kerala

മലമ്പുഴയില്‍ വീണ്ടും പുലിയിറങ്ങി, രണ്ടു പശുക്കളെ കൊന്നു

By webdesk14

February 21, 2023

മലമ്പുഴയില്‍ ജനവാസമേഖലയില്‍ വീണ്ടും പുലിയിറങ്ങി. രണ്ടു പശുക്കളെ കൊന്നത് പുലിയാണെന്ന് നാട്ടുകാര്‍. കഴിഞ്ഞ ദിവസം രാത്രിയാണ് നാട്ടുകാര്‍ പുലിയെ കണ്ടത്. അനക്കം കെട്ട് ടോര്‍ച്ച് അടിച്ച് നോക്കിയപ്പോള്‍ പുലിയെ കണ്ടു എന്നാണ് നാട്ടുകാര്‍ പറയുന്നത്. അതിനിടെ വീട്ടില്‍ കെട്ടിയിട്ടിരുന്ന രണ്ടു പശുക്കളെ പുലി കൊന്നതായും നാട്ടുകാര്‍ ആരോപിക്കുന്നു.

പടക്കം പൊട്ടിച്ചതിനെ തുടര്‍ന്നാണ് പുലി കാട്ടിലേക്ക് ഓടിയത്. എന്നാല്‍, ജനവാസമേഖലയില്‍ പുലി ഇറങ്ങിയ കാര്യം വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിട്ടില്ല.