Connect with us

crime

ഭൂമി തര്‍ക്കം; എഎന്‍ഐ മാധ്യമപ്രവര്‍ത്തകന്‍ ദിലീപ് സൈനി കുത്തേറ്റ് മരിച്ചു

സുഹൃത്തിനൊപ്പം വീട്ടിലിരിക്കുമ്പോള്‍ ഒരു സംഘം പേര്‍ അതിക്രമിച്ചു കയറിയതായി പൊലീസ് പറഞ്ഞു.

Published

on

ഉത്തര്‍പ്രദേശില്‍ ഭൂമി തര്‍ക്കത്തെ തുടര്‍ന്ന് എഎന്‍ഐ മാധ്യമപ്രവര്‍ത്തകന്‍ ദിലീപ് സൈനി കുത്തേറ്റ് മരിച്ചു. ഫത്തേപൂര്‍ ജില്ലയിലെ ബിതോറ റോഡില്‍ സ്ഥിതി ചെയ്യുന്ന ബിസൗലിയിലാണ് സംഭവം.

സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റ യുവാവിനെ കാണ്‍പൂരിലെ ഹാലെറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബിസൗലി സ്വദേശിയായ സൈനി ഫത്തേപൂരിലെയും ലഖ്നൗവിലെയും നഗരങ്ങളില്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസ് നടത്തിയിരുന്നു. സൈനി ബുധനാഴ്ച രാത്രി സുഹൃത്തിനൊപ്പം വീട്ടിലിരിക്കുമ്പോള്‍ ഒരു സംഘം പേര്‍ അതിക്രമിച്ചു കയറിയതായി പൊലീസ് പറഞ്ഞു. കത്തി ഉപയോഗിച്ചായിരുന്നു ആക്രമണം. ഇരുവരെയും ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും സൈനി മരിച്ചിരുന്നു.

മാധ്യമപ്രവര്‍ത്തകന്റെ വസതിക്ക് പുറത്ത് പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളും അക്രമികള്‍ തകര്‍ത്തു. സംഘത്തിലുണ്ടായിരുന്ന 16 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇതില്‍ ഒന്‍പത് പേരെ തിരിച്ചറിഞ്ഞു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

ഭിന്നശേഷിക്കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചു; ഫിസിയോ തെറാപ്പിസ്റ്റ് കുറ്റക്കാരനെന്ന് കോടതി

പ്രതിക്കുള്ള ശിക്ഷ ഇന്ന് പ്രഖ്യാപിക്കും.

Published

on

ഭിന്നശേഷിക്കാരിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ചികിത്സക്കിടയില്‍ ലൈംഗികമായി പീഡിപ്പിച്ച ഫിസിയോതെറാപ്പിസ്റ്റ് നെയ്യാറ്റിന്‍കര സ്വദേശി ഷിനോജ് കുറ്റക്കാരനെന്ന് തിരുവനന്തപുരം പോക്‌സോ കോടതി. പ്രതിക്കുള്ള ശിക്ഷ ഇന്ന് പ്രഖ്യാപിക്കും.

ഭിന്നശേഷിക്കാരിയായ പെണ്‍കുട്ടിയെ രക്ഷകര്‍ത്താക്കള്‍ തിരുവനന്തപുരത്തെ ഒരു പ്രമുഖ ആശുപത്രിയില്‍ ഫിസിയോതെറാപ്പിക്കായി കൊണ്ടുപോയി. അന്ന് അവിടെ ജോലി ചെയ്തിരുന്ന ഷിനോജ്, കുട്ടിയുടെ വീട്ടില്‍ ചെന്ന് ചികില്‍സിക്കാന്‍ തയാറാണെന്നു പറയുകയും പിന്നീട് വീട്ടിലെത്തി ചികിത്സയെന്ന വ്യാജേന കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു.

കുട്ടിയുടെ സ്വഭാവത്തില്‍ സംശയം തോന്നിയ രക്ഷകര്‍ത്താക്കള്‍ കുട്ടിയെ കൗണ്‍സിലിങ്ങിന് വിധേയമാക്കിയപ്പോഴാണ് പീഡന വിവരം പുറത്തുവരുന്നത്. പരസഹായം ഇല്ലാതെ എഴുന്നേറ്റു നടക്കാന്‍ സാധിക്കാത്ത കുട്ടിയെയാണ് പ്രതി ഇത്തരത്തില്‍ പീഡിപ്പിച്ചത്.

ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പി.അനില്‍കുമാര്‍ അന്വേഷണം നടത്തി കുറ്റപത്രം ഹാജരാക്കിയ കേസില്‍ പ്രോസിക്യൂഷന് വേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കാട്ടായിക്കോണം ജെകെ അജിത്ത് പ്രസാദ്, അഭിഭാഷക വിസി ബിന്ദു എന്നിവര്‍ ഹാജരായി.

Continue Reading

crime

വീട് കുത്തിത്തുറന്ന് 63 പവനും ഒരുലക്ഷം രൂപയും കവര്‍ന്നു; സംഭവം ഒറ്റപ്പാലത്ത്

മാന്നനൂര്‍ ത്രാങ്ങാലി മൂച്ചിക്കല്‍ ബാലകൃഷ്ണന്റെ വീട്ടിലാണ് മോഷണം നടന്നത്.

