Connect with us

Culture

മദ്യ നിയന്ത്രണം നീങ്ങുന്നു, പാതയോര മദ്യശാല നിരോധന ഉത്തരവില്‍ ഭേദഗതി: പട്ടണമെന്ന് സര്‍ക്കാര്‍ നിശ്ചയിക്കുന്ന ഇടങ്ങളില്‍ ബാര്‍ തുറക്കാം

Published

on

ന്യൂഡല്‍ഹി: ദേശീയ-സംസ്ഥാന പാതയോരത്ത് മദ്യവില്‍പ്പന പാടില്ലെന്ന വിധിയില്‍ സുപ്രീം കോടതി ഭേദഗതി വരുത്തി. കോടതിയുടെ പുതിയ ഉത്തരവ് പ്രകാരം ഏതൊക്കെ പഞ്ചായത്തുകളില്‍ തീരുമാനം നടപ്പിലാക്കണമെന്ന് സംസ്ഥാന സര്‍ക്കാറുകള്‍ക്ക് തീരുമാനിക്കാം.

പ്രദേശം നഗരമാണോ എന്ന് തീരുമാനിക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണെന്നും അനുമതിക്കായി മദ്യശാല ഉടമകള്‍ സംസ്ഥാന സര്‍ക്കാരിനെ സമീപിക്കണമെന്നും കോടതി പറഞ്ഞു. ദേശീയ-സംസ്ഥാന പാതയോരങ്ങളില്‍ 500 മീറ്റര്‍ പരിധിക്കുള്ളില്‍ മദ്യവില്‍പ്പന ശാലകള്‍ പാടില്ലെന്ന ഉത്തരവിനെതിരെ അസം സര്‍ക്കാറും, അസമിലെ ചില മദ്യവില്‍പ്പന ലൈസന്‍സികളുമാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഈഹര്‍ജിയെ അനുകൂലിച്ച് കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളും കോടതിയെ സമീപിച്ചിരുന്നു. ഈ ഹര്‍ജികള്‍ പരിഗണിച്ചാണ് സുപ്രീം കോടതിയുടെ സുപ്രധാന വിധി.

2016 ആഗസ്റ്റിലാണ് ദേശീയ-സംസ്ഥാന പാതകളിലെ 500 മീറ്റര്‍ പരിധിക്കുള്ളില്‍ മദ്യവില്‍പ്പന പാടില്ലെന്ന സുപ്രധാന ഉത്തരവ് സുപ്രീം കോടതി പുറപ്പെടുവിച്ചത്. തുടര്‍ന്ന് ഇതിനെതിരെ പലതവണയായി ഹര്‍ജികള്‍ പരിഗണിച്ച സുപ്രീം കോടതി കോര്‍പ്പറേഷന്‍, മുനിസിപ്പല്‍ പരിധിയിലെ മദ്യവില്‍പ്പന ശാലകള്‍ക്ക് ഈ നിയന്ത്രണം ബാധകമല്ലെന്ന് ഉത്തരവിട്ടിരുന്നു. എന്നാല്‍ പഞ്ചായത്ത് പരിധികളിലെ നിയന്ത്രണവും എടുത്തുകളയണമെന്നായിരുന്നു അസം, കേരളം തുടങ്ങിയ സംസ്ഥാനങ്ങളുടെ ആവശ്യം.

കേരളത്തിലെ മൂന്നാര്‍, തേക്കടി, കുമരകം തുടങ്ങിയ പ്രധാന ടൂറിസം കേന്ദ്രങ്ങള്‍ പഞ്ചായത്ത് പരിധികളിലാണ്. ഇവിടെ നിരോധനം തുടരുന്നത് ടൂറിസം മേഖലയെ ബാധിക്കുന്നുവെന്നാണ് കേരളത്തിന്റെ വാദം. ഹര്‍ജികള്‍ പരിഗണിച്ച കോടതി ഏതൊക്കെ പഞ്ചായത്തുകളില്‍ ഇളവ് നല്‍കണമെന്ന് സംസ്ഥാന സര്‍ക്കാറുകള്‍ക്ക് തീരുമാനിക്കാമെന്ന ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. പുതിയ ഉത്തരവ് വിദേശമദ്യവില്‍പ്പന കേന്ദ്രങ്ങള്‍ക്കും, ബാറുകള്‍ക്കും മാത്രമല്ല കള്ളു ഷാപ്പുകള്‍ക്കും ബിയര്‍, വൈന്‍ പാര്‍ലറുകള്‍ക്കും ബാധകമാണ്. ഉത്തരവില്‍ സുപ്രീം കോടതി ഭേദഗതി വരുത്തിയതോടെ 2016 ആഗസ്റ്റിന് മുമ്പുള്ള സാഹചര്യത്തിലേക്ക് മദ്യവില്‍പ്പനയുടെ ദൂരപരിധി മാറുകയാണ്. കേരളത്തില്‍ മാത്രം പുതിയ ഉത്തരവ് പ്രകാരം സംസ്ഥാന സര്‍ക്കാര്‍ ഇളവു നല്‍കുകയാണെങ്കില്‍ 520 കള്ളുഷാപ്പ്, 171 ബിയര്‍, വൈന്‍ പാര്‍ലറുകള്‍, മൂന്ന് ഹോട്ടലുകളിലെ ബാറുകള്‍ എന്നിവ തുറക്കാനാവും. ഇതിന് പുറമെ 12 മദ്യവില്‍പ്പന ശാലകളും തുറക്കും. പുതിയ ലൈസന്‍സുകള്‍ അനുവദിച്ചാല്‍ മദ്യശാലകളുടെയും ബാറുകളുടെയും എണ്ണം ഇനിയും കൂടും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

