EDUCATION

സാക്ഷരതാ മിഷൻ തുല്യതാ പരീക്ഷ ഇന്ന്; തുല്യത നേടാനൊരുങ്ങുന്നത് 1358 പേര്‍

By webdesk13

October 28, 2023

ജീവിത സാഹചര്യം കാരണം പഠനാവസരം നഷ്ടമായവര്‍ക്കായി സംസ്ഥാന സാക്ഷരതാ മിഷൻ നടത്തുന്ന തുല്യതാ പരീക്ഷകള്‍ ഇന്നും നാളെയുമായി നടക്കും. ഏഴാം തരം തുല്യതാ കോഴ്സിന്റെ 16ാമത് ബാച്ചിന്റെയും നാലാം തരത്തിന്റെ 15ാമത് ബാച്ചിന്റെയും പരീക്ഷകളാണ് നടക്കുന്നത്.

മലപ്പുറം ജില്ലയില്‍ 27 കേന്ദ്രങ്ങളിലായി നടക്കുന്ന ഏഴാം തരം തുല്യതാ പരീക്ഷ എഴുതുന്നത് 547 പേരാണ്. ഇതില്‍ 249 സ്ത്രീകളും 298 പുരുഷന്മാരും ഉള്‍പ്പെടും. ഇവരില്‍ 71 പര്‍ പട്ടികജാതിക്കാരും 18 പര്‍ പട്ടിക വര്‍ഗ വിഭാഗക്കാരുമാണ്.

നാലാം തരം തുല്യതാ പരീക്ഷ 40 കേന്ദ്രങ്ങളിലായാണ് നടക്കുന്നത്. 593 സ്ത്രീകളും 218 പുരുഷന്മാരുമുള്‍പ്പടെ 811 പേരാണ് പരീക്ഷ എഴുതുന്നത്. ഇതില്‍ 274 പേര്‍ പട്ടികജാതിക്കാരും 10 പേര്‍ പട്ടിക വര്‍ഗ വിഭാഗക്കാരുമാണ്. ഒക്ടോബര്‍ 29നാണ് നാലാം തരം തുല്യതാ പരീക്ഷ.