Connect with us

More

രാജ്യത്ത് എന്‍.ഡി.എ മുന്നേറ്റം; കേരളത്തില്‍ യു.ഡി.എഫ്

Published

on

പതിനേഴാം ലോക്‌സഭയെ നിശ്ചയിക്കുന്നതിന് നടന്ന മാരത്തണ്‍ തെരഞ്ഞെടുപ്പിന്റെ ഫലമറിഞ്ഞു തുടങ്ങി. തപാല്‍വോട്ടും സര്‍വീസ് വോട്ടുകളും എണ്ണുന്ന ആദ്യം ഘട്ട വോട്ടെണ്ണലില്‍ രാജ്യത്ത് എന്‍ഡിഎ മുന്നേറ്റം. 543 സീറ്റുകളിലേക്ക് ഏഴ് ഘട്ടങ്ങളിലായാണ് ലോക്‌സഭാ തെരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ 542 സീറ്റുകള്‍ എണ്ണിതുടങ്ങിയപ്പോള്‍ 321 സീറ്റുകളില്‍ എന്‍ഡിഎ മുന്നിലാണ്. 111 സീറ്റുകളിലാണ് യുപിഎ മുന്നേറുന്നത്. 109 സീറ്റുകള്‍ മറ്റുള്ളവര്‍.

കേരളത്തില്‍ ആദ്യഘട്ടത്തില്‍ യുഡിഎഫ് മുന്നേറ്റമാണ്. 20 മണ്ഡലങ്ങളിലെ ഫലസൂചനകള്‍ പുറത്തുവന്നപ്പോള്‍ 19 സീറ്റുകളില്‍ യുഡിഎഫും 1 എല്‍ഡിഎഫും മുന്നില്‍ നില്‍ക്കുന്നു. എന്‍ഡിഎക്ക് ഇതുവരെ സീറ്റില്ല തിരുവനന്തപുരത്ത് ശശി തരൂര്‍ ലീഡ് ചെയ്യുന്നു. കുമ്മനം രാജശേഖരന്‍ പിന്നിലേക്ക്.

