kerala

പെന്‍ഷന്‍ കൊടുക്കാന്‍ 2000 കോടി രൂപ സഹകരണവായ്പ എടുക്കാന്‍ സര്‍ക്കാര്‍

By Chandrika Web

February 11, 2023

സാമൂഹിക പെന്‍ഷന്‍ രണ്ടുമാസമായി മുടങ്ങിയത് പരിഹരിക്കാന്‍ 2000 കോടി രൂപ വായ്പയെടുക്കാന്‍ സര്‍ക്കാര്‍. ഡിസംബറിലെ പെന്‍ഷനാണ് നല്‍കുക. 56 ലക്ഷം പേര്‍ക്ക് 1600 രൂപ വീതം നല്‍കണം. എട്ടര ശതമാനം പലിശക്ക് സഹകരണകണ്‍സോര്‍ഷ്യത്തില്‍നിന്നാണ ്‌വായ്പയെടുക്കുക. പാലക്കാട് മണ്ണാര്‍ക്കാട് ആസ്ഥാനമായി രൂപീകരിച്ച സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യമാണിത്. മുമ്പും ഇവ്വിധം കടമെടുത്തെങ്കിലും കേന്ദ്രസര്‍ക്കാര്‍ അത് പൊതുകടമെടുപ്പായി കണക്കാക്കി അവരുടെ വിഹിതം കുറവ ്‌ചെയ്തിരുന്നു.കിഫ്ബിയുടെ കടവും പൊതുകടമെടുപ്പായി കണക്കാക്കിയതിനാല്‍ മറ്റുവഴികളില്ലാതെയാണ് സര്‍ക്കാര്‍ സഹകരണ മേഖലയെ നോട്ടമിട്ടത്. സംസ്ഥാന വരുമാനത്തിന്റെ 25 ശതമാനത്തോളം നിലവില്‍ കടത്തിനുള്ള പലിശക്കാണ ്‌പോകുന്നത്. ഇതൊക്കെയാണെങ്കിലും തള്ളിന് ഒരു കുറവുമില്ല. സംസ്ഥാനത്ത് സാമ്പത്തികപ്രതിസന്ധിയില്ലെന്നാണ ്മുഖ്യമന്ത്രി കഴിഞ്ഞദിവസം പറഞ്ഞത്. ഏപ്രിലിലോടെ വലിയ കുരുക്കിലേക്കാണ ്‌സര്‍ക്കാര്‍ നീങ്ങുന്നതെന്നാണ് വിവരം.