kerala

ഭൂരിപക്ഷ ന്യൂനപക്ഷ വര്‍ഗീയതയെ പ്രോത്സാഹിപ്പിച്ച് മുതലെടുക്കുന്ന ബിജെപിയുടെ നയമാണ് ഇടതുപക്ഷം പിന്തുടരുന്നത് : പികെ കുഞ്ഞാലിക്കുട്ടി

By Test User

March 16, 2022

ഒരുകാലത്തും ലീഗിന്റെ മേല്‍ വിഭാഗീയത ആരോപിക്കാന്‍ ഒരിടവും ഇന്നേവരെ കേരളത്തിലുണ്ടായിട്ടില്ലെന്നത് വസ്തുതയാണെന്ന് മുസ്ലിം ലീഗ് നോതാവ് പികെ കുഞ്ഞാലിക്കുട്ടി. ഒരേസമയം ഭൂരിപക്ഷ ന്യൂനപക്ഷ വര്‍ഗീയതയെ പ്രോത്സാഹിപ്പിച്ച് മുതലെടുക്കുന്ന ബിജെപിയുടെ നയമാണ് കേരളത്തില്‍ ഇടതുപക്ഷം പിന്തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു.

വഖഫ് വിഷയത്തില്‍ മുഖ്യമന്ത്രി ഒന്ന് പറയും, വകുപ്പ് മന്ത്രി മറ്റൊന്ന് പറയും. യഥാര്‍ത്ഥത്തില്‍ സര്‍ക്കാര്‍ നിലപാടെന്താണെന്ന് കുഞ്ഞാലിക്കുട്ടി ചോദിച്ചു. കെ.റെയിലിന്റെ വിഷയത്തിലും ജനങ്ങളെ വിശ്വാസത്തിലെടുത്ത് മുന്നോട്ട് പോകാന്‍ സര്‍ക്കാരിന് സാധിച്ചിട്ടില്ല. കേരളത്തെ വലിയ കടക്കെണിയിലേക്ക് തള്ളിയിടാന്‍ പാകത്തിലുള്ള ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചതെന്നും പറഞ്ഞു. എല്ലാം കൊണ്ടും തികഞ്ഞ പരാജയമാണ് ഈ സര്‍ക്കാരെന്ന് പറയേണ്ടി വരുമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിചേര്‍ത്തു.