india

തമിഴ്‌നാട്ടിലും കർണാടകയിലും നേരിയ ഭൂചലനം

By webdesk14

December 08, 2023

തമിഴ്നാട്ടിലും കർണാടകയിലും നേരിയ ഭൂചലനം. തമിഴ്നാട്ടിലെ ചെങ്കൽപ്പേട്ടിലും കർണാടകയിലെ വിജയപുരയിലുമാണ് ഇന്ന് രാവിലെ ഭൂചലനം അനുഭവപ്പെട്ടത്. ചെങ്കൽപേട്ടിൽ റിക്ടർ സ്കെയിലിൽ 3.2 തീവ്രതയും വിജയപുരയിൽ റിക്ടർ സ്കെയിലിൽ 3.1 തീവ്രതയും രേഖപ്പെടുത്തി. നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

രാവിലെ 6.52 ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. വിജയപുര താലൂക്കിലെ ഉക്കുമണൽ ഗ്രാമത്തിൽ നിന്ന് 4.3 കിലോമീറ്റർ തെക്ക് കിഴക്കായി ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് കർണാടക പ്രകൃതി ദുരന്ത നിരീക്ഷണ കേന്ദ്രം അറിയിച്ചു.