More
എല്‍.കെ അദ്വാനിക്ക് പിറന്നാള്‍ ആശംസകളുമായി രാഹുല്‍ ഗാന്ധി

തൊണ്ണൂറിലേക്ക് കടന്ന മുതിര്‍ന്ന ബി.ജെപി നേതാവ് എല്‍.കെ അദ്വാനിക്ക് പിറന്നാള്‍ ആശംസകളുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയാണ് രാഹുല്‍ അദ്വാനിക് ജന്മദിനാശംസകള്‍ നേര്‍ന്നത്.
Happy Birthday, Advani ji. Have a lovely day.
— Office of RG (@OfficeOfRG) November 8, 2017
“ശുഭ ദിനം, അദ്വാനി ജിക്ക് പിറന്നാള്‍ ആശംസകള്‍” എന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്.
വൈസ് പ്രസിഡന്റ് എം വെങ്കയ്യ നായിഡു, മുന്‍ പ്രധാനമന്ത്രി ഡോ മന്‍മോഹന്‍ സിങ് എന്നിവരും അദ്വാനിക്ക് ആശംസകള്‍ നേര്‍ന്നു. 90 വയസിലേക്ക് കടന്ന അദ്വാനി, തന്റെ പിറന്നാള്‍ ദിനം വിഭിന്നശേഷിക്കാരോടൊപ്പമാണ് ചെലവിട്ടാണ് ആഘോഷിച്ചത്.
നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയും അദ്വാനിക്ക് ആശംസകള്‍ നേര്‍ന്നിരുന്നു. ട്വിറ്ററിലൂടെയായിരുന്നു മോദിയുടെയും ആശംസ.
Birthday greetings to respected Advani Ji. I pray that he is blessed with good health and a long life.
— Narendra Modi (@narendramodi) November 8, 2017
kerala
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റേത് ടീമായി നേടിയ വിജയം:പ്രിയങ്ക ഗാന്ധി

ഒരൊറ്റ ലക്ഷ്യത്തിനായി സമർപ്പണത്തോടെ ഒരു ടീമായി നമ്മൾ പ്രവർത്തിച്ചു എന്നതാണ് ഈ വിജയം നൽകുന്ന ഏറ്റവും പ്രധാനപ്പെട്ട പാഠമെന്ന് ആര്യാടൻ ഷൌക്കത്തിന്റെ തെരഞ്ഞെടുപ്പ് വിജയത്തിൽ അഭിനന്ദിച്ച് പ്രിയങ്ക ഗാന്ധി എംപി. സേവനതൽപരതയുടെയും പ്രതിബദ്ധതയുടെയും തിളക്കത്തോടെ വിജയിച്ച ആര്യാടൻ ഷൗക്കത്തിനും യുഡിഎഫിന്റെ എല്ലാ നേതാക്കന്മാർക്കും പ്രവർത്തകർക്കും അവർ അഭിനന്ദനങ്ങൾ നേർന്നു.
എല്ലാറ്റിനും ഉപരി നിലമ്പൂരിലെ സഹോദരി സഹോദരന്മാർക്കുള്ള നന്ദി അറിയിക്കുകയും യുഡിഎഫിന്റെ ആശയങ്ങളോടും രാജ്യത്തിന്റെ ഭരണഘടനയോടും ജനങ്ങൾ അർപ്പിച്ച വിശ്വാസം മുന്നോട്ടുള്ള വഴിതെളിക്കുമെന്നും പ്രിയങ്ക ഗാന്ധി എംപി പറഞ്ഞു.
kerala
‘നിലമ്പൂരിൽ സി.പി.എമ്മിലെ ഏറ്റവും പ്രബലനെ ചോദിച്ചുവാങ്ങിയത് തോൽപിച്ചുവിടാൻ, ഒന്നും പറയാനില്ലല്ലോ’: രാഹുൽ മാങ്കൂട്ടത്തിൽ

