kerala
നേതാവിന്റെ ഒളിച്ചോട്ടം; ലൗ ജിഹാദ് ആരോപണവുമായി സി.പി.എം
കോഴിക്കോട്: ലൗ ജിഹാദ് കേരളത്തിലുണ്ടെന്ന് സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടേറിയേറ്റ് അംഗവും മുന്‍ എം.എല്‍. എയുമായ ജോര്‍ജ് എം തോമസ്. ലൗ ജിഹാദ് എന്നത് കണ്ണടച്ച് എതിര്‍ക്കാനാവില്ല. ജമാഅത്തെ ഇസ്ലാമിയും എസ്.ഡി.പി.ഐയും അടക്കമുള്ള സംഘടനകള്‍ ഉന്നത വിദ്യാഭ്യാസം നേടിയ വിദ്യാര്‍ത്ഥിനികളെ ലൗ ജിഹാദില്‍ കുടുക്കുന്നുണ്ട്. ഡി.വൈ.എഫ.്ഐ നേതാവ് ഷെജിനും ജോയ്സ്നയും തമ്മിലുള്ള വിവാഹം വിവാദമായ സാഹചര്യത്തിലായിരുന്നു ജോര്‍ജ് എം തോമസിന്റെ പ്രതികരണം.
എന്നാല്‍ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് ജോയ്സ്ന ഇങ്ങനെ പറയുന്നതെന്നും പാര്‍ട്ടി നേതാക്കളുടെ പിന്തുണയോടെയാണ് ഷിജിന് ജോയ്സ്നയുമായി ഒളിവില്‍ കഴിയുന്നതെന്നും ജോയ്സ്നയുടെ കുടുംബം വ്യക്തമാക്കി. ഇക്കഴിഞ്ഞ ശനിയാഴ്ച വൈകീട്ടാണ് കോടഞ്ചേരി നൂറാംതോട് സ്വദേശിയും സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗവുമായ ഷിജിന് എം.എസ് കോടഞ്ചേരി തെയ്യപ്പാറ സ്വദേശിയും നഴ്സുമായ ജോയ്സ്ന ജോസഫിനൊപ്പം ഒളിച്ചോടിയത്. സഊദിയില്‍ നഴ്സായി ജോലി ചെയ്യുകയായിരുന്ന ജോയ്സ്ന മറ്റൊരാളുമായുളള വിവാഹ നിശ്ചയത്തിനായി രണ്ടാഴ്ച മുന്‍പായിരുന്നു നാട്ടിലെത്തിയത്. ശനിയാഴ്ച രാവിലെ 11 മണിയോടെ പുറത്ത് പോയ പെണ്‍കുട്ടി തിരികെ എത്താഞ്ഞതിനെത്തുടര്‍ന്ന് മാതാപിതാക്കള്‍ കോടഞ്ചേരി പൊലീസില്‍ പരാതി നല്കി. മൂന്ന് ദിവസമായിട്ടും പെണ്‍കുട്ടിയെ കണ്ടെത്താത്തതില്‍ പ്രതിഷേധിച്ച് ബന്ധുക്കളും നാട്ടുകാരും കോടഞ്ചേരി പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ചും നടത്തിയിരുന്നു.
ഷിജിന് ജോയ്സ്നയുമായി ഒളിച്ചോടിയ നടപടി ശരിയല്ലെന്ന് ജോര്‍ജ് എം തോമസ് വിമര്‍ശിച്ചു. ഇത്തരമൊരു പ്രണയമുണ്ടെങ്കില്‍ പാര്‍ട്ടിയോട് അറിയിക്കണമായിരുന്നു. അടുത്ത സഖാക്കളോടോ പാര്‍ട്ടി ഘടകത്തിലോ സംഘടനയിലോ ആരുമായും ഇതേക്കുറിച്ച് സംസാരിച്ചിട്ടില്ല. ക്രൈസ്തവ സമുദായം വലിയ തോതില്‍ പാര്‍ട്ടിയുമായി അടുക്കുന്ന സമയമാണ്. ഈ ഘട്ടത്തില്‍ ഇത്തരമൊരു നീക്കം പാര്‍ട്ടിക്ക് വലിയ തിരിച്ചടിയാണ് പ്രദേശത്ത് ഉണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു. ജോയ്സ്ന 15 ദിവസം മുമ്പാണ് വിദേശത്ത് നിന്ന് വന്നത്. 15 ദിവസം കൊണ്ട് ഇത്രയും ആഴത്തിലുള്ള പ്രണയം ഉണ്ടാകുമോയെന്ന് തനിക്ക് അറിയില്ല. ഷിജിനെതിരെ പാര്‍ട്ടി അച്ചടക്ക നടപടിയെടുക്കും. വരും ദിവസങ്ങളില്‍ ഇക്കാര്യം പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യും.
