india
ലോക്സഭ തെരഞ്ഞെടുപ്പ്: ഇ.വി.എം വോട്ടുകളും എണ്ണിയ വോട്ടുകളും തമ്മിൽ ഭീമമായ മാറ്റം
അസമിലെ കരീംഗഞ്ചിൽ 3,811 വോട്ടുകളാണ് പോളിങ് സമയത്ത് രേഖപ്പെടുത്തിയതിൽനിന്ന് ഇ.വി.എമ്മിൽ അധികം കാണിച്ചത്. ഇവിടെ ആകെ പോൾ ചെയ്തത് 11,36,538 വോട്ടുകളാണ്. എന്നാൽ എണ്ണിയപ്പോഴാകട്ടെ 11,40,349 വോട്ടുകളാണ് ഉണ്ടായിരുന്നത്.

ലോക്സഭ തെരഞ്ഞെടുപ്പിൽ രാജ്യത്തെ മൂന്ന് മണ്ഡലങ്ങളിലൊഴികെ വോട്ടുയന്ത്രങ്ങളിൽ (ഇ.വി.എം) രേഖപ്പെടുത്തിയ വോട്ടുകളും എണ്ണിയ വോട്ടുകളും തമ്മിൽ അന്തരമെന്ന് തെരഞ്ഞെടുപ്പ് കമീഷന്റെ കണക്കുകൾ. ദാമൻ ദിയു, ലക്ഷദ്വീപ്, ആറ്റിങ്ങൽ മണ്ഡലങ്ങളിൽ മാത്രമാണ് ഇത്തരത്തിൽ വൈരുധ്യമില്ലാത്തത്. 140 മണ്ഡലങ്ങളിൽ ഇ.വി.എമ്മിൽ പോൾ ചെയ്യപ്പെട്ട വോട്ടുകളെക്കാൾ അധികമാണ് എണ്ണിയപ്പോൾ ഉണ്ടായിരുന്നത്.അസമിലെ കരീംഗഞ്ചിൽ 3,811 വോട്ടുകളാണ് പോളിങ് സമയത്ത് രേഖപ്പെടുത്തിയതിൽനിന്ന് ഇ.വി.എമ്മിൽ അധികം കാണിച്ചത്. ഇവിടെ ആകെ പോൾ ചെയ്തത് 11,36,538 വോട്ടുകളാണ്. എന്നാൽ എണ്ണിയപ്പോഴാകട്ടെ 11,40,349 വോട്ടുകളാണ് ഉണ്ടായിരുന്നത്.
ആന്ധ്രപ്രദേശിലെ ഓങ്ഗോളിൽ 13,99,707 വോട്ടുകൾ പോൾ ചെയ്തതായാണ് കണക്കുകൾ. എണ്ണിയപ്പോഴാകട്ടെ 14,01,174 വോട്ടുകളും- 1,467 വോട്ടിന്റെ വ്യത്യാസം. മധ്യപ്രദേശിലെ മണ്ട്ലയിൽ 15,30,861 വോട്ടുകൾ പോൾ ചെയ്തിടത്ത് എണ്ണിയപ്പോൾ ഉണ്ടായിരുന്നത് 15,31,950 വോട്ടുകളാണ്- 1,089 വോട്ടിന്റെ വ്യത്യാസം.
തമിഴ്നാട്ടിലെ തിരുവല്ലൂരിൽ രേഖപ്പെടുത്തിയ വോട്ടുകളെക്കാൾ 16,791 വോട്ടിന്റെ കുറവാണ് എണ്ണിയപ്പോൾ ഉണ്ടായിരുന്നത്. മണ്ഡലത്തിൽ ആകെ 14,30,738 വോട്ടുകൾ രേഖപ്പെടുത്തിയതായി തെരഞ്ഞെടുപ്പു കമീഷന്റെ കണക്കുകൾ വ്യക്തമാക്കുന്നു. എന്നാൽ, എണ്ണിയപ്പോൾ 14,13,947 വോട്ടുകൾ മാത്രമാണ് ഉണ്ടായിരുന്നത്.
