Connect with us

News

തിയറ്ററുകളില്‍ പൊട്ടിച്ചിരി; ‘പ്രകമ്പനം’ പ്രേക്ഷകരെ ചിരിപ്പിച്ച് മുന്നേറുന്നു

സാഗർ സൂര്യ, ഗണപതി, അൽ അമീൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ‘പ്രകമ്പനം’ ഒരു മുഴുനീള ഫാമിലി കോമഡി എന്റർടെയ്നറാണ്. കോളേജ് ജീവിതവും സൗഹൃദവും പശ്ചാത്തലമാക്കിയ ഈ ചിത്രം, ഭയവും ചെറിയ സസ്പെൻസും ഉൾപ്പെടുത്തി പ്രേക്ഷകർക്ക് ചിരിവിരുന്നൊരുക്കുന്നു.

Published

on

കൊച്ചി: ചിരിച്ച് റിലാക്‌സ് ആയി ഒരു സിനിമ ആസ്വദിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മികച്ച തിരഞ്ഞെടുപ്പായി ‘പ്രകമ്പനം’ തിയറ്ററുകളില്‍ പ്രേക്ഷക ശ്രദ്ധ നേടുന്നു. തുടക്കം മുതല്‍ അവസാനം വരെ പൊട്ടിച്ചിരി ഉറപ്പാക്കുന്ന ഫുള്‍ ഓണ്‍ കോമഡി എന്റര്‍ടെയ്‌നറാണ് ചിത്രം.

വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ സാഗര്‍ സൂര്യയുടെ കിടിലന്‍ മേക്കോവറാണ് ചിത്രത്തിലെ പ്രധാന ആകര്‍ഷണം. കോളേജ് ജീവിതത്തില്‍ എല്ലായിടത്തും കാണുന്ന ‘ഉഴപ്പന്‍ സുഹൃത്ത്’ എന്ന കഥാപാത്രമായ പുണ്യാളന്‍ സാഗര്‍ സൂര്യ ഗംഭീരമായി അവതരിപ്പിക്കുന്നു. ത്രൂഔട്ട് ക്യാരക്ടര്‍ കണ്‍സിസ്റ്റന്‍സി പാലിച്ച പ്രകടനം സിനിമയുടെ ഷോ സ്റ്റീലറാണ്.

നിരീശ്വരവാദിയും കമ്മ്യൂണിസ്റ്റുമായ കണ്ണൂരുകാരന്‍ കഥാപാത്രമായി ഗണപതിയും ശക്തമായ സാന്നിധ്യമാണ്. സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധ നേടിയ അല്‍ അമീന്‍ സിനിമയില്‍ വ്യത്യസ്തമായ കോമഡി ടൈമിംഗിലൂടെ പ്രേക്ഷകരെ ശരിക്കും പൊട്ടിച്ചിരിപ്പിക്കുന്നു. ചെറിയ സസ്‌പെന്‍സ് ഘടകങ്ങളോടൊപ്പം ‘പ്രേതം’ കഥാപാത്രവും ചിത്രത്തിന് അധിക രസം പകരുന്നു. എല്ലാ പ്രായക്കാര്‍ക്കും കുടുംബത്തോടെ തിയറ്ററില്‍ പോയി ആസ്വദിക്കാവുന്ന, ലഘുവും പുള്ളി പാക്ക്ഡുമായ കോമഡി ചിത്രമാണ് ‘പ്രകമ്പനം’.

 

Sports

‘ഗസ്സയിലെ അവശിഷ്ടങ്ങളില്‍ രക്ഷിതാക്കളെ തിരയുന്ന കുഞ്ഞുങ്ങള്‍ക്കൊപ്പമാണ് എന്റെ മനസ്’ – പെപ് ഗ്വാര്‍ഡിയോള

ബാഴ്സലോണയില്‍ ഫലസ്തീന്‍ ചാരിറ്റി സംഘടനയുടെ സംഗീതപരിപാടിയിലാണ് ഗ്വാര്‍ഡിയോള ഐക്യദാര്‍ഢ്യ നിലപാട് ആവര്‍ത്തിച്ചത്.

Published

on

By

ബാഴ്സലോണ: ഗസ്സയില്‍ നരകയാതന അനുഭവിക്കുന്ന കുഞ്ഞുങ്ങള്‍ക്കായി വീണ്ടും ശബ്ദമുയര്‍ത്തി മാഞ്ചസ്റ്റര്‍ സിറ്റി ഫുട്ബാള്‍ ക്ലബ് പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോള. ഗസ്സയില്‍ ഇസ്രായേല്‍ നടത്തുന്ന വംശഹത്യയില്‍ കൊല്ലപ്പെട്ട രക്ഷിതാക്കളെ തിരയുന്ന കുഞ്ഞുങ്ങള്‍ക്കൊപ്പമാണ് തന്റെ മനസ്സെന്ന് അദ്ദേഹം പറഞ്ഞു. ബാഴ്സലോണയില്‍ ഫലസ്തീന്‍ ചാരിറ്റി സംഘടനയുടെ സംഗീതപരിപാടിയിലാണ് ഗ്വാര്‍ഡിയോള ഐക്യദാര്‍ഢ്യ നിലപാട് ആവര്‍ത്തിച്ചത്.