അതേസമയം ലൗ ജിഹാദ് വിവാദം തള്ളി ജോയ്സനയും ഷിജിനും രംഗത്തെത്തി. ഇതുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണ്. ഇക്കാര്യത്തില്‍ സമുദായ സംഘടനകള്‍ അനാവശ്യ വിവാദമുണ്ടാക്കുകയാണ്. പല സംഘടനകളില്‍ നിന്നും തങ്ങള്‍ക്ക് ഭീഷണിയുണ്ട്. വ്യക്തിപരമായ കാര്യമായതിനാലാണ് പാര്‍ട്ടിയെ അറിയിക്കാതിരുന്നതെന്നും ഇതില്‍ തനിക്ക് വീഴ്ച പറ്റിയെന്നും ഷിജിന് പറഞ്ഞു. അതേസമയം, ഇന്നലെ രാവിലെ ദമ്പതികള്‍ കോടതിയില്‍ ഹാജരായി മാതപിതാക്കള്‍ക്കൊപ്പം പോകാന്‍ ആഗ്രഹമില്ലെന്ന് ജോയ്സന വ്യക്തമാക്കിയതിനെ തുടര്‍ന്ന് കോടതി ദമ്പതികളെ വിട്ടയച്ചു.
kerala
കോഴിക്കോട് ബേബി മെമോറിയല്‍ ആശുപത്രിയില്‍ വന്‍ തീപിടിത്തം
രാവിലെ പത്തോടെയായിരുന്നു ഒമ്പതാം നിലയിലെ സി ബ്ലോക്കില്‍ നിന്ന് തീ പടരുന്നത്.
കോഴിക്കോട്: നഗര മധ്യത്തിലുള്ള ബേബി മെമോറിയല്‍ ആശുപത്രിയില്‍ ഇന്ന് രാവിലെ വന്‍ തീപിടിത്തം ഉണ്ടായി. രാവിലെ പത്തോടെയായിരുന്നു ഒമ്പതാം നിലയിലെ സി ബ്ലോക്കില്‍ നിന്ന് തീ പടരുന്നത്.
തീപിടിത്തം രോഗികള്‍ ഇല്ലാത്ത വിഭാഗത്തില്‍ ഉണ്ടായതുകൊണ്ട് വലിയ ദുരന്തം ഒഴിവായി. എ.സി. പ്ലാന്റിന്റെ ഇന്സ്റ്റാളേഷന് പുരോഗമിച്ചുകൊണ്ടിരുന്ന ഭാഗത്താണ് തീപിടിത്തമുണ്ടായത് എന്നാണ് പ്രാഥമിക വിവരം.
സംഭവസ്ഥലത്തേക്ക് നിരവധി അഗ്നിശമന സേനാ യൂണിറ്റുകള്‍ എത്തിച്ചേര്‍ന്നു. തീ നിയന്ത്രണത്തില്‍ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ ഇപ്പോഴും തുടരുന്നു. കെട്ടിടത്തില്‍ നിന്ന് കനത്ത പുക ഉയരുന്നുണ്ടെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.
kerala
കേരളത്തില്‍ ശക്തമായ മഴ; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ ശക്തമായ മഴ, കാറ്റ്, ഇടിമിന്നല്‍ എന്നിവയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
തിരുവനന്തപുരം: ഡിറ്റ് വാ ചുഴലിക്കാറ്റ് ദക്ഷിണേന്ത്യന്‍ തീരപ്രദേശങ്ങളില്‍ ആശങ്ക ഉയര്‍ത്തുന്ന സാഹചര്യത്തില്‍ കേരളത്തില്‍ ഇന്ന് അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ ശക്തമായ മഴ, കാറ്റ്, ഇടിമിന്നല്‍ എന്നിവയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
കേരളലക്ഷദ്വീപ് തീരങ്ങളില്‍ നവംബര്‍ 30 വരെ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. വെള്ളി, ശനി ദിവസങ്ങളില്‍ അറബിക്കടലിനോട് ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 65 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശാമെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. കടലാക്രമണ സാധ്യതയെ തുടര്‍ന്ന് തീരദേശവാസികള്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
ഇന്ന് രാത്രി 11.30 വരെയായി കള്ളക്കടല്‍ പ്രതിഭാസം മൂലം കടലിലെ തിരമാലകള്‍ ശക്തരാകുമെന്ന് ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസസ് അറിയിച്ചു. ഇതിന്റെ സ്വാധീനം തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് തീരപ്രദേശങ്ങളില്‍ കൂടുതലാകാനാണ് സാധ്യത.
