Culture

ലക്ഷ ദ്വീപില്‍ കത്തിനശിച്ച കപ്പലില്‍ നിന്ന് മൂന്ന് മൃതദേഹം കൂടി കണ്ടെത്തി

By chandrika

March 14, 2018

കൊച്ചി: ലക്ഷ ദ്വീപില്‍ തീപ്പിടിത്തതില്‍ നശിച്ച ചരക്കു കപ്പലില്‍ നിന്ന് മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. സിംഗപ്പൂരില്‍ രജിസ്റ്റര്‍ ചെയ്ത ചരക്കു കപ്പലില്‍ മലയാളികളടക്കം ഇരുപത്തിയേഴ് ജീവനക്കാരുണ്ടായിരുന്നു. ഇതില്‍ 22 പേരെ നേരത്തെ രക്ഷപ്പെടുത്തുകയും ഒരു മൃതതേഹം കണ്ടെത്തുകയും ചെയ്തിരുന്നു. ലക്ഷ ദ്വീപില്‍ നിന്ന് 390 നോട്ടിക്കല്‍ മൈല്‍ അകലെയാണ് കപ്പല്‍ തീപിടിച്ച് കണ്ടത്.