india

ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിന്റെ വീട്ടിലും ഔദ്യോഗിക വസതികളിലും ഇ.ഡി റെയ്ഡ്

By webdesk14

June 25, 2023

ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിന്റെ വീട്ടിലും ഔദ്യോഗിക വസതികളിലും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്. ശ്രീലങ്കയിലേക്ക് കയറ്റുമതി ചെയ്തതുമായി ബന്ധപ്പെട്ട കേസിലാണ് ഇ.ഡി നടപടി. ഫൈസലുമായി ബന്ധപ്പെട്ട് കോഴിക്കോട് ബേപ്പൂരുള്ള സ്ഥാപനത്തിലും റെയ്ഡ് നടന്നു.

ഈ നാല് കേന്ദ്രങ്ങളിലും ഒരെ സമയങ്ങലാണ് റെയ്ഡ് നടന്നത്. ബേപ്പൂരില്‍ നിന്ന് ചരക്ക് ലക്ഷദ്വീപിലേക്ക് കയറ്റി അയക്കുന്ന കോറല്‍ ലോജിസ്റ്റിക്‌സ് എന്ന സ്ഥാപനത്തിലാണ് റെയ്ഡ് നടന്നത്.