india

ലഡാക്ക് സംഘര്‍ഷം; മുട്ടുമടക്കി കേന്ദ്രം, ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടു

By webdesk18

October 18, 2025

ന്യൂഡല്‍ഹി: സംസ്ഥാന പദവി ആവശ്യപ്പെട്ട് നടന്ന പ്രക്ഷോഭത്തിനിടെ സെപ്തംബര്‍ 24ന് നാലുപേരുടെ മരണത്തില്‍ കലാശിച്ച ലഡാക്ക് സംഘര്‍ഷത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. റിട്ട. സുപ്രീംകോടതി ജഡ്ജി ബി.എസ് ചൗഹാന്‍ അധ്യക്ഷനായ ജുഡീഷ്യല്‍ കമ്മീഷനെ അന്വേഷണത്തിനായി നിയോഗിച്ചു. ലഡാക്ക് സമരത്തിന് നേതൃത്വം നല്‍കിയ ലേ അപ്പക്‌സ് ബോഡി(എല്‍.എ.ബിയു ടേയും കാര്‍ഗില്‍ ഡെമോ ക്രാറ്റിക് അലയന്‍സിന്റെയും (കെ.ഡി.എ) സമ്മര്‍ദ്ദത്തിന്

വഴങ്ങിയാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം. സംഭവത്തില്‍ ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തി അറസ്റ്റു ചെയ്ത സമര നായകനും പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനുമായ സോനം വാങ്ചുക് ഇപ്പോഴും ജയിലിലാണ്. ജുഡീഷ്യല്‍ അ ന്വേഷണം പ്രഖ്യാപിച്ചാലല്ലാതെ ജാമ്യം ലഭിച്ചാലും ജയിലില്‍ നിന്ന് പുറത്തിറങ്ങില്ലെന്ന് നേരത്തെ വാങ്ചുക് നിലപാടെടുത്തതും കേന്ദ്ര സര്‍ക്കാറിനെ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു.

ലഡാക്കിന് സംസ്ഥാന പദവി ആവശ്യപ്പെട്ട് സോനം വാങ് ചുകിന്റെ നേതൃത്വത്തില്‍ നടന്ന റിലേ നിരാഹാര സമരത്തിന് ഐക്യ ദാര്‍ഢ്യം പ്രഖ്യാപിച്ച് ജെന്‍ സികള്‍ നടത്തിയ പ്രകടനമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. പ്രക്ഷോഭക്കാരെ പിരിച്ചുവിടാന്‍ പൊലീസ് നടത്തിയ വെടിവെപ്പില്‍ നാലു പേര്‍ കൊല്ലപ്പെടുകയും 70ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പ്രകടനം സംഘര്‍ഷത്തിലേക്ക് വഴി മാറിയതിനു പിന്നില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ഇത് പുറത്തു കൊണ്ടുവരണമെന്നുമാണ് ലേ അപ്പക്‌സ് ബോഡിയുടേയും കെ.ഡി.എയുടേയും ആവശ്യം.