kerala

നിയമപരമായി ഏതറ്റംവരെയും പോകും; അറസ്റ്റിലായശേഷം ആദ്യ പ്രതികരണവുമായി വിദ്യ

By webdesk11

June 22, 2023

വ്യാജ രേഖ ചമ്മച്ച് അധ്യാപക ജോലി നേടാന്‍ ശ്രമിച്ച കേസില്‍ പിടിയിലായതിന് പിന്നാലെ ആദ്യ പ്രതികരണവുമായി എസ്എഫ്‌ഐ നേതാവ് കെ വിദ്യ. കേസില്‍ നിയമപരമായി മുന്നോട്ടുപോകുമെന്ന് അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. അഗളി പൊലീസ് സ്റ്റേഷനില്‍ നിന്ന് മണ്ണാര്‍ക്കാട് കോടതിയിലേക്ക് കൊണ്ടുപോകുന്നതിനിടയായിരുന്നു പ്രതികരണം.

നിങ്ങള്‍ ആവശ്യത്തിലധികം ആഘോഷിച്ചു, നിയമപരമായി തന്നെ മുന്നോട്ടു പോകാന്‍ തീരുമാനിച്ചു, കെട്ടിച്ചമച്ചതാണെന്ന് എനിക്കും നിങ്ങള്‍ക്കും അറിയാം. മുന്നോട്ടുപോകും വിദ്യ പറഞ്ഞു.