കാലത്ത് എട്ട് മണി മുതല്‍ രാജ്യത്തെ 28 സംസ്ഥാനങ്ങളിലും ഏഴ് കേന്ദ്ര ഭരണ പ്രദേശങ്ങളിലും വോട്ടെണ്ണല്‍ ആരംഭിച്ചത്. ആദ്യ മണിക്കൂറില്‍ തന്നെ ഫല സൂചനയും ഉച്ചയോടെ ഏകദേശ ട്രന്‍ഡും അറിയാനാകും. അതേസമയം ഓരോ നിയമസഭാ മണ്ഡലങ്ങളിലും അഞ്ചുവീതം വിവിപാറ്റ് മെഷീനുകളിലെ രസീതുകള്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീനില്‍(ഇ.വി.എം) രേഖപ്പെടുത്തിയ വോട്ടുകളുമായി ഒത്തുനോക്കണമെന്ന സുപ്രീംകോടതി ഉത്തരവ് നിലനില്‍ക്കുന്നതിനാല്‍ അന്തിമ ഫലപ്രഖ്യാപനം വൈകും. രാത്രി ആറു മണിക്കു ശേഷം മാത്രമേ അന്തിമ ഫല പ്രഖ്യാപനം വന്നു തുടങ്ങൂ. മുഴുവന്‍ മണ്ഡലങ്ങളിലേയും അന്തിമ ഫലപ്രഖ്യാപനം പുറത്തുവരാന്‍ അര്‍ധരാത്രി വരെ കാത്തിരിക്കേണ്ടി വരുമെന്നാണ് സൂചന.
ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം ഒഡീഷ, ആന്ധ്രാപ്രദേശ്, അരുണാചല്‍ പ്രദേശ്, സിക്കിം എന്നീ നാല് സംസ്ഥാന നിയമസഭകളിലേക്കും തമിഴ്‌നാട്ടിലെ 22 നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടെ വിവിധ ഇടങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പുകളുടേയും ഫലവും അറിയാനാകും. ഇലക്ട്രോണിക് വോട്ടിങ് മെഷീനിലെ അട്ടിമറി സാധ്യത സംബന്ധിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ ആശങ്ക പ്രകടിപ്പിക്കുന്നതിനിടെയാണ് രാജ്യം വോട്ടെണ്ണലിലേക്ക് കടക്കുന്നത്. വിവിപാറ്റ് രസീതുകള്‍ എണ്ണുന്നതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസും ഡി.എം.കെയും ടി.ഡി.പിയും തൃണമൂല്‍ കോണ്‍ഗ്രസും ഇടതുപക്ഷവും മുസ്്‌ലിംലീഗും ഉള്‍പ്പെടെ 22 പ്രതിപക്ഷ കക്ഷികള്‍ മുന്നോട്ടു വച്ച നിര്‍ദേശങ്ങള്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്നലെ തള്ളി. ചൊവ്വാഴ്ചയാണ് 22 കക്ഷി നേതാക്കള്‍ ഡല്‍ഹിയിലെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്ത് നേരിട്ടെത്തി അട്ടിമറി സാധ്യത തടയുന്നതിന് മുന്‍കരുതല്‍ വേണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടത്. ഇ.വി.എമ്മിലെ വോട്ടുകള്‍ എണ്ണുന്നതിനു മുമ്പ് തന്നെ ഓരോ നിയമസഭാ മണ്ഡലത്തിലും അഞ്ചുവീതം വിവിപാറ്റുകള്‍ എണ്ണണമെന്നും ഏതെങ്കിലും തരത്തിലുള്ള വൈരുധ്യങ്ങളോ ക്രമക്കേടുകളോ കണ്ടെത്തിയാല്‍ മുഴുവന്‍ വിവിപാറ്റും എണ്ണാന്‍ ഉത്തരവിടണമെന്നുമായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം.
ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്നലെ കാലത്ത് യോഗം ചേര്‍ന്നെങ്കിലും പ്രതിപക്ഷ ആവശ്യം പൂര്‍ണമായി നിരസിക്കുകയായിരുന്നു. പ്രതിപക്ഷത്തിന്റെ ആവശ്യങ്ങളെ അപ്പാടെ നിരസിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിലപാടിനെ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള കക്ഷികള്‍ രൂക്ഷ ഭാഷയിലാണ് വിമര്‍ശിച്ചത്. പ്രതിപക്ഷത്തിന്റെ ന്യായമായ ആവശ്യം പോലും നിരസിച്ചതിലൂടെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത നഷ്ടമായിരിക്കുകയാണെന്ന് കോണ്‍ഗ്രസ് വക്താവ് മനു അഭിഷേക് സിങ്‌വി ആരോപിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതുവരെ കൈക്കൊണ്ട തീരുമാനങ്ങള്‍ പോലും അംഗങ്ങളുടെ വിയോജിപ്പോടെയായിരുന്നോ എന്ന സംശയം ബലപ്പെടുന്നതാണ് കമ്മീഷന്‍ അംഗം അശോക് ലവാസയുടെ വെളിപ്പെടുത്തലെന്നും സിങ്‌വി കൂട്ടിച്ചേര്‍ത്തു.
ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എ രാജ്യത്ത് വീ ണ്ടും അധികാരത്തില്‍ എത്തുമെന്നാണ് ഭൂരിഭാഗം എക്‌സിറ്റ് പോളുകളും പ്രവചിച്ചിരിക്കുന്നത്. അതേസമയം എക്‌സിറ്റ് പോള്‍ പ്രവചനങ്ങളെ പ്രതിപക്ഷ കക്ഷി നേതാക്കള്‍ കൂട്ടത്തോടെ തള്ളിപ്പറഞ്ഞിരുന്നു. ഇ.വി.എം ക്രമക്കേടുകള്‍ക്ക് കുടപിടിക്കാനാണ് ഇത്തരം ഗോസിപ്പുകളെന്നായിരുന്നു പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ പ്രതികരണം.
ഇതിനിടെ തെരഞ്ഞെടുപ്പ് ഫലം വരും മുമ്പേ തന്നെ സര്‍ക്കാര്‍ രൂപീകരണ നീക്കങ്ങള്‍ സജീവമാണ്. ബി.ജെ.പി ദേശീയ പ്രസിഡണ്ട് അമിത് ഷാ ചൊവ്വാഴ്ച എന്‍.ഡി.എ ഘടകക്ഷി നേതാക്കള്‍ക്ക് അത്താഴ വിരുന്ന് സംഘടിപ്പിച്ചിരുന്നു. എ.ഐ.സി.സി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്നലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ യോഗം വിളിച്ച് രാഷ്ട്രീയ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തു. യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധി വിളിച്ചുചേര്‍ത്ത പ്രതിപക്ഷ കക്ഷി നേതാക്കളുടെ യോഗവും ഇന്ന് ഡല്‍ഹിയില്‍ ചേരുന്നുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഹിജാബ് വിലക്കുമായി മുംബൈയിലെ കോളജ്; വിദ്യാർഥി പ്രതിഷേധത്തിന് പിന്നാലെ തീരുമാനം പിൻ‌വലിച്ച് അധികൃതർ

