kerala
എക്സൈസ് ഓഫീസുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന
ഓണക്കാലത്ത് എക്സൈസ് ഓഫീസുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. ‘ഓപ്പറേഷന് കോക്ടെയില്‍’ എന്ന പേരിലാണ് പരിശോധന. എല്ലാ എക്സൈസ് ഡിവിഷന് ഓഫീസുകളിലും തിരഞ്ഞെടുത്ത എക്സൈസ് സര്‍ക്കിള്‍ ഓഫീസുകളിലും റേഞ്ച് ഓഫീസുകളിലുമാണ് പരിശോധന.
ഓണക്കാലത്ത് കള്ളുഷാപ്പ്, ബാര്‍ ഉടമകള്‍ പരിശോധന ഒഴിവാക്കാന്‍ കൈക്കൂലി നല്‍കുന്നെന്നും കള്ളുഷാപ്പുകള്‍ക്കും ബാറുകള്‍ക്കും എക്സൈസ് ഉദ്യോഗസ്ഥര്‍ ഒത്താശ ചെയ്യുന്നുവെന്നും കണ്ടെത്തലുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് മിന്നല്‍ പരിശോധന നടത്താന്‍ വിജിലന്‍സ് തീരുമാനിച്ചത്.
kerala
ട്രെയിനുകള്‍ വൈകിയോടുന്നു; കൃത്യ സമയത്ത് ദര്‍ശനം നടത്താന്‍ കഴിയാതെ ശബരിമല തീര്‍ത്ഥാടകര്‍
ട്രെയിനുകള്‍ മിക്കതും വൈകി ഓടുമ്പോഴും അതിനു ശേഷം ബസ് കിട്ടി പമ്പയില്‍ എത്തുമ്പോള്‍..
ശബരിമല: ട്രെയിനുകള്‍ വൈകിയോടുന്നതില്‍ പ്രതിസന്ധിയിലായി ശബരിമല തീര്‍ത്ഥാടകര്‍. വെര്‍ച്വല്‍ ക്യൂവില്‍ നിര്‍ദേശിക്കുന്ന സമയത്തു തന്നെ ദര്‍ശനം നടത്തണമെന്ന കര്‍ശന നിര്‍ദേശം ഉണ്ടെന്ന നിലക്കാണ് ട്രെയിനുകള്‍ വൈകിയോടുന്നതില്‍ തീര്‍ഥാടകര്‍ക്ക് ആശങ്കയുണ്ടാക്കുന്നത്.
സമയം തെറ്റി വന്നാല്‍ ദര്‍ശനത്തിനു കടത്തിവിടുമോ എന്ന സംശയമാണ് എല്ലാവര്ക്കും. ദര്‍ശനത്തിന് എത്തുന്നതില്‍ ഏറെയും ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള തീര്‍ഥാടകരാണ്. പ്രത്യേകിച്ച് ആന്ധ്ര, തെലങ്കാന, കര്‍ണാടക, തമിഴ്നാട്, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍്
ട്രെയിനുകള്‍ മിക്കതും വൈകി ഓടുമ്പോഴും അതിനു ശേഷം ബസ് കിട്ടി പമ്പയില്‍ എത്തുമ്പോള്‍ 10 മുതല്‍ 12 മണിക്കൂര്‍ വരെ വൈകുന്നു. ചില തീര്‍ഥാടക സംഘങ്ങള്‍ ഒരു ദിവസം വൈകിയാണ് വരുന്നത്. സ്പോട് ബുക്കിങ് 5000 മാത്രമായി പരിമിതപ്പെടുത്തി.
വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്യുന്നതില്‍ 20 ശതമാനം വരെ എത്താതിരിക്കുന്നുണ്ട്. ഇവരുടെ എണ്ണം കൂടി കണക്കാക്കി സ്പോട് ബുക്കിങ് നല്‍കണമെന്നാണ് തീര്‍ഥാടകരുടെ ആവശ്യം. ഇരുമുടിക്കെട്ടുമായി വരുന്ന ആരെയും തിരിച്ചയക്കാത്തത് ആശ്വാസകരമാണ്.
kerala
യാത്രക്കാര്‍ക്ക് വീണ്ടും തിരിച്ചടി; ഇന്‍ഡിഗോ ടിക്കറ്റ് നിരക്ക് കുതിച്ചുയര്‍ന്നു
ഡല്‍ഹിയില്‍ നിന്ന് കൊച്ചിയിലേക്ക് ഇന്ന്..
രാജ്യത്ത് ഇന്‍ഡിഗോ വിമാന സര്‍വീസുകള്‍ മുടങ്ങിയതിന് പിന്നാലെ യാത്രക്കാര്‍ക്ക് ഇരട്ടിപ്രഹരമായി ടിക്കറ്റ് നിരക്കും കുതിച്ചുയര്‍ന്നു. ഡല്‍ഹിയില്‍ നിന്ന് കൊച്ചിയിലേക്ക് ഇന്ന് നാല്പതിനായിരത്തിന് മുകളിലാണ് ടിക്കറ്റ് നിരക്ക്. തിരുവനന്തപുരത്തേക്കാണെങ്കില് അത് മുപ്പതിനായിരത്തിനടുത്താണ്. നാളത്തേക്കാണെങ്കില് ഇരുപത്തി അയ്യായിരമാണ് ഇപ്പോഴത്തെ നിരക്ക്.
