Culture

ജുബയില്‍ പത്ത് ദിവസത്തിനിടെ പീഡിപ്പിക്കപ്പെട്ടത് 125 സ്ത്രീകള്‍

By chandrika

December 02, 2018

 

ജുബ: ആഭ്യന്തരയുദ്ധം നടക്കുന്ന തെക്കന്‍ സുഡാനിലാണ് സ്ത്രീകള്‍ക്ക് നേരെ അതിക്രമം ഉണ്ടായിരിക്കുന്നു. ജുബയില്‍ പത്ത് ദിവസത്തിനിടെ 125 സ്ത്രീകളാണ് പീഡിപ്പിക്കപ്പെട്ടിരിക്കുന്നത്.ആരോഗ്യ സന്നദ്ധസംഘടനയായ ഡോക്ടേഴ്‌സ് വിതൗട്ട് ബോര്‍ഡേഴ്‌സാണ്(എംഎസ്എഫ്) ഇക്കാര്യം പുറത്തുവിട്ടത്. സൈനിക വേഷത്തിലും അല്ലാതെയും എത്തിയാണ് സ്ത്രീകള്‍ക്ക് നേരെ ആക്രമണം നടത്തുന്നത്.10 വയസ്സുള്ള പെണ്‍കുട്ടികള്‍ മുതല്‍ ഗര്‍ഭിണികള്‍ വരെ പീഡനത്തിന് ഇരകളാകുന്നതെന്നും എംഎസ്എഫ് പറഞ്ഞു.

ലൈംഗീക അതിക്രമങ്ങള്‍ക്ക് ഇരകളായ നൂറിലധികം പേരാണ് പത്ത് മാസത്തിനുള്ളില്‍ എംഎസ്എഫിന്റെ ക്ലീനിക്കില്‍ ചികിത്സ തേടിയെത്തിയത്. സെപ്റ്റംബറില്‍ സമാധാന കരാര്‍ നിലവില്‍ വന്നിട്ടും രാജ്യത്ത് ലൈംഗിക പീഡനങ്ങള്‍ക്ക് കുറവ് വന്നിട്ടില്ല.