കോഴിക്കോട്: നഗരത്തില്‍ നിര്‍മാണ പ്രവര്‍ത്തത്തിനിടെ മണ്ണിടിഞ്ഞ് തൊഴിലാളികള്‍ അപകടത്തില്‍. കോഴിക്കോട് ചിന്താവളപ്പ് റോഡില്‍ കെട്ടിട നിര്‍മാണത്തിനിടെയാണ് മണ്ണിടിഞ്ഞത്.

കെട്ടിടത്തിനായി ഉണ്ടാക്കിയ വലിയ കുഴിയിലേക്ക് മണ്ണ് ഇടിഞ്ഞു വീഴുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. ഈ സമയത്ത് തൊഴിലാളികള്‍ സ്ഥലത്തുണ്ടായിരുന്നു.

മൂന്ന് തൊഴിലാളികള്‍ മണ്ണിനടിയില്‍ പെട്ടതായി സംശയിക്കുന്നുണ്ട്.

അഗ്നിശമന സേനയും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി വരികയാണ്.