india

ഉത്തര്‍പ്രദേശില്‍ പ്രതിദിനം വിറ്റഴിക്കുന്നത് 115 കോടി രൂപയുടെ മദ്യം

By webdesk11

May 12, 2023

ഉത്തര്‍പ്രദേശില്‍ പ്രതിദിനം വിറ്റഴിക്കുന്നത് 115 കോടി രൂപയുടെ മദ്യമെന്ന് സംസ്ഥാന എക്സൈസ് വകുപ്പ്. 85 കോടിയായിരുന്നു മുന്‍ കാലങങ്ങളില്‍ ഉണ്ടായിരുന്നത്.വിവിധ ജില്ലകളില്‍ പ്രതിദിനം 12 മുതല്‍ 15 കോടി രൂപയുടെ മദ്യവില്‍പ്പന നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.നോയിഡ, ഗാസിയാബാദ്,ആഗ്ര,മീററ്റ് എന്നിവിടങ്ങളാണ് മുന്‍പന്തിയില്‍.

അയല്‍സംസ്ഥാനമായ ഹരിയാനയില്‍ 2020-21 സാമ്പത്തിക വര്‍ഷത്തില്‍ 6,786 കോടി രൂപയുടെ മദ്യവില്‍പ്പന നടന്നിട്ടുണ്ടെന്നും എക്സൈസ് പുറത്ത് വിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.