കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷന്‍ കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന പ്രത്യേക കോടതിയാണ് ചികിത്സാവശ്യത്തിന് ശിവശങ്കര്‍ നല്‍കിയ ഇടക്കാല ജാമ്യാപേക്ഷ തള്ളിയത്. ഹൈക്കോടിയും ജാമ്യാപേക്ഷ മുമ്പ് തള്ളിയിരുന്നു.
ഇടക്കാല ജാമ്യത്തിനായി വിചാരണ കോടതിയെ സമീപിക്കാനുള്ള സുപ്രീംകോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് പ്രത്യേക കോടതിയില്‍ അപേക്ഷ നല്‍കിയത്. എന്നാല്‍, അന്വേഷണം പുരോഗമിക്കുന്ന ഈ ഘട്ടത്തില്‍ ജാമ്യം നല്‍കുന്നത് തുടരന്വേഷണത്തെ ബാധിക്കുമെന്ന ഇ.ഡിയുടെ വാദം അംഗീകരിച്ചാണ് നടപടി.