ന്യൂഡല്‍ഹി: ലാവ്‌ലിന്‍ കേസ് ഇന്ന് സുപ്രിംകോടതി പരിഗണിക്കും. ജസ്റ്റിസ് യുയു ലളിത് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. കഴിഞ്ഞ തവണ കോടതി സമയം കഴിഞ്ഞതിനെ തുടര്‍ന്ന് കേസ് മാറ്റുകയായിരുന്നു. നിര്‍ണായക രേഖകള്‍ സമര്‍പ്പിക്കാമെന്ന് സിബിഐ അറിയിച്ചിരുന്നെങ്കിലും ഇതുവരെ സമര്‍പ്പിച്ചില്ല.

മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ ഊര്‍ജസെക്രട്ടറി കെ. മോഹനചന്ദ്രന്‍, ജോയിന്റ് സെക്രട്ടറി എ. ഫ്രാന്‍സിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിക്കെതിരെയുള്ള സിബിഐ അപ്പീലാണ് കോടതി പരിഗണിക്കുന്നത്.

കേസില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കെഎസ്ഇബി മുന്‍ ഉദ്യോഗസ്ഥരായ ആര്‍.ശിവദാസ്, കസ്തൂരിരംഗഅയ്യര്‍, കെജി രാജശേഖരന്‍ എന്നിവരും കോടതിയെ സമീപിച്ചിട്ടുണ്ട്.