നിലമ്പൂർ: സർക്കാറിനെതിരെയുള്ള വിധിയെഴുത്താണ് നിലമ്പൂരിൽ കണ്ടതെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ. ഇടതുപക്ഷം ഒ.എൽ.എക്സിൽ സ്ഥാനാർഥിയെ തേടുന്നു എന്ന ട്രോൾ വഴി താൻ പ്രബല സ്ഥാനാർഥിയെ ചോദിച്ചു വാങ്ങി എന്ന ആരോപണത്തെ കുറിച്ചും രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചു. ‘അവർ പ്രബലൻ എന്നു പറയുന്ന സ്ഥാനാർഥിയെ വിളിച്ചു വരുത്തി ചോദിച്ചുവാങ്ങിയതാണ്. ഞങ്ങൾ അങ്ങനെ വിളിച്ചുവരുത്തുന്നത് വാഴിക്കാനല്ല, അവർ പ്രമുഖൻ എന്നു പറയുന്നവരെ വീഴ്ത്താൻ വേണ്ടി തന്നെയാണ് വിളിച്ചുവരുത്തിയത്’ -രാഹുൽ പറഞ്ഞു.
‘ചില സാംസ്കാരിക നായകർ എന്ന് വിളിക്കപ്പെടുന്നവരും കൈരളി മോഡൽ മാധ്യമപ്രവർത്തകരും നടത്തിയ ഷോ ഒന്നും ജനങ്ങൾ സ്വീകരിച്ചിട്ടില്ല എന്ന് ജനങ്ങളുടെ ഷോയിലൂടെ മനസ്സിലാവുകയാണ്. ഞങ്ങൾക്കെതിരെ ഉയർന്ന പ്രധാന ആരോപണമാണ് പ്രബല സ്ഥാനാർഥിയെ വിളിച്ചു വരുത്തി ചോദിച്ചുവാങ്ങിയെന്നത്. ഞങ്ങൾ അങ്ങനെ വിളിച്ചുവരുത്തുന്നത് വാഴിക്കാനല്ല, അവർ പ്രമുഖൻ എന്നു പറയുന്നവരെ വീഴ്ത്താൻ വേണ്ടി തന്നെയാണ് വിളിച്ചുവരുത്തിയത്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് തോറ്റപ്പോൾ പറഞ്ഞു സ്വതന്ത്രനാണ് തോറ്റതെന്ന്, പാലക്കാട് പറഞ്ഞു ഇപ്പുറത്ത് നിന്ന് അപ്പുറത്ത് പോയയാളാണ് തോറ്റതെന്ന്. ഇവിടെ ഒന്നും പറയാനില്ലല്ലോ. സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ, മുൻ എം.എൽ.എ, നമ്പർ വൺ കാൻഡിഡേറ്റ് എന്ന് പാർട്ടി പറയുന്നയാൾ… ആ നമ്പർ വൺ സ്ഥാനാർഥിയെയാണ് ഞങ്ങൾ തോൽപിച്ചുവിട്ടത്. ഇനി കേരളത്തിന്റെ നമ്പർ വൺ സർക്കാർ എന്ന് പറയുന്നവരെയും ജനം പരാജയപ്പെടുത്തും -രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
11,077 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ആര്യാടൻ ഷൗക്കത്ത് എൽ.ഡി.എഫ് സ്ഥാനാർഥി എം. സ്വരാജിനെ പരാജയപ്പെടുത്തിയത്. ആര്യാടൻ ഷൗക്കത്ത് 77,737 വോട്ടും സ്വരാജ് 66,660 വോട്ടും പിടിച്ചു.
india
അഹമ്മദാബാദ് വിമാന ദുരന്തം; രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു
മൃതദേഹം നാളെ നാട്ടിലെത്തിച്ചേക്കും

ന്യൂഡൽഹി: അഹമ്മദാബാദ് വിമാന ദുരന്തത്തിൽ മരിച്ച മലയാളി നേഴ്‌സ് രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു. മൃതദേഹം നാളെ നാട്ടിലെത്തിച്ചേക്കും. തിരിച്ചറിയാനായി രഞ്ജിതയുടെ അമ്മയുടെ ഡിഎൻഎ സാമ്പിളും ആശുപത്രിയിൽ എത്തിച്ചിരുന്നു.
നേരത്തെ രഞ്ജിതയുടെ സഹോദരന്റെ ഡിഎൻഎ സാമ്പിളുകളും ശേഖരിച്ചിരുന്നു. സഹോദരൻ രതീഷ് അഹമ്മദാബാദിലെത്തിയിരുന്നു. പത്തനംതിട്ട തിരുവല്ല പുല്ലാട് സ്വദേശിയാണ് രഞ്ജിത. ലണ്ടനിൽ നേഴ്‌സായി ജോലി ചെയ്യുകയായിരുന്നു.
അഹമ്മദാബാദിൽ നിന്നും ലണ്ടനിലേക്കു പുറപ്പെട്ട എയർ ഇന്ത്യ വിമാനമാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന 242 പേരിൽ ഒരാൾ മാത്രമാണ് രക്ഷപ്പെട്ടത്. അപകടത്തിൽ ആകെ 294 പേർ മരിച്ചിരുന്നു.
-
film3 days ago
‘ജെ എസ് കെ’യുടെ പ്രദര്‍ശനാനുമതി തടഞ്ഞ് സെന്‍സര്‍ ബോര്‍ഡ് ; കാരണം ജാനകി
-
kerala3 days ago
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ നാളെ
-
News3 days ago
തിരിച്ചടിച്ച് ഇറാന്; ഇസ്രാഈലിലേക്ക് ബാലിസ്റ്റിക് മിസൈലുകള്‍ പ്രയോഗിച്ചു
-
News3 days ago
അമേരിക്കയുടെ നടപടി ലോക സമാധാനത്തിന് ഭീഷണി; ഇറാനിലെ ആക്രമണത്തില്‍ ആശങ്ക പ്രകടിപ്പിച്ച് യുഎന്‍ സെക്രട്ടറി ജനറല്‍
-
kerala2 days ago
സമസ്ത മുശാവറാംഗം ശൈഖുനാ മാണിയൂര്‍ ഉസ്താദ് വിട പറഞ്ഞു
-
kerala2 days ago
തൃശൂരില്‍ പതിനഞ്ച്കാരി വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
-
kerala3 days ago
കാവികൊടി ദേശീയ പതാകയാക്കണമെന്ന വിവാദ പരാമര്‍ശം; ബിജെപി നേതാവിനെതിരെ കേസ്
-
News3 days ago
ഫേസ്ബുക്ക് ലോഗിനുകള്‍ സുരക്ഷിതമാക്കാന്‍ പാസ്കീകള്‍ പ്രഖ്യാപിച്ച് മെറ്റാ