തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തില്‍ വോട്ടെടുപ്പ് തുടങ്ങി അഞ്ച് മണിക്കൂര്‍ പിന്നിടുമ്പോള്‍ ഏഴ് ജില്ലകളിലും ഭേദപ്പെട്ട പോളിങ്. തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന ഇടുക്കി ജില്ലയില്‍ നിലവില്‍ 3,55,652 പേര്‍ വോട്ട് രേഖപ്പെടുത്തി. ആകെ 9,121,33 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്. പോളിംഗ് ശതമാനം 38.98%.
നഗരസഭ
തൊടുപുഴ – 42.44% കട്ടപ്പന – 40.06%
ബ്ലോക്ക് പഞ്ചായത്തുകള്‍
* ദേവികുളം -40.47% * നെടുങ്കണ്ടം -40.54% * ഇളംദേശം -40.81% * ഇടുക്കി -36.08% * കട്ടപ്പന -37.9% * തൊടുപുഴ -40.99% * അഴുത -36.05% * അടിമാലി -38.87%
സംസ്ഥാനത്തെ ഏഴു ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ 595 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് ഇന്ന് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നത്.