​ഗേറ്റിന് പുറത്തുവച്ച് ഹിജാബും നിഖാബും അഴിച്ച ശേഷമേ അകത്തേക്ക് കയറാവൂ എന്നും സർക്കുലറിൽ നിർദേശിച്ചിരുന്നു

Published

on

മുംബൈ: മുംബൈയിലെ കോളജിൽ ഹിജാബ് വിലക്കുമായി അധികൃതർ. വിദ്യാർഥിനികൾ പ്രതിഷേധവുമായി രം​ഗത്തെത്തിയതോടെ വിവാദ നടപടി കോളജ് അധികൃതർ പിൻവലിച്ചു. ഗോർ​ഗാവിലെ വിവേക് വിദ്യാലയ ആൻഡ് ജൂനിയർ കോളജിലാണ് ക്യാംപസിലും ക്ലാസ് മുറികളിലും ഹിജാബിനും നിഖാബിനും വിലക്ക് ഏർപ്പെടുത്തിയത്. ​കഴിഞ്ഞയാഴ്ചയായിരുന്നു ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്.

​ഗേറ്റിന് പുറത്തുവച്ച് ഹിജാബും നിഖാബും അഴിച്ച ശേഷമേ അകത്തേക്ക് കയറാവൂ എന്നും സർക്കുലറിൽ നിർദേശിച്ചിരുന്നു. മാനേജ്മെന്റിന്റെ പെട്ടെന്നുള്ള നീക്കത്തിൽ നിരവധി വിദ്യാർഥികൾ പ്രതിസന്ധിയിലാവുകയും എതിർപ്പറിയിക്കുകയും തീരുമാനം പിൻവലിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ വിദ്യാർഥിനികളുടെ ആവശ്യം മുഖവിലയ്ക്കെടുക്കാൻ മാനേജ്മെന്റ് തയാറായില്ല.

ഇതോടെ, ഏതാനും വിദ്യാർഥിനികൾ ക്യാംപസിന് പുറത്ത് നിരാഹാര സമരം ആരംഭിക്കുകയായിരുന്നു. എഐഎംഐഎം വനിതാ വിഭാഗം വൈസ് പ്രസിഡന്റ് അഡ്വ. ജഹനാര ഷെയ്ഖ് വിദ്യാർഥികളെ കണ്ട് പിന്തുണയറിയിക്കുകയും കോളജിലെ അന്യായ നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. വർഷങ്ങളായി കാമ്പസിൽ അനുവദനീയമായിരുന്ന ബുർഖ ധരിക്കാനുള്ള അവകാശം മാത്രമാണ് വിദ്യാർഥികൾ ആവശ്യപ്പെടുന്നതെന്നും അവർ പറഞ്ഞു.