അസമിലെ കൊക്രാഝാർ മണ്ഡലത്തിൽ ആകെ പോൾ ചെയ്തത് 12,40,306 വോട്ടുകളാണ്. ഇവിടെ വോട്ടെണ്ണിയപ്പോൾ രേഖപ്പെടുത്തിയതാവട്ടെ 12,29,546 വോട്ടുകളും-10,760 വോട്ടിന്റെ കുറവ്. ഒഡിഷയിലെ ധെങ്കൽ മണ്ഡലത്തിൽ പോൾ ചെയ്തത് 11,93,460 വോട്ടുകളാണ്. എണ്ണിയപ്പോൾ 11,84,033 വോട്ടുകളും- 9,427 വോട്ടിന്റെ കുറവ്.
ഇ.വി.എം വോട്ടുകളും പോസ്റ്റൽ വോട്ടുകളും പ്രത്യേകമായാണ് എണ്ണുന്നതെന്ന് നേരത്തെ കമീഷൻ വ്യക്തമാക്കിയിരുന്നു. മേയ് 25നാണ് ആദ്യ അഞ്ചുഘട്ടങ്ങളിൽ നടന്ന പോളിങ്ങിന്റെ വോട്ടുകണക്കുകൾ കമീഷൻ വെബ്സൈറ്റിൽ ലഭ്യമാക്കിയത്. ഇതുമായി ബന്ധപ്പെട്ട വാർത്തക്കുറിപ്പിൽ ഇ.വി.എമ്മിൽ പോൾ ചെയ്ത വോട്ടുകളിൽ മാറ്റം വരുത്താനാവില്ലെന്ന് കമീഷൻ അവകാശപ്പെടുകയും ചെയ്തിരുന്നു.
ഇത്രയധികം മണ്ഡലങ്ങളിൽ ഇ.വി.എമ്മിൽ രേഖപ്പെടുത്തപ്പെട്ട വോട്ടുകളിൽ ഉണ്ടായ ഏറ്റക്കുറച്ചിലുകൾ സംബന്ധിച്ച വാർത്തകളോട് തെരഞ്ഞെടുപ്പു കമീഷൻ ഇതുവരെ പ്രതികരിച്ചിട്ടില്ലെന്ന് ‘ദ വയർ’റിപ്പോർട്ട് ചെയ്യുന്നു. ചൊവ്വാഴ്ച മുതിർന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷൺ ‘എക്സി’ൽ ഈ വാർത്തയടക്കം ആരോപണം പങ്കുവെച്ചിരുന്നു.
രാജ്യത്ത് വിവിധ മണ്ഡലങ്ങളിൽ വിജയിച്ച സ്ഥാനാർഥിയുടെ ഭൂരിപക്ഷത്തിന്റെ പകുതിയോളം ഇത്തരത്തിലുള്ള വോട്ടുവ്യത്യാസമുണ്ടെന്ന ആരോപണം ഗൗരവകരമാണെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളുടെ വിലയിരുത്തൽ. ഛത്തിസ്ഗഢിലെ കാങ്കർ മണ്ഡലത്തിൽ ഇത്തരത്തിൽ എണ്ണാതെ ഒഴിവാക്കിയത് 950 വോട്ടുകളാണ്.
അവിടെ ബി.ജെ.പിയുടെ സ്ഥാനാർഥി ബ്രേജ്രാജ് നാഗ് ജയിച്ചതാകട്ടെ 1,884 വോട്ടിന്റെ ഭൂരിപക്ഷത്തിനും. രാജസ്ഥാനിലെ ജയ്പുർ റൂറലിൽ 852 വോട്ടുകൾ എണ്ണാതെ ഒഴിവാക്കിയപ്പോൾ ബി.ജെ.പിയുടെ റാവു രാജേന്ദ്രസിങ് ജയിച്ചത് 1,615 വോട്ടിനാണ്. 2019 ലോക്സഭ തെരഞ്ഞെടുപ്പിൽ സമാനമായ പരാതികൾ ഉയർന്നിരുന്നു. തുടർന്ന് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോം സമർപ്പിച്ച ഹരജിയിൽ 2024ലാണ് സുപ്രീംകോടതി വാദം കേട്ടത്. ആരോപണങ്ങൾ കോടതിയിൽ തെരഞ്ഞെടുപ്പ് കമീഷൻ നിഷേധിച്ചിരുന്നു.
india
ജമ്മു കശ്മീരിലെ കിഷ്ത്വാറില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍; സൈനികന് വീരമൃത്യു

ജമ്മു കശ്മീരിലെ കിഷ്ത്വാറില്‍ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ സൈനികന് വീരമൃത്യു. രണ്ട് ഭീകരെ വധിച്ചു. സന്ദീപ് പണ്ടുറങ് എന്ന സൈനികനാണ് ഏറ്റുമുട്ടലില്‍ പരുക്കേറ്റ് ചികിത്സക്കിടെ വീരമൃത്യു വരിച്ചത്.
