കണ്ണൂര്‍: തദ്ദേശ തെരഞ്ഞെടുപ്പിന്റ രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു. ഏഴ് വടക്കന്‍ ജില്ലകളിലാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നത്. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളാണ് ഇന്ന് ബൂത്തിലെത്തുന്നത്. ഏഴ് തെക്കന്‍ ജില്ലകളിലെ വോട്ടെടുപ്പ് ചൊവ്വാഴ്ച പൂര്‍ത്തിയായിരുന്നു. വടക്കന്‍ ജില്ലകളിലെ 604 തദ്ദേശ സ്ഥാപനങ്ങളിലെ 12,391 വാര്‍ഡുകളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.
കണ്ണൂര്‍ ജില്ലയില്‍ ഒമ്പതര മണി കഴിഞ്ഞതോടെ 15.68% പോളിങ് രേഖപ്പെടുത്തി. തദ്ദേശ തെരഞ്ഞെടുപ്പ് ജില്ലയില്‍ ഇതുവരെ 327513 പേര്‍ വോട്ട് രേഖപ്പെടുത്തി. ആകെ 20,92,003 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്. വോട്ട് ചെയ്ത സ്ത്രീകള്‍: 167561 – 14.91% (ആകെ : 11,25,540), വോട്ട് ചെയ്ത പുരുഷന്മാര്‍: 159951- 16.58% (ആകെ : 9,66,454), വോട്ട് ചെയ്ത ട്രാന്‍സ്ജെന്‍ഡേഴ്സ്: 1, 11.11% (ആകെ : 09)
ബ്ലോക്ക് പഞ്ചായത്തുകള്‍: പയ്യന്നൂര്‍: 15.71%, കല്യാശ്ശേരി: 16.22%, തളിപ്പറമ്പ്: 16.12%, ഇരിക്കൂര്‍: 15.33%, കണ്ണൂര്‍: 15.59%, എടക്കാട്: 17.57 %, കുത്തുപറമ്പ്: 14.64%, പാനൂര്‍: 15.55% , ഇരിട്ടി: 15.25%, പേരാവൂര്‍: 15.64% എന്നിങ്ങനെയാണ് പോളിങ് ശതമാനം. മുനിസിപ്പാലിറ്റികള്‍: തളിപ്പറമ്പ്: 16.28%, കൂത്തുപറമ്പ്: 15.08%, പയ്യന്നൂര്‍: 15.95%, തലശ്ശേരി: 13.75%, ശ്രീകണ്ഠാപുരം: 16.73%, പാനൂര്‍: 11.35%, ഇരിട്ടി: 16.13%, ആന്തൂര്‍: 21.51% പോളിങ് രേഖപ്പെടുത്തി. കണ്ണൂര്‍ കോര്‍പ്പറേഷനില്‍ 12.39% പോളിങ് നടന്നു.
അതേസമയം യുഡിഎഫ് വലിയ പ്രതീക്ഷയിലാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ചുള്ള വിധി ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും സണ്ണി ജോസഫ് പറഞ്ഞു.
‘ശബരിമല സ്വര്‍ണക്കൊള്ള തെരഞ്ഞെടുപ്പില്‍ പ്രധാന വിഷയമാകും. പ്രതികള്‍ക്ക് സിപിഎം സംരക്ഷണം നല്‍കുകയാണെന്നും സണ്ണി ജോസഫ് പറഞ്ഞു.
അതേസമയം പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കണ്ട അതേ ട്രെന്‍ഡാണ് ഉള്ളതെന്നും മലബാറില്‍ പോളിങ് ഊര്‍ജിതമായിരിക്കുമെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
നല്ല ആവേശമുണ്ട്. 10 കൊല്ലമായി അനുഭവിക്കുന്ന വിഷമങ്ങള്‍ ഏറ്റെടുത്ത് ജനം വോട്ടു ചെയ്യും. ശബരിമല വിഷയവും ജനം ഗൗരവത്തോടെ എടുക്കും. കോര്‍പറേഷനുകളില്‍ യുഡിഎഫ് തിരിച്ചുവരും. ഭരണവിരുദ്ധ വികാരം പ്രതിഫലിക്കുമെന്നും പി കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.