News

തിയറ്ററുകളില്‍ പൊട്ടിച്ചിരി; ‘പ്രകമ്പനം’ പ്രേക്ഷകരെ ചിരിപ്പിച്ച് മുന്നേറുന്നു

By vismaya

January 30, 2026

കൊച്ചി: ചിരിച്ച് റിലാക്‌സ് ആയി ഒരു സിനിമ ആസ്വദിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മികച്ച തിരഞ്ഞെടുപ്പായി ‘പ്രകമ്പനം’ തിയറ്ററുകളില്‍ പ്രേക്ഷക ശ്രദ്ധ നേടുന്നു. തുടക്കം മുതല്‍ അവസാനം വരെ പൊട്ടിച്ചിരി ഉറപ്പാക്കുന്ന ഫുള്‍ ഓണ്‍ കോമഡി എന്റര്‍ടെയ്‌നറാണ് ചിത്രം.

വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ സാഗര്‍ സൂര്യയുടെ കിടിലന്‍ മേക്കോവറാണ് ചിത്രത്തിലെ പ്രധാന ആകര്‍ഷണം. കോളേജ് ജീവിതത്തില്‍ എല്ലായിടത്തും കാണുന്ന ‘ഉഴപ്പന്‍ സുഹൃത്ത്’ എന്ന കഥാപാത്രമായ പുണ്യാളന്‍ സാഗര്‍ സൂര്യ ഗംഭീരമായി അവതരിപ്പിക്കുന്നു. ത്രൂഔട്ട് ക്യാരക്ടര്‍ കണ്‍സിസ്റ്റന്‍സി പാലിച്ച പ്രകടനം സിനിമയുടെ ഷോ സ്റ്റീലറാണ്.

നിരീശ്വരവാദിയും കമ്മ്യൂണിസ്റ്റുമായ കണ്ണൂരുകാരന്‍ കഥാപാത്രമായി ഗണപതിയും ശക്തമായ സാന്നിധ്യമാണ്. സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധ നേടിയ അല്‍ അമീന്‍ സിനിമയില്‍ വ്യത്യസ്തമായ കോമഡി ടൈമിംഗിലൂടെ പ്രേക്ഷകരെ ശരിക്കും പൊട്ടിച്ചിരിപ്പിക്കുന്നു. ചെറിയ സസ്‌പെന്‍സ് ഘടകങ്ങളോടൊപ്പം ‘പ്രേതം’ കഥാപാത്രവും ചിത്രത്തിന് അധിക രസം പകരുന്നു. എല്ലാ പ്രായക്കാര്‍ക്കും കുടുംബത്തോടെ തിയറ്ററില്‍ പോയി ആസ്വദിക്കാവുന്ന, ലഘുവും പുള്ളി പാക്ക്ഡുമായ കോമഡി ചിത്രമാണ് ‘പ്രകമ്പനം’.