സിംഗ്പോരയിലെ ഛത്രൂ മേഖലയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. പ്രദേശത്ത് സുരക്ഷസേനയുടെ തിരച്ചില്‍ തുടരുന്നു. മേഖലയില്‍ നാല് ഭീകരവാദികള്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് അര്‍ധരാത്രിയോടെ തിരച്ചില്‍ ആരംഭിച്ചത്. രാവിലെ 6.30ഓടെ ഭീകരര്‍ സുരക്ഷ സേനക്ക് നേരെ വെടിയുതിര്‍ത്തതോടെ ആണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.
ജയ്ഷെ മുഹമ്മദ് ഭീകര സംഘടനയിലെ, സൈഫുള്ള, ഫര്മാന്, ആദില്‍, ബാഷ എന്നീ ഭീകരര്‍ക്ക് വേണ്ടി കഴിഞ്ഞ ദിവസം പ്രദേശത്ത് പോസ്റ്ററുകള്‍ പതിച്ചിരുന്നു. കൊല്ലപ്പെട്ടത് സെയ്ഫുള്ള ഗ്യാങ്ങില്‍ ഉള്‍പ്പെട്ട ഭീകരവാദികള്‍ എന്നാണ് സൂചന. പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം പ്രാദേശിക ഭീകരര്‍ക്കെതിരായ നടപടിയുടെ ഭാഗമായി കഴിഞ്ഞ എട്ട് ദിവസത്തിനിടെ മൂന്ന് ഏറ്റുമുട്ടലുകളിലായി എട്ട് ഭീകരവാദികളെ സുരക്ഷാസേന വധിച്ചു.
india
കൂട്ടബലാത്സംഗം ചെയ്യ്തു; ദേഹത്ത് മാരക വൈറസ് കുത്തിവെച്ചു; മുഖത്ത് മൂത്രമൊഴിച്ചു; ബിജെപി എംഎല്‍എക്കെതിരെ പരാതി നല്കി സാമൂഹിക പ്രവര്‍ത്തക
മണിരത്നത്തിന് പുറമെ വാസന്ത, ചെന്നകേശവ, കമല്‍ എന്നിവരാണ് കേസിലെ പ്രതികള്‍.

40-കാരിയായ സാമൂഹിക പ്രവര്‍ത്തകയെ കര്‍ണാടക ബിജെപി എംഎല്‍എ മണിരത്നം ഉള്‍പ്പടെയുള്ള സംഘം പീഡിപ്പിച്ചതായി പരാതി. എംഎല്‍എയുടെ നേതൃത്വത്തില്‍ തന്നെ കൂട്ടബലാത്സംഗം ചെയ്യുകയും ദേഹത്ത് മാരക വൈറസ് കുത്തിവെക്കുകയും മുഖത്ത് മൂത്രമൊഴിക്കുകയും ചെയ്തുവെന്ന് യുവതി പരാതിയില്‍ പറയുന്നു. മണിരത്നത്തിന് പുറമെ വാസന്ത, ചെന്നകേശവ, കമല്‍ എന്നിവരാണ് കേസിലെ പ്രതികള്‍. യുവതിയുടെ പരാതില്‍ ബെംഗളൂരു പൊലീസ് കേസെടുത്ത് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
2023 ല്‍ മണിരത്നയുടെ ഓഫീസിലാണ് സംഭവം നടന്നതെന്ന് പരാതിയില്‍ പറയുന്നു. ‘അവര്‍ നാല് പേരും ചേര്‍ന്ന് എന്റെ വസ്ത്രങ്ങള്‍ അഴിച്ചുമാറ്റുകയും ഞാന്‍ എതിര്‍ത്താല്‍ എന്റെ മകനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് മണിരത്നയുടെ നിര്‍ദ്ദേശപ്രകാരം വാസന്തയും ചെന്നകേശവയും ചേര്‍ന്ന് എന്നെ ബലാത്സംഗം ചെയ്തു. പിന്നീട് എംഎല്‍എ എന്റെ മുഖത്ത് മൂത്രമൊഴിച്ചു’ – അവര്‍ പരാതിയില്‍ പറഞ്ഞു.