കറുപ്പും വെളുപ്പും നിറത്തിലുള്ള ഫലസ്തീന്‍ കഫിയ്യ ധരിച്ചാണ് ഗ്വാര്‍ഡിയോള പരിപാടിയില്‍ പങ്കെടുത്തത്. ‘രണ്ടുവര്‍ഷമായി ഒരു കുഞ്ഞ് ‘എന്റെ അമ്മ എവിടെ’ എന്ന് ചോദിച്ച് കെട്ടിടാവശിഷ്ടങ്ങളില്‍ തിരയുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലും ടിവിയിലും കാണുമ്പോള്‍ നമ്മള്‍ എന്താണ് ചിന്തിക്കുന്നത്. ആ കുഞ്ഞിന് ഇപ്പോഴും അറിയില്ല അമ്മ എവിടെയെന്ന്. അവര്‍ എന്താകും ചിന്തിക്കുകയെന്ന് ഞാന്‍ ആലോചിക്കാറുണ്ട്. നമ്മള്‍ അവരെ ഒറ്റയ്ക്കാക്കിയിരിക്കുകയാണ്. ഉപേക്ഷിച്ചിരിക്കുകയാണ്. ശക്തരെന്ന് വിളിക്കുന്നവര്‍ ഭീരുക്കളാണ്. കാരണം നിരപരാധികളായ ജനങ്ങളെ കൊല്ലാന്‍ നിരപരാധികളായ ജനങ്ങളെ അയക്കുന്നവരാണവര്‍. അവര്‍ വീട്ടില്‍ ഇരുന്ന് തണുപ്പില്‍ ചൂടേല്‍ക്കുകയും ചൂടില്‍ എസിയില്‍ ഇരിക്കുകയും ചെയ്യുന്നു. ഇതെല്ലാം മനുഷ്യാവകാശത്തെ കുറിച്ചാണ്. ഫലസ്തീനില്‍ സംഭവിക്കാത്തതും അതാണ്’ -മൂന്ന് മിനിറ്റ് നീണ്ട പ്രസംഗത്തില്‍ ഗ്വാര്‍ഡിയോള പറഞ്ഞു.

നേരത്തെയും പലവട്ടം ഗ്വാര്‍ഡിയോള ഗസ്സക്ക് വേണ്ടി ശബ്ദമുയര്‍ത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം മാഞ്ചസ്റ്റര്‍ സര്‍വകലാശാലയില്‍ നിന്ന് ഓണററി ബിരുദം സ്വീകരിച്ച ശേഷം നടത്തിയ പ്രസംഗം ശ്രദ്ധേയമായിരുന്നു.’ഗസ്സയില്‍ നമ്മള്‍ കാണുന്ന കാഴ്ചകള്‍ അങ്ങേയറ്റം വേദന നിറഞ്ഞതാണ്. അത് എന്നെയാകെ വേദനിപ്പിക്കുന്നുണ്ട്. നാലുവയസ്സ് മാത്രം പ്രായമുള്ള കുട്ടികള്‍ ബോംബിനാല്‍ കൊല്ലപ്പെടുന്നത് നമ്മള്‍ കാണുകയാണ്. ഒരു കാര്യം ശ്രദ്ധിക്കണം. അടുത്തത് നമ്മളായിരിക്കാം. അടുത്തതായി കൊല്ലപ്പെടുന്ന നാലോ അഞ്ചോ വയസ്സുള്ള കുഞ്ഞുങ്ങള്‍ നമ്മുടേതായിരിക്കാം. ഗസ്സയിലെ ഈ ദുസ്വപ്നം ആരംഭിച്ചതു മുതല്‍ എല്ലാദിവസവും രാവിലെ ഞാന്‍ എന്റെ കുഞ്ഞുങ്ങളായ മരിയയെയും മാരിയസിനെയും വലന്റീനയെയും കാണുകയാണ്. ഞാന്‍ അങ്ങേയറ്റം ഭയപ്പെടുകയാണ്’ -അന്ന് ഗ്വാര്‍ഡിയോള പറഞ്ഞിരുന്നു.

Continue Reading

News

തൃശൂരില്‍ സഹോദരിമാരുടെ കൂട്ട ആത്മഹത്യാ ശ്രമം; ഒരാള്‍ മരിച്ചു, രണ്ടുപേരുടെ നില ഗുരുതരം

ഇന്ന് രാവിലെയാണ് അവശനിലയിലായ സഹോദരിമാരെ അയൽവാസികൾ കണ്ടെത്തിയത്.

