GULF

ഇടതുപക്ഷത്തിന് വോട്ട് ചെയ്തതില്‍ ഖേദിക്കുന്നുവെന്ന്പ്രവാസി വ്യവസായി

By Chandrika Web

February 25, 2023

ഇടതുപക്ഷത്തിന് വോട്ടുചെയ്തതില്‍ ഖേദിക്കുന്നു. എന്തിനാണ് അവര്‍ പ്രവാസികളെ ഇങ്ങനെ ബുദ്ധിമുട്ടിക്കുന്നത്. പൂട്ടിക്കിടക്കുന്ന വീടുകള്‍ക്ക് നികുതി ചുമത്തിയത് തികഞ്ഞ അഹങ്കാരമാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് താന്‍ ലക്ഷങ്ങള്‍ നല്‍കിയിട്ടുണ്ട്. പ്രളയകാലത്ത് പ്രത്യേകിച്ചും. അതൊന്നും അര്‍ഹരായവര്‍ക്ക് എത്തിയില്ല. എല്ലാം കട്ടുമുടിക്കുകയാണ്. ഇതാണ് വിജിലന്‍സ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത്. ഇനി രാഷ്ട്രീയക്കാര്‍ക്ക് ഞാനൊന്നും കൊടുക്കില്ല. കെ.ജി എബ്രഹാം എന്ന പ്രവാസി വ്യവസായി വ്യക്തമാക്കി. കുവൈത്തിലെ പ്രമുഖ വ്യവസായിയാണ് മലയാളിയായ എബ്രഹാം.