സ്റ്റേറ്റ് സെലക്ഷന്‍ ബോര്‍ഡ്(എസ്.എസ്.ബി) ഒഡീഷ 883 ലക്ചറര്‍ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

ശമ്പളം 9,300-34,800രൂപ

യോഗ്യത: അപേക്ഷ തസ്തികയില്‍ 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദം

പ്രായം: 01.09.2018ന് 21നും 42നും ഇടയില്‍. എസ്.സി,എസ്.ടി വിഭാഗക്കാര്‍ക്ക് അഞ്ചും ഒ.ബി.സി വിഭാഗക്കാര്‍ക്ക് മൂന്നും വര്‍ഷം ഉയര്‍ന്ന പ്രായത്തില്‍ ഇളവ് ലഭിക്കും.

തെരഞ്ഞെടുപ്പ്: എഴുത്തു പരീക്ഷകളുടേയും ഇന്റര്‍വ്യൂകളുടേയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.
അപേക്ഷാഫീസ്: 500 രൂപ. എസ്.സി,എസ്.ടി വിഭാഗക്കാര്‍ക്ക് 200 രൂപ. നെറ്റ് ബാങ്കിങ്, ക്രെഡിറ്റ്/ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഫീസടക്കാം.

അപേക്ഷിക്കേണ്ട വിധം: http//www.ssbodisha.nic.in എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി ഡിസംബര്‍ 11.