‘നാന്‍ എപ്പോ വരുവേന്‍, എപ്പടി വരുവേന്ന് യാറ്ക്കും തെരിയാത്’; കൂലിക്ക് ഒരുങ്ങി ആരാധകലോകം

Published

on

രജനികാന്തിനെ കേന്ദ്ര കഥാപാത്രമാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത കൂലി ആരാധകരുടെ പ്രതീക്ഷക്ക് അറുതിവരുത്തി നാളെ തിയേറ്ററുകളിലേക്ക് എത്തുന്നു. റിലീസിന് മുന്‍പേ തന്നെ ചിത്രം ഒരു വമ്പന്‍ ബ്ലോക്ക്ബസ്റ്ററായി മാറുമെന്ന പ്രതീക്ഷ ഉയര്‍ന്നിരിക്കുകയാണ്. ആവേശം നിറച്ച ട്രെയിലറുകള്‍, വലിയ താരനിര, റെക്കോര്‍ഡ് മുന്‍കൂര്‍ ടിക്കറ്റ് വില്‍പ്പന, എല്ലാം ചേര്‍ന്നതാണ് ഈ ബഹളം.

റിലീസിന് മുന്‍പ് ഉണ്ടായ ഹൈപ്പും ബിസിനസും പരിഗണിക്കുമ്പോള്‍, കൂലി ആദ്യ ദിവസത്തില്‍ തന്നെ 150- 170 കോടി വരെ കളക്ഷന്‍ നേടുമെന്ന് പ്രതീക്ഷിക്കാം. മറ്റൊരു വലിയ പാന്‍-ഇന്ത്യ ചിത്രമായ വാര്‍ 2 വും ഒരേസമയം റിലീസ് ചെയ്യുന്നത് ഈ നേട്ടത്തെ കൂടുതല്‍ ശ്രദ്ധേയമാക്കുന്നു. രജനീകാന്തിന്റെ ആക്ഷന്‍ ഡ്രാമയ്ക്ക് സ്വന്തം കരുത്തില്‍ നിലനില്‍ക്കാനും പ്രതീക്ഷിച്ച വരുമാനം നേടാനും കഴിഞ്ഞാല്‍, അത് എല്ലാ പ്രായത്തിലുമുള്ള ആരാധകരുടെ മനസ്സില്‍ സൂപ്പര്‍സ്റ്റാര്‍ പദവി വീണ്ടും ഉറപ്പിക്കുന്ന വിജയം ആയിരിക്കും.

നാഗാര്‍ജുന, ആമിര്‍ ഖാന്‍, ശ്രുതി ഹാസന്‍, സൗബിന്‍ ഷാഹിര്‍, സത്യരാജ്, ഉപേന്ദ്ര എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന കൂലി, രജനീകാന്ത് ആരാധകരെയും ലോകേഷ് കനകരാജിന്റെ പ്രത്യേക സ്റ്റൈലിനായി കാത്തിരിക്കുന്ന സിനിമാപ്രേമികളെയും ഒരുപോലെ ആകര്‍ഷിച്ചിരിക്കുകയാണ്. ധാരാളം ആക്ഷന്‍, ജനപ്രിയ ആകര്‍ഷണം, വിശിഷ്ടമായ നിര്‍മ്മാണ ശൈലി എല്ലാം ചേര്‍ന്ന് കൂലിയെ ഒരിക്കലും മറക്കാനാകാത്ത സിനിമാനുഭവമാക്കും. ജൂലൈ 11 ന് പുറത്തിറങ്ങിയ ‘മോണിക്ക’ എന്ന ഗാനം റിലീസ് ആയ ഉടന്‍ തന്നെ സിനിമ പ്രേമികള്‍ ഏറ്റെടുത്തിരുന്നു. ഈ ഗാനം തിയേറ്ററുകളില്‍ വലിയ ഓളം സൃഷ്ടിച്ചേക്കാം എന്ന കാര്യത്തില്‍ സംശമില്ല. ജൂലൈ 22 പുറത്തിറങ്ങിയ പവര്‍ ഹൗസ് ഗാനത്തിനും ആളുകളില്‍ രോമാഞ്ചം കൊള്ളിപ്പിക്കാന്‍ കഴിഞ്ഞിട്ടണ്ട്. ആദ്യ ദിനം തന്നെ പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുമെന്നതില്‍ ആരാധകര്‍ ഉറച്ചുനില്‍ക്കുന്നു. ‘ഫസ്റ്റ് ഷോ, ഫസ്റ്റ് ആര്‍പ്പുവിളി”അതും രജനി സിനിമകളുടെ തികച്ചും പ്രത്യേക സ്വഭാവം.

