള്ള ജനങ്ങളുടെ എതിര്‍പ്പും മടുപ്പും ഈ ജനവിധിയില്‍ കൃത്യമായി വായിച്ചെടുക്കാവുന്നതാണ്. അധികാര തുടര്‍ച്ചയുടെ അഹങ്കാരത്തില്‍ ധാര്‍ഷ്യവും ധിക്കാരവും കൈമുതലാക്കി ഒരു ഭരണകൂടം മുന്നോട്ടുഗമിക്കുമ്പോള്‍ ഈ സര്‍ക്കാറിനുണ്ടായിരുന്ന ആത്മവിശ്വാസം തിരഞ്ഞെടുപ്പ് കാലത്തെ ഏതാനും പ്രഖ്യാപനങ്ങളിലൂടെ ജനവിധി അട്ടിമറിക്കാമെന്നായിരുന്നു. അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും കെടുകാര്യസ്ഥതയുടെയുമെല്ലാം മകുടോദഹരണങ്ങളായി മാറിയിരുന്ന ഒന്നാം പിണറായി സര്‍ക്കാര്‍ ഈ ചെപ്പടിവിദ്യ ഫലപ്രദമായി നടപ്പാക്കിയിരുന്നു. അതിന്റെ ചുവടുപിടിച്ചാണ് തദ്ദേശ തിരഞ്ഞെടുപ്പിന്റെ തൊട്ടുമുമ്പും ക്ഷേമ പെന്‍ഷന്‍ വര്‍ധന ഉള്‍പ്പെടെയുള്ള ചില ഗിമ്മിക്കുകളുമായി രംഗത്തെത്തിയിരുന്നത്. പാവപ്പെട്ടവന്റെ അവകാശമായ ക്ഷേമ പെന്‍ഷന്‍പോലുള്ള ആനുകുല്യങ്ങളില്‍ ഈ സര്‍ക്കാറിന്റെ ഉദ്ദേശ്യമെന്താണെന്നതിന്റെ നിദര്‍ശനമാണ് മുന്‍മന്ത്രിയും സി.പി.എം നേതാവുമായ എം.എം മണി ഇ ന്നലെ നടത്തിയ പ്രസ്താവന, ‘ക്ഷേമ പെന്‍ഷന്‍ വാങ്ങി ശാപ്പാടടിച്ച് നമ്മക്കിട്ട് വെച്ചു’ എന്നായിരുന്നു മണിയുടെ പ്രസ്താവന. എന്നാല്‍ കുബുദ്ധികളുടെ ഉള്ളിലിരിപ്പ് നേരത്തെ തിരിച്ചറിഞ്ഞ ജനം ആ കെണിയില്‍ വീണില്ലെന്നതാണ് യാഥാര്‍ത്ഥ്യം.
വികസനത്തിന്റെയും സേവനത്തിന്റെയും പേരിലുള്ള ഈ സര്‍ക്കാറിന്റെ അവകാശവാദങ്ങളുടെ പൊള്ളത്തരത്തിന്റെ വാറോലകള്‍ ചുരുട്ടിമടക്കി ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിഞ്ഞ ജനം അവരുടെ ദുഷ്ചെയ്തികള്‍ കൃത്യമായി ഓര്‍ത്തെടുത്തതിന്റെ പരിണിതഫലംകൂടിയുണ്ട് ഈ വിധിയെഴുത്തില്‍. പഞ്ചായത്തീരാജ് സംവിധാനത്തിന്റെ അന്തസത്ത ചോര്‍ത്തിക്കളഞ്ഞ് ത്രിതല പഞ്ചായത്തുകളെ നോക്കുകുത്തിയാക്കി മാറ്റുകയും പ്രാദേശിക വികസനപ്രവര്‍ത്തനങ്ങളെ തീര്‍ത്തും ഇല്ലാതാക്കിക്കളഞ്ഞതിന്റെയും