Published

on

By

തൃശൂര്‍: തൃശൂരില്‍ ഒരുമിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച മൂന്ന് സഹോദരിമാരില്‍ ഒരാള്‍ മരിച്ചു. മണ്ഡലംകുന്ന് സ്വദേശിനിയായ സരോജനിയാണ് മരിച്ചത്. സഹോദരിമാരായ ജാനകിയും ദേവകിയും ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഇന്ന് രാവിലെയാണ് ഇവരെ വീട്ടില്‍ അവശനിലയില്‍ കണ്ടെത്തിയത്. അയല്‍വാസികള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ചെറുതുരുത്തി പൊലീസും പഞ്ചായത്ത് മെമ്പറും സ്ഥലത്തെത്തി. പിന്നാലെ മൂവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും സരോജനിയുടെ ജീവന്‍ രക്ഷിക്കാനായില്ല. ഗുരുതരാവസ്ഥയിലുള്ള ജാനകിയെയും ദേവകിയെയും വടക്കാഞ്ചേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

മൂന്ന് സഹോദരിമാരും വര്‍ഷങ്ങളായി ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. ഇവരുടെ സ്വത്തുക്കള്‍ ഗുരുവായൂര്‍ ക്ഷേത്രത്തിന് എഴുതിവച്ചിരുന്നു. ഇതിന് പിന്നാലെ ഏകദേശം ഒരു വര്‍ഷത്തോളം ക്ഷേത്രത്തിന് കീഴിലുള്ള ട്രസ്റ്റിന്റെ കീഴില്‍ താമസിച്ചിരുന്നുവെങ്കിലും, ചില അതൃപ്തികളെ തുടര്‍ന്ന് പിന്നീട് സ്വന്തം വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഇതിനുശേഷം മൂവരും കടുത്ത മാനസിക പ്രയാസത്തിലായിരുന്നുവെന്ന് അയല്‍വാസികള്‍ പറഞ്ഞു. കുറിപ്പെഴുതിവെച്ചാണ് ഇവര്‍ ജീവനൊടുക്കാന്‍ ശ്രമിച്ചതെന്നാണ് ലഭ്യമാകുന്ന വിവരം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

 

Continue Reading

kerala

പുതിയ തീരുവ ഭീഷണിയുമായി ട്രംപ്; എയര്‍ ക്രാഫ്റ്റുകള്‍ക്ക് 50 ശതമാനം താരിഫ് ചുമത്തുമെന്ന് കാനഡക്ക് മേല്‍ ഭീഷണി

ജോര്‍ജിയ ആസ്ഥാനമായുള്ള ഗള്‍ഫ് സ്ട്രീം എയറോസ്‌പേസ് സാവന്നയില്‍ നിന്ന് ജെറ്റ് വാങ്ങാന്‍ വിസമ്മതിച്ചതിനാലാണ് കാനഡക്ക് മേലുള്ള പ്രതികാര നടപടിയെന്ന് ട്രംപ് പറഞ്ഞു.

Published

on

By

വാഷിങ്ടണ്‍: പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയുമായിട്ടുള്ള തര്‍ക്കം രൂക്ഷമാകുന്നതിനിടെ യു.എസിലേക്ക് കയറ്റി അയക്കുന്ന എയര്‍ക്രാഫ്റ്റുകള്‍ക്ക് 50 ശതമാനം താരിഫ് ചുമത്തുമെന്ന് കാനഡക്ക് മേല്‍ ഡോണള്‍ഡ് ട്രംപിന്റെ ഭീഷണി. ചൈനയുമായുള്ള വ്യാപാരക്കരാറുമായി മുന്നോട്ടു പോയാല്‍ കാനഡയില്‍ നിന്നുള്ള സാധനങ്ങള്‍ക്ക് 100 ശതമാനം താരിഫ് ചുമത്തുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയതിനു പിന്നാലെയാണ് അടുത്ത നടപടി.

ജോര്‍ജിയ ആസ്ഥാനമായുള്ള ഗള്‍ഫ് സ്ട്രീം എയറോസ്‌പേസ് സാവന്നയില്‍ നിന്ന് ജെറ്റ് വാങ്ങാന്‍ വിസമ്മതിച്ചതിനാലാണ് കാനഡക്ക് മേലുള്ള പ്രതികാര നടപടിയെന്ന് ട്രംപ് പറഞ്ഞു. തിരുത്താന്‍ കാനഡ തയാറായില്ലെങ്കില്‍ യു.എസില്‍ നിന്നുള്ള എല്ലാ എയര്‍ ക്രാഫ്റ്റുകള്‍ക്കും 50 ശതമാനം താരിഫ് ചുമത്തുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തി. കാനഡക്ക് പുറമെ ക്യൂബക്ക് മേലും ട്രംപ് ഭീഷണി ഉയര്‍ത്തിയിട്ടുണ്ട്. ക്യൂബക്ക് എണ്ണ നല്‍കുന്ന രാജ്യങ്ങള്‍ക്കുമേല്‍ തീരുവ ചുമത്തുമെന്നാണ് ഭീഷണി.

 

Continue Reading

Trending