 

Continue Reading

Film

‘ഓണത്തിനൊരുങ്ങി ‘ലോക ചാപ്റ്റര്‍ വണ്‍: ചന്ദ്ര’, കല്യാണിയും നസ്ലനും സൂപ്പര്‍ഹീറോ ആവേശത്തില്‍’

ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് നിര്‍മ്മിക്കുന്ന ഏഴാമത്തെ ചിത്രമായ ‘ലോക ചാപ്റ്റര്‍ വണ്‍: ചന്ദ്ര’ ഓണം സീസണില്‍ തീയറ്ററുകളില്‍ എത്തുന്നു.

Published

on

ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് നിര്‍മ്മിക്കുന്ന ഏഴാമത്തെ ചിത്രമായ ‘ലോക ചാപ്റ്റര്‍ വണ്‍: ചന്ദ്ര’ ഓണം സീസണില്‍ തീയറ്ററുകളില്‍ എത്തുന്നു. ഇന്ത്യന്‍ സിനിമയില്‍ ആദ്യമായി വനിതാ സൂപ്പര്‍ ഹീറോയെ അവതരിപ്പിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്. ദുല്‍ഖറിന്റെ വേഫെറര്‍ ഫിലിംസിലൂടെ ലോക പ്രേക്ഷകരിലേക്ക് എത്തുന്ന ഈ മെഗാ ബജറ്റ് പ്രൊഡക്ഷന്‍ രചിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തത് ഡൊമിനിക് അരുണാണ്.

കല്യാണി പ്രിയദര്‍ശന്‍ സൂപ്പര്‍ഹീറോ വേഷത്തിലെത്തുമ്പോള്‍, നസ്ലന്‍ കൂടാതെ ചന്ദു സലിം കുമാര്‍, അരുണ്‍ കുര്യന്‍, ശാന്തി ബാലചന്ദ്രന്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ‘ലോക’ എന്ന സിനിമാറ്റിക് യൂണിവേഴ്സിന്റെ ആദ്യ ഭാഗമാണ് ‘ചന്ദ്ര’, ഇത് ഒന്നിലധികം ഭാഗങ്ങളായി ഒരുക്കാനാണ് പദ്ധതിയിടുന്നത്. ടീസറും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവന്നതിന് പിന്നാലെ ചിത്രത്തിന് വലിയ ഹ്യുല ലഭിച്ചു. പ്രേക്ഷകര്‍ ആവേശത്തോടെ റിലീസിനായി കാത്തിരിക്കുകയാണ്.

മലയാളി പ്രേക്ഷകര്‍ ഇതുവരെ കണ്ടിട്ടില്ലാത്ത കഥാ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിമിഷ് രവി, സംഗീതം ജേക്സ് ബിജോയ്, എഡിറ്റിംഗ് ചമന്‍ ചാക്കോ. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍ ജോം വര്‍ഗീസ്, ബിബിന്‍ പെരുമ്പള്ളി. അഡീഷണല്‍ തിരക്കഥ ശാന്തി ബാലചന്ദ്രന്‍. പ്രൊഡക്ഷന്‍ ഡിസൈന്‍ ബംഗ്ലാന്‍, കലാസംവിധാനം ജിത്തു സെബാസ്റ്റ്യന്‍, മേക്കപ്പ് റൊണക്‌സ് സേവ്യര്‍, വേഷാലങ്കാരം മെല്‍വി ജെ, അര്‍ച്ചന റാവു. സ്റ്റില്‍സ് രോഹിത് കെ സുരേഷ്, അമല്‍ കെ സദര്‍. ആക്ഷന്‍ കൊറിയോഗ്രാഫി യാനിക്ക് ബെന്‍. പ്രൊഡക്ഷന്‍ കണ്‍ട്രോള്‍ റിനി ദിവാകര്‍, വിനോഷ് കൈമള്‍. ചീഫ് അസോസിയേറ്റ് സുജിത്ത് സുരേഷ്.

