സംസ്ഥാനത്തെ തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപനം നാളെയോ ചൊവാഴ്ചയോ ഉണ്ടായേക്കും. ഡിസംബര്‍ അഞ്ചിനും പതിനഞ്ചിനും ഇടയില്‍ രണ്ട് ഘട്ടമായി വോട്ടെടുപ്പ് നടന്നേക്കുമെന്നാണ് സൂചന. ഡിസംബര്‍ 20ന് മുന്‍പ് വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കും. പ്രഖ്യാപനം അടുത്തതോടെ മുന്നണികളെല്ലാം സ്ഥാനാര്‍ഥി നിര്‍ണയവും സീറ്റ് വിഭജനവും വേഗത്തിലാക്കിയിരുന്നു. പല തദ്ദേശ സ്ഥാപനങ്ങളിലും യുഡിഎഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു.
ഏതാനും മാസങ്ങള്‍ കഴിയുന്നതോടെ നിയമസഭാ തിരഞ്ഞെടുപ്പും എത്തും. തദ്ദേശ തിരഞ്ഞെടുപ്പായതിനാല്‍ ദേശീയ നേതാക്കളുടെ സാന്നിധ്യം സംസ്ഥാനത്തുണ്ടാകില്ല. എന്നാല്‍ സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കള്‍ പ്രവര്‍ത്തനങ്ങളില്‍ സജീവമാവും.