news

ഭരണമാറ്റത്തിന്റെ വേഗത വര്‍ദ്ധിപ്പിക്കുന്നതാകും തദ്ദേശ തിരഞ്ഞെടുപ്പ് ഫലം -എ കെ ആന്റണി

By webdesk18

December 09, 2025

ഭരണമാറ്റത്തിന്റെ വേഗത വര്‍ദ്ധിപ്പിക്കുന്നതാകും തദ്ദേശ തിരഞ്ഞെടുപ്പ് ഫലമെന്ന് എ കെ ആന്റണി. ജനങ്ങള്‍ ആഗ്രഹിക്കുന്നത് അതിവേഗത്തിലുള്ള ഭരണമാറ്റമാറ്റം.

കേരളത്തില്‍ ഭരണപക്ഷത്തിനെതിരെ ശക്തമായ വികാരം ഉണ്ട്. കഴിഞ്ഞതവണത്തെക്കാള്‍ വന്‍ വിജയമിത്തവണ യുഡിഎഫില്‍ ഉണ്ടാകും. തെരഞ്ഞെടുപ്പിലെ വിഷയം ജനങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയുന്നില്ല എന്നതാണ്.

ജനജീവിതം ദുസഹം ആയിരിക്കുകയാണ്. അതാണ് തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ വിഷയം. ഇടതുപക്ഷം നന്നാകണമെങ്കില്‍ അവര്‍ക്കൊരു ഷോക്ക് ട്രീറ്റ്‌മെന്റ് വേണമെന്ന് ഇടതുപക്ഷക്കാരും വിശ്വസിക്കുന്നു. ഭരണ മാറ്റത്തിനുള്ള തുടക്കം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.