ദുരിതം അവര്‍ക്ക് മറക്കാന്‍ കഴിയുമായിരുന്നില്ല. ശബരിമല ശാസ്താവിന്റെ സ്വര്‍ണ മോഷണത്തിലെ പ്രതികളായ പാര്‍ട്ടി നേതാക്കള്‍ ജയിലറകളില്‍ കഴിയുമ്പോള്‍ അവരെ ന്യായീകരിച്ച് രംഗത്തെത്തുന്നതും, അന്വേഷണം ഉന്നതരിലേക്ക് നീങ്ങുന്നതും ജനങ്ങള്‍ക്ക് കാണാതിരിക്കാനാകുമായിരുന്നില്ല. സ്ത്രീ സംരക്ഷണത്തെക്കുറിച്ച് വലിയ വായില്‍ സംസാരിക്കുമ്പോള്‍ തന്നെ സ്ത്രീപീഡനക്കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടവരെയും ആരോപണവിധേയരായവരേയും നിയമസഭയിലും തന്റെ ഓഫീസിലുമൊക്കെയായി ചേര്‍ത്തുപിടിക്കുന്ന ആഭ്യന്തര വകുപ്പിന്റെ കൂടി ചുമതലയുള്ള മുഖ്യമന്ത്രിയുടെ കരുതല്‍ സത്രീ സമൂഹത്തിന് ശ്രദ്ധിക്കാതിരിക്കാനുമാകുമായിരുന്നില്ല. സര്‍വോപരി തന്റെയും കുടുംബത്തിന്റെയും പേരിലുള്ള അന്വേഷണങ്ങളില്‍ നിന്ന് രക്ഷപ്പെടാനായി പി.എം ശ്രീ ഉള്‍പ്പെടെയുള്ള പദ്ധതികളിലൂടെ നാടിന്റെ സംസ്‌കാരത്തെയും പൈത്യകത്തെയും ഒറ്റുകൊടുക്കുന്നത് നോക്കിനില്‍ക്കാനും മലയാളികള്‍ക്ക് കഴിയുമായിരുന്നില്ല. അടക്കിപ്പിടിച്ച ആ ആത്മരോഷമാണ് യു.ഡി.എഫ് തരംഗമായി ഇന്നലെ സംസ്ഥാനത്ത് പ്രകടമായത്. ഇടതുപക്ഷത്തിന്റെ കുപ്പുകുത്തലിനൊപ്പം ബി.ജെ.പിയുടെ പ്രകടനവും ഈ വിധിയെഴുത്തില്‍ വിലയിരുത്തപ്പെടേണ്ടതാണ്.സി.പി.എം മെലിയുമ്പോള്‍ ബി.ജെ.പി തടിക്കുന്നുവെന്നത് സി.ജെ.പി അന്തര്‍ധാരയുടെ കൃത്യമായ തെളിവാണ്. തിരിച്ചടി മുന്നില്‍ കണ്ട് കോണ്‍ഗ്രസ് വിരുദ്ധതയെന്ന പൊതുതത്വത്തിന്റെ പിന്‍ബലത്തില്‍ രൂപപ്പെടുത്തിയ ഈ അച്ചുതണ്ടിനെ പക്ഷേ, കേരള ജനത തൂത്തെറിഞ്ഞത് യു.ഡി.എഫിന് വന്‍വിജയം നല്‍കിക്കൊണ്ടായിരുന്നുവെന്നതാണ് വാസ്തവം. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെയും വി.ഡി സതീശന്റെയും പി.കെ കുഞ്ഞാലിക്കുട്ടിയുടെയും നേതൃത്വത്തില്‍ ഐക്യമുന്നണിയുടെ അടുത്ത ലക്ഷ്യം നിയമസഭാ തെരഞ്ഞെടുപ്പാണ്.