Published

on

ഒറ്റപ്പാലം ത്രാങ്ങാലിയില്‍ വീട് കുത്തിത്തുറന്ന് 63 പവന്‍ സ്വര്‍ണവും ഒരു ലക്ഷം രൂപയും കവര്‍ന്നു. മാന്നനൂര്‍ ത്രാങ്ങാലി മൂച്ചിക്കല്‍ ബാലകൃഷ്ണന്റെ വീട്ടിലാണ് മോഷണം നടന്നത്. വ്യാഴാഴ്ച രാത്രിയിലായിരുന്നു മോഷണം.

മുകള്‍ നിലയിലെ വാതില്‍ കുത്തിതുറന്ന് വീടിനകത്ത് കയറിയ മോഷ്ടാവ് കിടപ്പുമുറിയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും പണവുമാണ് കവര്‍ന്നത്.

35,000 രൂപ വിലയുള്ള റാഡോ വാച്ചും മോഷണം പോയിട്ടുണ്ട്. വ്യാഴാഴ്ച രാത്രി ബാലകൃഷ്ണന്‍ വീട് പൂട്ടി മകളുടെ വീട്ടില്‍ പോയതായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ തിരിച്ചത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്.

ഒറ്റപ്പാലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്ത് പരിശോധന നടത്തി.

Continue Reading

crime

സ്വകാര്യഭാഗത്ത് മുളകുപൊടി തേക്കുകയും, വടികയറ്റയും ചെയ്തു; യു.പിയില്‍ നഴ്‌സിനെ കൂട്ടബലാത്സംഗം ചെയ്‌തെന്ന് പരാതി

പരിക്കേറ്റ യുവതി ചികിത്സയിലാണ്.

Published

on

ഉത്തര്‍പ്രദേശിലെ ജലൗനില്‍ നഴ്‌സായ യുവതിയെ കൂട്ടബലാത്സംഗം ചെയ്‌തെന്ന് പരാതി. സ്‌കൂട്ടറില്‍ ജോലിസ്ഥലത്തേക്ക് പോവുകയായിരുന്ന യുവതിയെ ഒരുസംഘം തടഞ്ഞുനിര്‍ത്തി ആക്രമിച്ചെന്നും തുടര്‍ന്ന് രണ്ടുപേര്‍ കൂട്ടബലാത്സംഗം ചെയ്‌തെന്നുമാണ് ആരോപണം. യുവതിയുടെ സ്വകാര്യഭാഗത്ത് വടി കുത്തിയിറക്കി മുറിവേല്‍പ്പിച്ചെന്നും മുളകുപൊടി തേച്ചെന്നും പരാതിയിലുണ്ട്. പരിക്കേറ്റ യുവതി ചികിത്സയിലാണ്.

വ്യാഴാഴ്ച രാവിലെ ഒമ്പതുമണിക്ക് ശേഷമായിരുന്നു സംഭവം. വീട്ടില്‍നിന്ന് സ്‌കൂട്ടറില്‍ ജോലിസ്ഥലത്തേക്ക് പോയ യുവതി പിന്നീട് ഫോണില്‍വിളിച്ചാണ് തനിക്ക് നേരിട്ട ക്രൂരത അറിയിച്ചതെന്നാണ് ഭര്‍ത്താവ് നല്‍കിയ പരാതിയില്‍ പറയുന്നത്.

ഒരാളും അയാളുടെ ബന്ധുക്കളും ചേര്‍ന്ന് ഭാര്യയെ തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് 4 പേര്‍ പിടിച്ചുവെയ്ക്കുകയും രണ്ടുപേര്‍ പീഡിപ്പിക്കുകയുംചെയ്തു. സ്വകാര്യഭാഗത്ത് വടി കുത്തിയിറക്കിയും മുളകുപൊടി തേച്ചും ക്രൂരമായി ഉപദ്രവിച്ചെന്ന് പരാതിയില്‍ പറയുന്നു.

അതേസമയം, യുവതിക്ക് മറ്റൊരു യുവാവുമായി ബന്ധമുണ്ടായിരുന്നതായും ഇയാളും കുടുംബവുമാണ് യുവതിയെ മര്‍ദിച്ചതെന്നുമാണ് പൊലീസിന്റെ വിശദീകരണം. യുവതിക്ക് മര്‍ദനമേറ്റെന്ന വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തുകയും യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുംചെയ്തു.

എന്നാല്‍, ഇപ്പോള്‍ യുവതി ഗുരുതരമായ ആരോപണങ്ങളാണ് പരാതിയില്‍ ഉന്നയിച്ചിരിക്കുന്നത്. അതിനാല്‍ പരാതിയില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും ജലൗന്‍ എ.എസ്.പി. പ്രദീപ്കുമാര്‍ വര്‍മ മാധ്യമങ്ങളോട് പറഞ്ഞു.

Continue Reading

Trending