ഈ വിവരം പുറത്ത് പറഞ്ഞാല്‍ തന്റെ കുടുംബത്തെ ഇല്ലാതാക്കുമെന്നും ഭീഷണിപ്പെടുത്തി. മണിരത്നയുടെ നിര്‍ദ്ദേശപ്രകാരം തനിക്കെതിരെ കള്ളക്കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും നേരത്തെ അറസ്റ്റിലായിരുന്നുവെന്നും ഇവര്‍ പറയുന്നു. സംഭവത്തിന് പിന്നാലെ യുവതി ഗുരുതരാവസ്ഥയിലായിരുന്നു. ഇവര്‍ ആത്മഹത്യക്ക് ശ്രമിച്ചതായും പറയുന്നു. ഇതിന് പിന്നാലെയാണ് കേസ് നല്‍കിയത്. മണിരത്നക്കെതിരെരെയുള്ള കേസ് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) അന്വേഷിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
india
ഡല്‍ഹിയില്‍ ഭീകരാക്രമണം നടത്താന്‍ ആസൂത്രണം; രണ്ട്പേര് പിടിയില്‍
പാക് ചാര സംഘടനയായ ഐഎസ്ഐ ബന്ധം ഉള്ളവരാണ് പിടിയിലായവരെന്ന് ഏജന്‍സികള്‍ അറിയിക്കുന്നത്.

ഡല്‍ഹിയില്‍ ഭീകരാക്രമണം നടത്താനുള്ള പദ്ധതി തകര്‍ത്ത് രഹസ്യാന്വേഷണ സംഘം. ഭീകരാക്രമണം ആസൂത്രണം ചെയ്ത രണ്ട്പേര് അറസ്റ്റിലായി. പാക് ചാര സംഘടനയായ ഐഎസ്ഐ ബന്ധം ഉള്ളവരാണ് പിടിയിലായവരെന്ന് ഏജന്‍സികള്‍ അറിയിക്കുന്നത്. പ്രതികള്‍ വിദഗ്ധ പരിശീലനം ലഭിച്ചവരും ഡല്‍ഹിയിലെ സൈനിക കേന്ദ്രങ്ങളുടെ വിവരങ്ങള്‍ ശേഖരിച്ചെന്നും വിവരമുണ്ട്.
പാകിസ്താന് ഹൈക്കമ്മിഷനില്‍ നിന്ന് ഇന്ത്യ പുറത്താക്കിയ രണ്ടു ഉദ്യോഗസ്ഥര്‍ക്കും ഇതില്‍ പങ്കുണ്ടെന്നും ഏജന്‍സികള്‍ പറയുന്നു. അറസ്റ്റിലായവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ജനുവരിയില്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ച വിവരത്തെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്. തുടര്‍ന്നാണ് ഭീകരരെ അറസ്റ്റ് ചെയ്യുന്നത്.
-
kerala1 day ago
സഊദി ഗവ. അതിഥിയായി സാദിഖലി തങ്ങള്‍ ഹജ്ജിന്
-
india3 days ago
മുസ്ലിം വാദ്യാര്‍ഥിനികള്‍ക്ക് പ്രവേശനം നിഷേധിച്ചു; നാഗ്പൂരില്‍ സ്കൂള്‍ അധികൃതര്‍ക്കെതിരെ കേസെടുത്ത് പൊലീസ്
-
kerala3 days ago
കണ്ണൂരിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു
-
kerala2 days ago
റെഡ് അലര്‍ട്ട്; വയനാട്ടില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി
-
Cricket2 days ago
പ്രതികൂല കാലാവസ്ഥ; ആര്‍സിബി-എസ്ആര്‍എച്ച് മത്സരം ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നിന്ന് ലഖ്നൗവിലേക്ക് മാറ്റി
-
Health3 days ago
ഹോങ്കോങ്ങിലും സിംഗപ്പൂരിലും കൊവിഡ് വ്യാപനം കൂടുന്നു
-
india3 days ago
ഉത്തര്‍പ്രദേശില്‍ ട്രാക്കുകളില്‍ മരത്തടി കെട്ടിവച്ചു ട്രയിനുകള്‍ അട്ടിമറിക്കാന്‍ ശ്രമം
-
india3 days ago
യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര പഹല്‍ഗാം ആക്രമണത്തിന് മുമ്പ് കശ്മീരും പാകിസ്താനും സന്ദര്‍ശിച്ചിരുന്നെന്ന് പൊലീസ്