അതേസമയം, ശ്രീലങ്കയില്‍ വലിയ ദുരിതം വിതച്ച് ഡിറ്റ് വാ ചുഴലിക്കാറ്റ് തമിഴ്നാട് തീരത്തേക്ക് നീങ്ങുകയാണ്. രണ്ട് ദിവസമായി തുടരുന്ന അതിതീവ്ര മഴയില്‍ അവിടെയുള്ള മരണസംഖ്യ 100 കവിഞ്ഞു. നിരവധി പേര് കാണാതായതായും റിപ്പോര്‍ട്ടുകള്‍. റോഡുകളും പാലങ്ങളും ഒലിച്ചുപോയതിനാല്‍ 25 ജില്ലകളില്‍ ഭൂരിഭാഗം പ്രദേശങ്ങളിലും ഗതാഗതവും സാധാരണജീവിതവും താറുമാറായി.
ശ്രീലങ്കയുടെ അഭ്യര്‍ഥനപ്രകാരം ഇന്ത്യയുടെ യുദ്ധക്കപ്പല്‍ ഐ.എന്‍.എസ് വിക്രാന്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് വിന്യസിച്ചിരിക്കുകയാണ്. തമിഴ്നാട്, പുതുച്ചേരി, ആന്ധ്രാപ്രദേശ് തീരങ്ങളിലൊക്കെ എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ് സംഘങ്ങളെ വിന്യസിച്ച് അധികാരികള്‍ അതീവ ജാഗ്രതയിലാണ്.
ദക്ഷിണേന്ത്യന്‍ തീരരേഖയിലാകെ ചുഴലിക്കാറ്റിന്റെ സ്വാധീനം ശക്തമാകുന്ന സാഹചര്യത്തില്‍ വിവിധ സംസ്ഥാനങ്ങള്‍ മുന്നൊരുക്കങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ്.
crime
പതിമൂന്നുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛന് 78 വർഷം കഠിന തടവും പിഴയും
-
india14 hours ago‘ബിഹാർ തെരഞ്ഞെടുപ്പിൽ വൻ അഴിമതിയും ക്രമക്കേടും’; തെളിവുകൾ പുറത്തുവിട്ട് ധ്രുവ് റാഠി
-
Environment18 hours agoആകാശഗംഗയെക്കാള്‍ നാലിരട്ടി വലുപ്പമുള്ള ഭീമന് നെബുല കണ്ടെത്തി; മലപ്പുറം സ്വദേശിനി ഡോ. രഹന പയ്യശ്ശേരി ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചു
-
News3 days agoമുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് കൊല്ലപ്പെട്ടെന്ന് അഭ്യൂഹം; പ്രതികരിക്കാതെ ജയില്‍ അധികൃതര്‍
-
kerala3 days agoആരോഗ്യ പ്രശ്നം; വേടനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു
-
india16 hours ago‘ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് വോട്ടെടുപ്പിനെ ഹൈജാക്ക് ചെയ്യുന്നു’; എസ്ഐആറിനെതിരെ അഖിലേഷ് യാദവ്
-
kerala2 days agoലേബര്‍ കോഡും പിഎം ശ്രീ പോലെ എല്‍ഡിഎഫിലറിയിക്കാതെ ഒളിച്ചുകടത്തി; വി.ഡി സതീശന്
-
kerala2 days agoപാലക്കാട് തെരുവുനായ ആക്രമണത്തില്‍ നാലുവയസ്സുകാരന് ഗുരുതര പരിക്ക്
-
kerala3 days ago‘തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഐപിഎസ് വേണ്ട’; ബിജെപി സ്ഥാനാർഥി ആർ ശ്രീലേഖക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ

