kerala

യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനായി ഒറ്റക്കെട്ടായി രംഗത്ത് ഇറങ്ങുക: സാദിഖലി തങ്ങള്‍

By webdesk14

November 11, 2025

മലപ്പുറം: കേരളത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്ന സാഹചര്യത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളുടെ പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് മുസ്‌ലീംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ ആഹ്വാനം ചെയ്തു. സംസ്ഥാന സര്‍ക്കാറിന്റെ ജനവിരുദ്ധ ഭരണത്തെ വിലയിരുത്താനുള്ള അവസരമാണ് ജനങ്ങള്‍ക്കു മുന്നിലെത്തിയിരിക്കുന്നത്. കെടുകാര്യസ്ഥതയിലും അഴിമതിയിലും മുങ്ങിക്കുളിച്ച സര്‍ക്കാറിന് ഷോക്ക് ട്രീറ്റ്‌മെന്റ് നല്‍കാനുള്ള അവസരമാണിത്. സര്‍ക്കാറിന്റെ ജനദ്രോഹ നയങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കണമെന്നും തങ്ങള്‍ പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കി.