പ്രതിഷേധം ശക്തിയാർജിച്ചതോടെ, മാനേജ്‌മെന്റിന് തീരുമാനം പുനഃപരിശോധിക്കാൻ രണ്ട് ദിവസത്തെ സമയം നൽകണമെന്ന് പൊലീസ് വിദ്യാർഥികളോട് ആവശ്യപ്പെട്ടു. എന്നാൽ, രണ്ട് ദിവസത്തിന് ശേഷവും കോളജ് തീരുമാനം പുനഃപരിശോധിക്കാൻ തയാറാകാതിരുന്നതോടെ വിദ്യാർഥികൾ വ്യാഴാഴ്ചയും പ്രതിഷേധം തുടർന്നു.

ഇതോടെ, കോളജ് മാനേജ്മെന്റ് വഴങ്ങുകയും വിലക്ക് മാറ്റാൻ തയാറാണെന്ന് വൈകീട്ടോടെ അറിയിക്കുകയുമായിരുന്നു. വിദ്യാർഥിനികൾക്ക് ഹിജാബ് ധരിച്ച് കോളജിൽ വരാമെന്നും എന്നാൽ മുഖം മറയുന്നതിനാൽ നിഖാബ് ധരിക്കാൻ പാടില്ലെന്നും മാനേജ്മെന്റ് അറിയിച്ചു.

വൈകീട്ടോടെ, ഒരു കത്തുമായി പൊലീസ് സ്റ്റേഷനിലെത്തിയ പ്രിൻ‌സിപ്പലും വൈസ് പ്രിൻസിപ്പലും ട്രസ്റ്റിയുമടക്കമുള്ളവർ കോളജിൽ ഹിജാബ് അനുവദിനീയമാണെന്നും നിഖാബിന് മാത്രമാണ് വിലക്കുള്ളതെന്നും അറിയിച്ചു. ഇതിൽ പ്രതിഷേധക്കാർ സംതൃപ്തരാണെന്നും പ്രശ്നം സമാധാനപരമായി അവസാനിച്ചെന്നും പൊലീസ് പറഞ്ഞു.

അതേസമയം, കോളജിന് ക്യാംപസിന് പുറത്ത് പ്രതിഷേധിച്ച വിദ്യാർഥിനികൾക്കെതിരെ പൊലീസ് കേസെടുത്തു. അനുമതിയില്ലാതെ പ്രതിഷേധിച്ചെന്നാരോപിച്ചാണ് നടപടി. സമരം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുമായി വിദ്യാർഥിനികൾ തർക്കിച്ചെന്നും ആറ് വിദ്യാർഥിനികൾക്കെതിരെ നിയമവിരുദ്ധമായി സംഘം ചേർന്നതിന് കേസെടുത്തിട്ടുണ്ടെന്നും ഉദ്യോ​ഗസ്ഥർ അറിയിച്ചു.

Continue Reading

india

പുതുച്ചേരിയിൽ പൊതുയോഗത്തിന് അനുമതി തേടി ടിവികെ; വിജയ്​യുടെ റോഡ് ഷോ ഒഴിവാക്കും

Published

on

ചെന്നൈ: ഡിസംബർ 9ന് പുതുച്ചേരിയിൽ പൊതുയോഗം സംഘടിപ്പിക്കാൻ പൊലീസിന്റെ അനുമതി തേടി വിജയ്​യുടെ തമിഴക വെട്രി കഴകം (ടിവികെ). പുതുച്ചേരിയിലെ ഉപ്പളം ഗ്രൗണ്ടിൽ പൊതുയോഗം നടത്താൻ അനുവാദത്തിനായി ടിവികെ പ്രതിനിധി സംഘം സീനിയർ പൊലീസ് സൂപ്രണ്ട് ആർ.കലൈവാനനെ കണ്ടു. കൂടിയാലോചനയ്ക്കു ശേഷമാകും ഇതിൽ തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു.

