കൊച്ചി: ലാവ്‌ലിന്‍ കേസില്‍ ഹൈക്കോടതിയില്‍ വിചാരണ പൂര്‍ത്തിയായി. വിധി വേനലവധിക്ക് ശേഷം. മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവര്‍ക്കെതിരായ കുറ്റപത്രം റദ്ദാക്കിയ നടപടിക്കെതിരം സിബിഐ നല്‍കിയ പുനഃപരിശോധനാ ഹര്‍ജിയിലാണ് വിചാരണ പൂര്‍ത്തിയായത്.

പിണറായി വിജയന്‍ അടക്കമുള്ളവരെ വിചാരണ കൂടാതെ വിട്ടത് നിയമവിരുദ്ധമാണെന്ന് സിബിഐ ഹൈക്കോടതിയില്‍ ഇന്നും ആവര്‍ത്തിച്ചു. ഇത് സുപ്രീം കോടതിയുടെ മുന്‍ ഉത്തരവുകള്‍ക്ക് വിരുദ്ധമാണെന്നും സിബിഐ വാദിച്ചു. വേനലവധി കഴിഞ്ഞ് മെയ് 22ന് ശേഷമായിരിക്കും കേസില്‍ വിധി പറയുക.

നേരത്തെ, 2013-ല്‍ പിണറായി വിജയന്‍ ഉള്‍പ്പടെ കേസിലുള്‍പ്പട്ടവരെ തിരുവനന്തപുരം സിബിഐ കോടതി കുറ്റവിമുക്തരാക്കി. അതിനെതിരെ സിബിഐ നല്‍കിയ റിവിഷന്‍ ഹര്‍ജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്.