ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗില്‍ വിജയവഴിയിലേക്ക് തിരിച്ചെത്തി ഇംഗ്ലീഷ് ക്ലബ് ലിവര്‍പൂള്‍. ഫ്രാങ്ക്ഫര്‍ട്ടിനെതിരെ നടന്ന മത്സരത്തില്‍ 51 എന്ന ഭേദപ്പെട്ട സ്‌കോറിനാണ് ദ റെഡ്‌സ് തങ്ങളുടെ കരുത്ത് തെളിയിച്ചത്.
ലിവര്‍പൂളിനായി ഹ്യൂഗോ എകിറ്റികെ, വിര്‍ജില്‍ വാന്‍ ഡൈക്ക്, ഇബ്രാഹിം കൊണാട്ടെ, കോഡി ഗാക്പോ, ഡൊമിനിക് സോബോസ്ലായ് എന്നിവര്‍ ഗോള്‍ നേടി. ഫ്രാങ്ക്ഫര്‍ട്ടിന് വേണ്ടി റാസ്മസ് ക്രിസ്റ്റന്‍സന്‍ ആശ്വാസഗോള്‍ കണ്ടെത്തി.
ആദ്യ പകുതിയില്‍ തന്നെ ലിവര്‍പൂള്‍ കളിയുടെ നിയന്ത്രണം ഉറപ്പിക്കുകയും തുടര്‍ച്ചയായ ആക്രമണങ്ങളിലൂടെ വിജയമാര്‍ഗം തീര്‍ക്കുകയും ചെയ്തു. ഈ ജയത്തോടെ ലിവര്‍പൂള്‍ ഗ്രൂപ്പ് പട്ടികയില്‍ മുന്നേറ്റം രേഖപ്പെടുത്തി.