Continue Reading

Film

സാന്ദ്ര തോമസിന്റേത് വെറും ഷോ, പിന്നെ വന്നപ്പോള്‍ പര്‍ദ്ദ കിട്ടിയില്ലേ?; ലിസ്റ്റിന്‍ സ്റ്റീഫന്‍

ബൈലോ നിയമാവലി പ്രകാരമാണ് സാന്ദ്ര മത്സരിക്കരുതെന്ന് പറയുന്നതെന്നും എന്നാല്‍ പറയുന്നത് നുണയാണെന്ന് തെളിയിക്കേണ്ട ബാധ്യത തനിക്കുണ്ടെന്നും ലിസ്റ്റിന്‍ പറഞ്ഞു.

Published

on

സാന്ദ്രാ തോമസിന്റേത് വെറും ഷോ ആണെന്ന് നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍. ബൈലോ നിയമാവലി പ്രകാരമാണ് സാന്ദ്ര മത്സരിക്കരുതെന്ന് പറയുന്നതെന്നും എന്നാല്‍ പറയുന്നത് നുണയാണെന്ന് തെളിയിക്കേണ്ട ബാധ്യത തനിക്കുണ്ടെന്നും ലിസ്റ്റിന്‍ പറഞ്ഞു.

സാന്ദ്ര ആദ്യം അസോസിയേഷനിലേക്ക് പര്‍ദ ധരിച്ച് എത്തി. എന്നാല്‍ രണ്ടാമത് വന്നപ്പോള്‍ പര്‍ദ കിട്ടിയില്ലേയെന്നും ലിസ്റ്റിന്‍ പരിഹസിച്ചു. സംഘടനയിലെ പ്രസിഡന്റ്, സെക്രട്ടറി മുതലുള്ള സ്ഥാനങ്ങളിലേക്ക് മത്സരിക്കാന്‍ കുറഞ്ഞത് മൂന്ന് സിനിമകള്‍ എങ്കിലും നിര്‍മിച്ചിരിക്കണം. സാന്ദ്രയുടെ പേരിലുള്ള സിനിമകള്‍ പാര്‍ട്ണര്‍ഷിപ്പ് ആണെന്നുമായിരുന്നു ലിസ്റ്റിന്റെ ആരോപണം. സാന്ദ്രയുടെ പ്രൊഡക്ഷന്‍ ഹൗസിന്റെ പേരിലുള്ള സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ആണ് വേണ്ടതെന്നും അത് ആകെ രണ്ടെണ്ണമേ ഉള്ളൂവെന്നും ലിസ്റ്റിന്‍ പറഞ്ഞു. മത്സരിക്കാമെന്ന് കോടതി പറയുകയാണെങ്കില്‍ ഞങ്ങള്‍ക്ക് എതിര്‍പ്പൊന്നും ഇല്ലെന്നും ലിസ്റ്റിന്‍ വ്യക്തമാക്കി.

അതേസമയം പര്‍ദ ധരിച്ചു വന്നത് പ്രതിഷേധമെന്ന രീതിയിലായിരുന്നുവെന്നും പ്രതിഷേധത്തിന്റെ ഭാഗമായി കറുത്ത വസ്ത്രം ധരിച്ചെന്ന് കരുതി ജീവിത കാലം മുഴുവന്‍ ആ വസ്ത്രം തന്നെ ധരിക്കണമെന്ന് നിര്‍ബന്ധമുണ്ടോയെന്നും സാന്ദ്ര ചോദിച്ചു. താന്‍ പറയുന്ന ഏതെങ്കിലും ഒരു കാര്യം കള്ളമാണെന്ന് തെളിയിച്ചാല്‍ സിനിമ ഇന്‍ഡസ്ട്രി വിട്ടുപോകാന്‍ തയാറാണെന്നും സാന്ദ്രാ തോമസ് മറുപടി നല്‍കി. അങ്ങനെ സംഭവിച്ചില്ലെങ്കില്‍ സിനിമ ഇന്‍ഡസ്ട്രി വിട്ടുപോകാന്‍ ലിസ്റ്റിന്‍ തയാറാകുമോയെന്നും സാന്ദ്ര വെല്ലുവിളിച്ചു.

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തെരഞ്ഞെടുപ്പിലേക്ക് സാന്ദ്രാ തോമസ് സമര്‍പ്പിച്ച നാമനിര്‍ദേശ പത്രിക സൂക്ഷ്മപരിശോധനയില്‍ തള്ളിയിരുന്നു. പ്രസിഡന്റ്, ട്രഷറര്‍ സ്ഥാനത്തേക്കായിരുന്നു സാന്ദ്ര തോമസ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. എന്നാല്‍ പത്രിക തള്ളിയത് ഗൂഢാലോചനയാണെന്നായിരുന്നു സാന്ദ്രയുടെ വാദം.

Continue Reading

Trending