കണ്ണൂര്‍: ഇരിട്ടിയിലെ ആറളത്ത് വയോധികയെ കാട്ടാന ചവിട്ടിക്കൊന്നു. ഇന്ന് പുലര്‍ച്ചെയാണ് ആറളം ഫാം പതിമൂന്നാം ബ്ലോക്കിലെ ആദിവാസി വയോധിക ദേവു കാര്യാത്തനാ(80) കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചത്.

ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന ഇവരെ ആന ആക്രമിക്കുകയായിരുന്നു.
ഇവരോടൊപ്പം ഉറങ്ങുകയായിരുന്ന നാലു വയസ്സുകാരി കൊച്ചുമകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ദേവുവിന്റെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ സൂക്ഷിച്ചിരിക്കുന്നു.