മുംബൈയില്‍ നിന്നും ബെംഗളൂരുവില്‍ നിന്നുമെല്ലാം ഇതേ അവസ്ഥയാണ്. ടിക്കറ്റ് റദ്ദായാല്‍ മറ്റൊരു ടിക്കറ്റെടുക്കാന്‍ കഴിയാത്ത അവസ്ഥയിലായി യാത്രക്കാര്‍. തിരക്ക് കൂടിയതോടെ വിമാനക്കമ്പനികളെല്ലാം നിരക്ക് കുത്തനെ കൂട്ടി.
അതേസമയം, അനന്തമായി വിമാനം വൈകുമ്പോഴും യാത്രക്കാര്‍ക്ക് പ്രത്യേകം സൗകര്യങ്ങളൊന്നും നല്കാന് ഇന്‍ഡിഗോ തയ്യാറായിട്ടില്ല. ഭക്ഷണത്തിനായി വിമാനത്താവളത്തില്‍ മുടക്കേണ്ട തുകയും സാധാരണക്കാരായ യാത്രക്കാര്‍ക്ക് വെല്ലുവിളിയാണ്.
പൈലറ്റ്മാരുടെ സമയക്രമത്തില്‍ ഡിജിസിഎ നിര്‍ബന്ധമാക്കിയ വ്യവസ്ഥകളാണ് തിരിച്ചടിയായതെന്ന് ഇന്‍ഡിഗോ ആവര്‍ത്തിക്കുന്നു. വേഗത്തില്‍ എല്ലാം സാധരണ നിലയിലാക്കണമെന്നാണ് ഡിജിസിഎയുടെ ആവശ്യം.
kerala
റോഡില്‍ പശിവിനെ കണ്ട് കാര്‍ വെട്ടിച്ചു; അപകടത്തില്‍ ഡ്രൈവര്‍ മരിച്ചു
നിയന്ത്രണം വിട്ട വാഹനം അടുത്തുള്ള മണ്‍തിട്ടയില്‍..
പാലക്കാട്: പശുവിനെ കണ്ട് വെട്ടിച്ച കാര്‍ മണ്‍തിട്ടയിലിടിച്ച് കോണ്ട്രാക്ടര് മരിച്ചു. ചെര്‍പ്പുളശ്ശേരി, നിരപറമ്പില്‍ കോന്തത്തൊടി വീട്ടില്‍ മുഹമ്മദിന്റെ മകന് അബ്ദുറഹിമാനാണ് (56) മരിച്ചത്.
ഇന്നലെ വൈകുന്നേരം 5.40 ഓടെ നിരപ്പറമ്പിലൂടെ ഇലക്ട്രിക്ക് കാറില്‍ വരുമ്പോഴാണ് അപകടം. റോഡിലേക്ക് പെട്ടെന്ന് കയറി വന്ന പശുവിനെ കണ്ട് ഭയന്ന ഇദ്ദേഹം കാര്‍ വെട്ടിച്ചു. ഇതോടെ നിയന്ത്രണം വിട്ട വാഹനം അടുത്തുള്ള മണ്‍തിട്ടയില്‍ കയറുകയായിരുന്നു.
സാരമായി പരിക്കേറ്റ ഇദ്ദേഹത്തിന്റെ ജീവന് രക്ഷിക്കാനായില്ല. മൃതദേഹം ചെര്‍പ്പുളശ്ശേരി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
-
kerala2 days agoഇത് മത്സ്യത്തൊഴിലാളി വിദ്യാര്‍ത്ഥികളെ ദ്രോഹിച്ച സര്‍ക്കാര്‍: ഷാഫി ചാലിയം
-
kerala3 days agoകെഎസ്ആര്‍ടിസി ബസ് ഓടിച്ചു എന്ന കുറ്റമേ ഞാന്‍ ചെയ്തിട്ടുള്ളൂ, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നെ ഒരുപാട് ദ്രോഹിച്ചു; ഡ്രൈവര്‍ യദു
-
india3 days agoപ്രതിപക്ഷത്തിനുമുന്നില് മുട്ട് മടക്കി കേന്ദ്രം; എസ്ഐആർ വിഷയത്തിൽ പാർലമെന്റിൽ ചർച്ച വേണമെന്ന ആവശ്യം അംഗീകരിച്ചു
-
kerala17 hours agoപിഎം ശ്രീ- ജോണ്‍ ബ്രിട്ടാസ് വിവാദം: ‘ഇനിയും എത്ര പാലങ്ങള്‍ വേണോ അത്രയും പാലങ്ങള്‍ ഉണ്ടാക്കും, അതുകൊണ്ട് എന്താണ് കുഴപ്പം?’: എം.വി ഗോവിന്ദന്
-
kerala3 days agoവഖ്ഫ് സ്വത്തുക്കളുടെ ഉമീദ് പോര്‍ട്ടല്‍ രജിസ്ട്രേഷന് സമയം നീട്ടണം; കേന്ദ്ര മന്ത്രിയുമായി ചര്‍ച്ച നടത്തി മുസ്ലിം ലീഗ് എം.പിമാര്‍
-
kerala3 days agoകൊല്ലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ സ്വീകരണത്തിനായി കുടുംബശ്രീയില്‍ പണപ്പിരിവ്
-
News2 days ago1967 മുതല്‍ കൈവശപ്പെടുത്തിയ ഫലസ്തീന് പ്രദേശങ്ങളില്‍ നിന്നും ഇസ്രാഈല്‍ പിന്‍വാങ്ങണം’; പ്രമേയം പാസാക്കി യുഎന്‍
-
kerala19 hours agoസംഘടനാപരമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പിന്തുണ മാത്രമേ ഇതുവരെ രാഹുലിന് ഞാന്‍ നല്‍കിയിട്ടുള്ളൂ: ഷാഫി പറമ്പില്‍

