2014 ല്‍ റിയോയിലെ മരക്കാനയില്‍ ലോകകപ്പ് ഫൈനല്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ വേദനിച്ച അനുഭവം ഈ മനുഷ്യന്‍ ജര്‍മനിക്ക് മുന്നില്‍ അധികസമയത്തെ ഗോളില്‍ തോറ്റ് തല താഴ്ത്തി മടങ്ങിയതായിരുന്നു. 2018 ലെ റഷ്യന്‍ ലോകകപ്പിലും അയാളുടെ കളി കണ്ടു ഫ്രാന്‍സിനോട് തോറ്റ് വളരെ വേഗം അയാള്‍ മടങ്ങിയ കാഴച്ച സങ്കടമായിരുന്നു. 2022 ല്‍ ഖത്തറില്‍ അയാളുടെ മഹത്വത്തിന് തുടര്‍ച്ചയായി മുന്നാം ലോകകപ്പിലും സാക്ഷ്യം വഹിക്കാനായതായിരുന്നു. റിപ്പോര്‍ട്ടര്‍ എന്ന നിലയിലെ സൗഭാഗ്യം. ലുസൈലിലെ ഫൈനല്‍ ഷൂട്ടൗട്ടിലേക്ക് പോയപ്പോള്‍ ടെന്‍ഷന്‍ ചെറുതായിരുന്നില്ല..
ഇന്നലെ നാലാം ലോകകപ്പിലും അയാളെ കാണാനായി. 2014 ല്‍ ബ്രസിലില്‍ കണ്ടതിനേക്കാള്‍ ശക്തന്‍ ഇടം കാലിലും വലം കാലിലും മാജിക്. ലോകകപ്പിലും ഹാട്രിക്ക്.. ലിയോ, താങ്കളല്ലാതെ ലോകത്തെ പ്രചോദിപ്പിക്കാന്‍ മറ്റാരുമില്ല.. എത്ര സുന്ദരമായ ആന്റിസിപ്പേഷന്‍ അള്‍ജീരിയക്കാര്‍ പാവങ്ങളാണ് താങ്കളുടെ മികവ് കണ്ട് അവര്‍ പോലും കൈയ്യടിച്ചിരിക്കുന്നു
-കമാല്‍ വരദൂര്‍