ഡിസംബർ 5ന് പുതുച്ചേരിയിൽ വിജയ്​യുടെ റോഡ് ഷോ നടത്താൻ നേരത്തെ ടിവികെ പദ്ധതിയിട്ടിരുന്നു. എന്നാൽ, ഇതിനെതിരെ വിവിധ കോണുകളിൽ നിന്ന് പ്രതിഷേധമുയർന്നു. തുടർന്ന്, റോഡ് ഷോയ്ക്ക് അനുമതി തരാനാകില്ലെന്ന് പൊലീസ് പാർട്ടിയെ അറിയിച്ചിരുന്നു. പിന്നാലെയാണ് പൊതുയോഗം നടത്താൻ അനുമതി തേടിയിരിക്കുന്നത്.

സെപ്റ്റംബർ 27ന് കരൂരിൽ ടിവികെ സംഘടിപ്പിച്ച റാലിയിലുണ്ടായ തിക്കിലും തിരക്കിലും നിരവധി പേര്‍
കൊല്ലപ്പെട്ടിരുന്നു. ഇതിനു പിന്നാലെ രണ്ടുമാസത്തെ ഇടവേളയ്ക്കു ശേഷം വിജയ് പൊതുപരിപാടികളിൽ സജീവമാകുന്നതിന്റെ ഭാഗമായാണ് പുതുച്ചേരിയിൽ പൊതുയോഗം നടത്തുന്നത്.

Continue Reading

kerala

പിഎം ശ്രീ- ജോണ്‍ ബ്രിട്ടാസ് വിവാദം: ‘ഇനിയും എത്ര പാലങ്ങള്‍ വേണോ അത്രയും പാലങ്ങള്‍ ഉണ്ടാക്കും, അതുകൊണ്ട് എന്താണ് കുഴപ്പം?’: എം.വി ഗോവിന്ദന്‍

Published

on

തൃശൂർ: പിഎം ശ്രീയില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്കിടയില്‍ ജോണ്‍ ബ്രിട്ടാസ് പാലമായെന്ന പ്രസ്താവനയില്‍ ഇനിയും എത്ര പാലങ്ങള്‍ വേണോ അത്രയും പാലങ്ങള്‍ ഉണ്ടാക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ഫെഡറല്‍ സംവിധാനത്തിന്റെ ഭാഗമായി ചെയ്യേണ്ട കാര്യങ്ങള്‍ കേന്ദ്രം ചെയ്യുന്നില്ല. തൃശൂരില്‍ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തെ ഒന്നാകെ ഇളക്കിമറിച്ച പിഎം ശ്രീ വിവാദത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഇടയില്‍ പാലമായി പ്രവര്‍ത്തിച്ചത് ജോണ്‍ ബ്രിട്ടാസ് എംപിയാണെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വിദ്യാഭ്യാസമന്ത്രി ശിവന്‍കുട്ടിയോടൊപ്പം പലതവണ താന്‍ കേന്ദ്രമന്ത്രിയെ കാണാന്‍ പോയിട്ടുണ്ടെന്ന് ബ്രിട്ടാസ് സമ്മതിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ സര്‍ക്കാരിനും ബ്രിട്ടാസിനുമെതിരെ കനത്ത പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.

ശബരിമല സ്വര്‍ണക്കൊള്ളയിലെ അന്വേഷണത്തെ കുറിച്ചുള്ള ചോദ്യത്തിന് അന്വേഷണറിപ്പോര്‍ട്ട് പുറത്തുവന്നാല്‍ തങ്ങള്‍ കടുത്ത നിലപാട് എടുക്കുമെന്നായിരുന്നു ഗോവിന്ദന്റെ മറുപടി. ഒ. രാജഗോപാലും സുരേഷ്‌ഗോപിയും ജയിച്ചത് കോണ്‍ഗ്രസിന്റെ വോട്ട് കിട്ടിയിട്ടാണെന്നും നേമത്ത് മത്സരിച്ചാല്‍ രാജീവ് ചന്ദ്രശേഖര്‍ തോറ്റുതുന്നംപാടുമെന്നും എം.വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending