kerala

തദ്ദേശ തിരഞ്ഞെടുപ്പ്: എറണാകുളം ജില്ലയില്‍ ഇതുവരെ 1107724 പേര്‍ വോട്ട് രേഖപ്പെടുത്തി

By webdesk17

December 09, 2025

തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്ന എറണാകുളം ജില്ലയില്‍ നിലവില്‍ 1107724 പേര്‍ വോട്ട് രേഖപ്പെടുത്തി. ആകെ 2667746 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്. പോളിംഗ് ശതമാനം 41.52 %ആയി.

നഗരസഭ • കളമശ്ശേരി -41.9 % * കോതമംഗലം -43.58 % * അങ്കമാലി – 47.32% * തൃപ്പൂണിത്തുറ- 38.26% * മുവാറ്റുപുഴ – 48.78% * നോര്‍ത്ത് പറവൂര്‍ – 46.73% * പെരുമ്പാവൂര്‍ – 48.85% * ആലുവ – 44.54% •തൃക്കാക്കര – 38.09% * ഏലൂര്‍- 47.97% * മരട് -45.41 % * കൂത്താട്ടുകുളം – 51.36% * പിറവം – 46.42%

ബ്ലോക്ക് പഞ്ചായത്തുകള്‍ * പറവൂര്‍ – 44.87% * ആലങ്ങാട് – 43.63% * അങ്കമാലി – 42.56% * കൂവപ്പടി – 44.51% * വാഴക്കുളം – 45.21% * ഇടപ്പള്ളി – 40.97% * വൈപ്പിന്‍ -43.07 % * പള്ളുരുത്തി -41.61 % * മുളന്തുരുത്തി – 43.12% * വടവുകോട് – 47.12% • കോതമംഗലം – 42.89% * പാമ്പാക്കുട -41.33% * പാറക്കടവ് – 45.42% * മുവാറ്റുപുഴ -41.6%

കോര്‍പ്പറേഷന്‍ * കൊച്ചി കോര്‍പ്പറേഷന്‍ – 32.6%

തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തില്‍ വോട്ടെടുപ്പ് തുടങ്ങി ആറ് മണിക്കൂര്‍ പിന്നിടുമ്പോള്‍ ഏഴ് ജില്ലകളിലും ഭേദപ്പെട്ട പോളിങ്. 11.45ന് പുറത്തെത്തിയ കണക്കുകള്‍ പ്രകാരം തിരുവനന്തപുരം ജില്ലയിലെ പോളിങ് 29.23 ശതമാനം കടന്നു. കൊല്ലത്തെ പോളിങ് 32.57 ശതമാനമാണ്. പത്തനംതിട്ടയില്‍ 31.37 ശതമാനം വോട്ടുകള്‍ പോള്‍ ചെയ്യപ്പെട്ടപ്പോള്‍ ആലപ്പുഴയില്‍ 33.81 ശതമാനം വോട്ടുകളും കോട്ടയത്ത് 31.88 ശതമാനം വോട്ടുകളും പോള്‍ ചെയ്യപ്പെട്ടു. ഇടുക്കിയില്‍ പോളിങ് ശതമാനം 33.33 ശതമാനമായി.