മുംബൈ: ബോളിവുഡ് നടി ഊര്‍മിള മതോണ്ട്കര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. മുംബൈ നോര്‍ത്ത് മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസ് ടിക്കറ്റില്‍ ഊര്‍മിള ജനവിധി തേടും. പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തിലാണ് ഊര്‍മിള കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്.
എന്റെ കുടുംബം ജവഹര്‍ലാര്‍ നെഹ്‌റുവിനെയും സര്‍ദാര്‍ പട്ടേലിനെയും അനുഗമിക്കുന്നവരാണ്-ഊര്‍മിള പറഞ്ഞു.
ബി.ജെ.പിയുടെ ഗോപാല്‍ ഷെട്ടിയാണ് നിലവില്‍ മുംബൈ നോര്‍ത്തിലെ എം.പി. ശക്തമായ മത്സരം നടത്താന്‍ ശേഷിയുടെ കോണ്‍ഗ്രസിന്റെ അന്വേഷണമാണ് ഊര്‍മിളയിലെത്തിയത്. ഊര്‍മിള സ്ഥാനാര്‍ഥിയാവുന്നതോടെ മണ്ഡലം പിടിച്ചെടുക്കാനാവുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്.
Congress President @RahulGandhi welcomes Smt. Urmila Matondkar to the Congress Party. pic.twitter.com/4iZHAy9Nn8— Congress (@INCIndia) March 27, 2019