india

ജമ്മു കാശ്മീരില്‍ മണ്ണിടിച്ചില്‍; ആറ് പേര്‍ മണ്ണിനടിയില്‍ കുടുങ്ങി. ഒരാള്‍ മരിച്ചു

By Test User

October 29, 2022

ജമ്മൂ കാശ്മീരിലെ കിഷ്ത്വാറിലെ മെഗാ പവര്‍ പ്രൊജക്ട്റ്റ് സൈറ്റിലുണ്ടായ മണ്ണിടിച്ചിലില്‍ ഒരാള്‍ മരിച്ചു. ആര്‍ പേര്‍ മണ്ണിനടിയില്‍ കുടുങ്ങിയതായി റിപ്പോര്‍ട്ടുണ്ട്. ജെ.ബി.ബി ഡ്രൈവറാണ് മരിച്ചത്. സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തക സംഘം തിരച്ചില്‍ നടത്തുന്നുണ്ട്. കുടുങ്ങിയവരില്‍ രക്ഷാപ്രവര്‍ത്തകരും പെട്ടിട്ടുള്ളതായി സംശയിക്കുന്നു.

അപകടമുണ്ടായതില്‍ ജമ്മു കാശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ വേദന പങ്കിട്ടു. അപകടത്തില്‍ ഒരാള്‍ മരിച്ചതായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗാണ് അറിയിച്ചത്.