india

പൊന്നിയിൻ സെൽവൻ നിർമാതാക്കളായ ലൈക പ്രൊഡക്ഷൻസ് ഓഫീസുകളിൽ എൻഫോഴ്‌സ്‌മെന്റ് റെയ്ഡ്

By webdesk15

May 16, 2023

ബ്രഹ്മാണ്ഡ ചിത്രം പൊന്നിയിൻ സെൽവൻ 2 തിയേറ്ററുകളിൽ മികച്ച കളക്ഷൻ നേടി പ്രദർശനം തുടരുന്നതിനിടെ നിർമാതാക്കളായ ലൈക പ്രൊഡക്ഷൻസ് ഓഫീസിൽ എൻഫോഴ്‌സ്‌മെന്റ് റെയ്ഡ്. ചെന്നൈയിലെ ഇവരുടെ എട്ട് സ്ഥാപന ങ്ങളിൽ റെയ്ഡ് നടക്കുന്നതായാണ് വിവരം.മണിരത്നം സംവിധാനം ചെയ്ത പൊന്നിയിൽ ശെൽവൻ 1, പൊന്നിയിൽ ശെൽവൻ 2, കമൽഹാസനെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കിയ വിക്രം ഉൾപ്പെടെയുളള ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ നിർമ്മാതാക്കളാണ് ലൈക പ്രൊഡക്ഷൻസ്. രണ്ട് ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ തുടർവിജയത്തിന് പിന്നാലെയാണ് നിർമ്മാണ കമ്പനിയിലെ എൻഫോഴ്സ്മെന്റ് പരിശോധന.