ക്യാമ്പ്‌നൗ: സ്പാനിഷ് ലീഗ് ഫുട്‌ബോളില്‍ ഒന്നാം സ്ഥാനം ലക്ഷ്യമിട്ട് ബാഴ്സലോണ ഇന്നിറങ്ങും. മുപ്പത്തിമൂന്നാം റൗണ്ടില്‍ ഗ്രനാഡയാണ് ബാഴ്സയുടെ എതിരാളികള്‍. രാത്രി പത്തരയ്ക്ക് ബാഴ്സലോണയുടെ ഹോം ഗ്രൗണ്ടിലാണ് മത്സരം.

ഇന്ന് ജയിച്ചാല്‍ അത്ലറ്റിക്കോ മാഡ്രിഡിനെയും റയല്‍ മാഡ്രിഡിനെയും മറികടന്ന് ബാഴ്സയ്ക്ക് ഒന്നാം സ്ഥാനത്ത് എത്താം.