kerala

ലോക്ഡൗണ്‍ അനന്തമായി നീട്ടാനാവില്ലെന്ന് മുഖ്യമന്ത്രി

By web desk 1

July 10, 2021

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണ വിധേയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എങ്കിലും കോവിഡ് വ്യാപനം ഗണ്യമായി കുറയാത്ത സ്ഥിതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അനന്തമായി ലോക്ഡൗണ്‍ അടക്കമുള്ള നിയന്ത്രണങ്ങള്‍ നീട്ടാനാവില്ല. സാധാരണ നിലയിലേക്ക് വേഗത്തില്‍ എത്തേണ്ടതുണ്ട്. അതിനുള്ള സാഹചര്യം ഒരുക്കല്‍ പ്രധാനമാണ്. ഘട്ടംഘട്ടമായി ഇളവ് നടപ്പിലാക്കുകയാണ്. ഇളവ് ദുരുപയോഗം ചെയ്യുന്നത് അനുവദിക്കാനാവില്ലെന്നും മുഖ്യമന്ത്രി.