Continue Reading

kerala

കേരളത്തിന്റെ രാഷ്ട്രീയ മനസ് യു.ഡി.എഫിനൊപ്പം

തദ്ദേശ തിരഞ്ഞെടുപ്പിന്റെ ചരിത്രത്തെ തന്നെ മാറ്റിയെഴുതിയ വിജയമാണ് യു.ഡി.എഫിന് നേടാനായത്.

Published

on

തിരുവനന്തപുരം കേരളത്തിന്റെ രാഷ്ട്രിയ മനസ് ആര്‍ക്കൊപ്പമെന്ന് വ്യക്തമാക്കി, യുഡി.എഫിന്റെ വന്‍ തിരിച്ചുവാരവ്. തദ്ദേശ തിരഞ്ഞെടുപ്പിന്റെ ചരിത്രത്തെ തന്നെ മാറ്റിയെഴുതിയ വിജയമാണ് യു.ഡി.എഫിന് നേടാനായത്. യുഡി.എഫിന്റെ വിജയം സമാനതകളില്ലാത്തതാണ്. നിയമസഭ, ലോക്‌സഭ തിരഞ്ഞെടുപ്പുകളില്‍ യു.ഡി.എഫിന് വലിയ വിജയം ഉണ്ടാകുമ്പേഴും ത്രിതല പഞ്ചായത്തുകളിലേറെയും ം ഇടതുമുന്നണിക്കൊപ്പം നില്‍ക്കുകയാണ് പതിവ്. ആ കിഴ്‌വഴക്കത്തെ പോലും അട്ടിമറിച്ചാണ് കേരളമാകെ ത്രിവര്‍ണമണിഞ്ഞത്.
നാടും നഗരവും യുഡി.എഫിനെ ചേര്‍ത്തുപിടിച്ചതോടെ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചിത്രം വ്യക്തമാകുകയാണ്. ഭരണത്തുടര്‍ച്ച എന്ന അവകാശവാദത്തിന് ഒരുമുഴം മുന്നേ തിരിച്ചടി നല്‍കിയെന്നു വേണം വിലയിരുത്താന്‍. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഒരിക്കലും നേരിട്ടിട്ടില്ലാത്ത തകര്‍ച്ച നേരിട്ട് ഇടതുമു
ന്നണി പടുകൂഴിയിലേക്ക് കുപ്പു കുത്തുന്ന കാഴ്ചയാണിത്. മൂന്ന് മുന്നണികളുടെയും ശക്തി രാഷ്ട്രീയമായ ശക്തി പരിശോധിക്കുന്നത് ജില്ലാ പഞ്ചായത്ത് കോര്‍പറേഷന്‍ തലങ്ങളിലാണ് ഇവിടങ്ങളിലെല്ലാം ഇടതു മുന്നണി തരിപ്പണമായി. യുഡിഎഫിന്റെ വരവ് ജനം എത്രത്തോളം ആഗ്രഹിക്കുന്നെന്ന് വ്യക്തമാക്കുന്ന വോട്ടിംഗ് നിലയാണ് കണ്ടത്. കൊല്ലം, കണ്ണൂര്‍ ജില്ലകളില്‍ പോലും സി.പി.എമ്മിന്റെ അടിത്തറ ഇളകുന്നതാണ് കാണുന്നത്. ഈ തിരിച്ചടി മറികടക്കുക എന്നത് ചുരുങ്ങിയ വേളയില്‍ സി.പി.എമ്മിനെ സംബന്ധിച്ച് ഏറ്റവും ദുര്‍ഘടമായ കാര്യമായിരിക്കും. നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ ഇനി വെറും നാലു മാസം മാത്രമാണുള്ളത്. അതിനിടയില്‍ ഈ തിരിച്ചടികള്‍ മറികടക്കുകയെന്നത് തിര്‍ത്തും അസാധ്യം തന്നെയാകുമെന്നാണ് മുന്നണികള്‍ക്കുള്ളിലെ വിലയിരുത്തല്‍. ശമ്പളപരിഷ്‌ക്കരണം ഉള്‍പെടെയുള്ളവ നടാത്താതെ ജീവനക്കാരെയും അധ്യാപകരെയും ശത്രുക്കളാക്കിയതു മുതല്‍ ശബരിമല സ്വര്‍ണ്ണക്കൊള്ളയിലെ നിലപാടുകള്‍ വരെ തിരിച്ചടിക്ക് കാരണമായി എന്നാണ് വിലയിരുത്തല്‍. വരും ദിവസങ്ങളില്‍ ഇത് കൂടുതല്‍ ശക്തമായി പുറത്തുവരും. ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയും മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും അഴിമതിയും ധൂര്‍ത്തും വിലക്കയറ്റവും തുടങ്ങി എല്ലാ അര്‍ത്ഥത്തിലും കേരളത്തെ തകിടം മറിച്ച ഭരണത്തിന് കിട്ടിയ തിരി ച്ചടിയാണിത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയില്‍ നിന്നും സി.പി.എമ്മിനും ഇടതുമുന്നണിക്കും കരകയറാനായില്ലെന്ന് വ്യക്തമാക്കുന്നതാണ് ഫലം. സി.പി.എമ്മിന്റെ ശക്തമായ വോട്ടുബാങ്കുകള്‍ ബി.ജെ.പി പക്ഷത്തേക്ക് ചേക്കേറിയ പ്രവണത അന്ന് കണ്ടിരുന്നു. അത് മറികടക്കുന്നതിനായി പല തന്ത്രങ്ങളും പയറ്റിയെങ്കിലും അവയൊന്നും ഫലം കണ്ടില്ലെന്നതാണ് ഇപ്പോഴത്തെ ഫലം സാക്ഷ്യപ്പെടുത്തുന്നത്.
2015ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ ആറില്‍ അഞ്ച് കോര്‍പറഷനുകളും പതിനാലില്‍ പതിനൊന്ന് ജില്ലാ പഞ്ചായത്തുക ഈം ബഹുഭൂരിപക്ഷം ബ്ലോക്ക് ഗ്രാമപഞ്ചായത്തുകളും പിടിച്ചെടുത്ത് അജയ്യരായി നിലകൊണ്ട ഇടതുമുന്നണി ഇക്കുറി പാടെ കടപുഴകി വീണിരിക്കുകയാണ്.

