തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടിക വെബ്സൈറ്റില്‍ നിന്ന് അപ്രത്യക്ഷമായി. ഡീലിമിറ്റേഷന്‍ പ്രക്രിയ പുരോഗമിക്കുന്നുവെന്നാണ് വെബ്‌സൈറ്റില്‍ എഴുതിക്കാണിക്കുന്നത്.
എന്നാല്‍ വെബ്‌സൈറ്റിന്റെ സാങ്കേതിക പ്രശ്‌നമാണെന്നും രണ്ട് ദിവസത്തിനുള്ളില്‍ ശരിയാകുമെന്നുമാണ് വിശദീകരണം. കഴിഞ്ഞ സെപ്റ്റംബര്‍ രണ്ടിനാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചത്.
സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് നവംബര്‍ – ഡിസംബര്‍ മാസങ്ങളില്‍ നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിരുന്നു. വോട്ടര്‍ പട്ടിക ഒരുവട്ടം കൂടി പുതുക്കുമെന്നും ഡിസംബര്‍ 20ന് മുമ്പ് പുതിയ ഭരണസമിതി ചുമതല ഏല്‍ക്കണമെന്നുമായിരുന്നു നിര്‍ദേശം.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തെരഞ്ഞെടുപ്പിന് ശേഷം തീയതികള്‍ നിശ്ചയിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് അഭയര്‍ഥിച്ചിട്ടുണ്ടെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്ന് പ്രതീക്ഷിക്കുന്നെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ.ഷാജഹാന്‍ വ്യക്തമാക്കിയിരുന്നു.