ഇത്തരത്തിലൊരു തിരിച്ചടി ഈ കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പിന്റെ ചരിത്രത്തില്‍ ഇടതുമുന്നണിക്ക് ഉണ്ടായിട്ടില്ല. സമാനമായ ഒരു ഫലമുണ്ടായത് 2010ലെ തദ്ദേശ തിരഞ്ഞെടുപ്പിലായിരുന്നു. അതുകഴിഞ്ഞ് 2011ല്‍ നടന്ന നിയമസഭാ തിരഞ്ഞഞ്ഞെടുപ്പില്‍ യു.ഡി.എഫ് വിജയം കൈവരിക്കുകയും ചെയ്തു. ഇക്കുറി ആറു കോര്‍പ ഷനുകളില്‍ ഒന്നില്‍ മാത്രമാണ് ഇടതുമുന്നണിക്ക് അല്‍പമെങ്കിലും മേല്‍ക്കൈ നേടാനായിത്. 14 ജില്ലാ പഞ്ചായത്തുകളില്‍ ആറണ്ണത്തില്‍ മാത്രമാണ് മേല്‍ കൈയുണ്ടായത്, ഗ്രാമപഞ്ചായത്തുകളില്‍ പോലും ഇടതുമുന്നണി തകര്‍ന്നടിയുകയാണ്.

Continue Reading

kerala

ബിജെപിക്ക് നേട്ടമുണ്ടാക്കാന്‍ വഴിയൊരുക്കിയത് സിപിഎം: വി.ഡി സതീശന്‍

ബി.ജെ.പിക്ക് നേട്ടമുണ്ടാക്കാന്‍ വഴിയൊരുക്കിയത് സി.പി.എം ആണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.

Published

on

തിരുവനന്തപുരം: ബി.ജെ.പിക്ക് നേട്ടമുണ്ടാക്കാന്‍ വഴിയൊരുക്കിയത് സി.പി.എം ആണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. 1987ല്‍ ഇ.എം.എസ് പയറ്റിയ തന്ത്രം 2025ല്‍ വിലപ്പോകില്ലെന്നും അതിന്റെ ഗുണഭോക്താക്കള്‍ വര്‍ഗീയ ശക്തികളായിരിക്കുമെന്നും യുഡിഎഫ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് കാലത്ത് ന്യൂനപക്ഷ വര്‍ഗീയതയും അത് കഴിഞ്ഞപ്പോള്‍ ഭൂരിപക്ഷ വര്‍ഗീയതയുമായിരുന്നു എല്‍ഡിഎഫ് പയറ്റിയത്. പിണറായി വിജയന്‍ കൊണ്ടുനടന്ന പലരും വര്‍ഗീയത ആളിക്കത്തിക്കാന്‍ ശ്രമിച്ചു. ബിജെപിയുടെ അതേ അജണ്ടയാണ് സിപിഎമ്മും നടപ്പാക്കിയത്. ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിച്ച സിപിഎം നിലപാടിന്റെ ഗുണഭോക്താവ് ബിജെപിയായി മാറി. തിരുവനന്തപുരത്ത് സിപിഎം വോട്ടുകള്‍ ബിജെപിക്ക് മറിഞ്ഞു. സിപിഎം നേതാക്കളാണ് ഡീലിമിറ്റേഷനിലും വോട്ടര്‍ പട്ടികയിലും ക്രമക്കേട് കാട്ടിയതെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

Trending