kerala
ലോകായുക്തക്ക് ക്ഷണം: മുഖ്യമന്ത്രി പ്രതിരോധത്തില്‍: ലോകായുക്തക്ക് മുന്നില്‍ ഇനി രാജിമാത്രം
പി.ആര്.ഡി ഇറക്കിയവാര്‍ത്തയിലും ഇവരുടെപേരുകള്‍ മന:പൂര്‍വം ഒഴിവാക്കുകയായിരുന്നു. എഡിറ്റര്‍മാര്‍ക്ക് പകരം ചെന്ന മാധ്യമപ്രവര്‍ത്തകരാണ് വിഷയം കുത്തിപ്പൊക്കിയത്.
കെ.പി ജലീല്‍
മാധ്യമപ്രവര്‍ത്തകരുടെ കണ്ണുവെട്ടിച്ച് ലോകായുക്തയും ഉപലോകായുക്തയും മുഖ്യമന്ത്രിയുടെ ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്തത് വലിയ വാര്‍ത്തയായതോടെ പിണറായി വിജയന് വലിയ പ്രതിരോധത്തിലായി. കഴിഞ്ഞദിവസം നടന്ന സംഗമത്തില്‍ ലോകായുക്തയെ ക്ഷണിച്ചതും അവരിലെ രണ്ട് ജഡ്ജിമാര്‍ പങ്കെടുത്തതും ജുഡീഷ്യറിയുടെനിഷ്പക്ഷതക്ക് യോജിച്ചതല്ലെന്ന വിമര്‍ശനമാണ് ഉയരുന്നത്. പ്രത്യേകിച്ചും മുഖ്യമന്ത്രി പ്രതിയായ കേസില്‍ വിധി പുറപ്പെടുവിക്കാനിരിക്കവെ. കഴിഞ്ഞയാഴ്ചയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന ്കോടികള്‍ അനനധികൃതമായി നല്‍കിയതാണ് കേസിനാധാരമായത്. ഇതില്‍ ഒരുവര്‍ഷത്തിന് ശേഷം
മാത്രമാണ് വിശാലബെഞ്ചിലേക്ക് വിധി വിട്ടത്. വിചാരണപൂര്‍ത്തിയായ ശേഷം വീണ്ടും വിശാലബെഞ്ചിലേക്ക് കേസ് വിട്ടത് മുഖ്യമന്ത്രിയെ രക്ഷിക്കാനാണെന്നാണ് ആക്ഷേപം. വിധിയില്‍ ശിക്ഷിക്കാന്‍ എല്ലാ ഘടകങ്ങളും അനുകൂലമായതിനാല്‍ അത് അദ്ദേഹത്തിന്റെ രാജിക്ക്കാരണമാകുമെന്നതാണ് വിധിമാറ്റിവെക്കാനുള്ള കാരണം. രണ്ടുവര്‍ഷത്തില്‍കൂടുതല്‍ ശിക്ഷിച്ചാല്‍ എം.എല്‍.എ പദവിപോലും രാജിവെക്കേണ്ടിവരും. മുമ്പ് ബന്ധുനിയമനക്കേസില്‍ മന്ത്രിയായിരുന്ന കെ.ടി ജലീലിന് രാജിവെക്കേണ്ടിവന്നിരുന്നു. അന്ന് രൂക്ഷമായാണ് ജലീല്‍ ജഡ്ജിക്കെതിരെ പ്രതികരിച്ചിരുന്നത്. ഈ വ്യവസ്ഥ മാറ്റാനാണ് സര്‍ക്കാര്‍ലോകായുക്ത ഭേദഗതിനിയമം പാസാക്കിയതെങ്കിലും അത് ഒപ്പിടാതെ ഗവര്‍ണര്‍ കേന്ദ്രത്തിലേക്ക് അയച്ചിരിക്കുകയാണ്.
ലോകായുക്തയുടെ പങ്കാളിത്തം മുന്‍കൂട്ടിക്കണ്ടാണ് മാധ്യമപ്രവര്‍ത്തകരെ ചടങ്ങില്‍നിന്ന് ഒഴിവാക്കാനുള്ള കാരണമെന്നാണ് വ്യക്തമാകുന്നത്.ഫലത്തില്‍ മാധ്യമങ്ങളെയും ജനങ്ങളെതന്നെയും പറ്റിക്കുകയായിരുന്നു സര്‍ക്കാരും മുഖ്യമന്ത്രിയും. ലോകായുക്തയുടെ പങ്കാളിത്തം സര്‍ക്കാരിനും മുഖ്യമന്ത്രിക്കും ദോഷമാകുമെന്നതിനാലാണ് മാധ്യമപ്രവര്‍ത്തകരെ ഒഴിവാക്കിയത്. പി.ആര്.ഡി ഇറക്കിയവാര്‍ത്തയിലും ഇവരുടെപേരുകള്‍ മന:പൂര്‍വം ഒഴിവാക്കുകയായിരുന്നു. എഡിറ്റര്‍മാര്‍ക്ക് പകരം ചെന്ന മാധ്യമപ്രവര്‍ത്തകരാണ് വിഷയം കുത്തിപ്പൊക്കിയത്. ഏതായാലും രാജിമാത്രമാണ് ഇനി ലോകായുക്തയുടെ മുന്നിലെന്നാണ് നിരീക്ഷകര്‍ പറയുന്നത്. സര്‍ക്കാര്‍ ഖജനാവിലെ ലക്ഷങ്ങള്‍ ഇവര്‍ക്കായിചെലവഴിക്കുന്നതിലെന്തര്‍ത്ഥമാണുള്ളതെന്നാണ് പ്രതിപക്ഷത്തിന്റെ ചോദ്യം. ലാവലിന്‍ കേസിലും മുഖ്യമന്ത്രിസമാനമായി ജുഡീഷ്യറിയെയുംഏജന്‍സികളെയും സ്വാധീനിച്ചാണ് വിധി വൈകിക്കുന്നതെന്ന ആരോപണം നിലനില്‍ക്കെയാണീ സംഭവം.
kerala
ശബരിമലയില്‍ സ്പോട്ട് ബുക്കിങ് കുറച്ച് ഹൈക്കോടതി; ദിവസേന 5000 പേര്‍ക്ക് മാത്രം അവസരം
തിങ്കളാഴ്ച വരെ ദിവസേന 5000 പേര്‍ക്ക് മാത്രമായിരിക്കും അവസരം. ആളുകളുടെ തിരക്ക് കുറയ്ക്കാനാണ് കോടതി ഇടപെടല്‍.
ശബരിമലയില്‍ സ്പോട്ട് ബുക്കിങ് കുറച്ച് ഹൈക്കോടതി ഇടപെടല്‍. തിങ്കളാഴ്ച വരെ ദിവസേന 5000 പേര്‍ക്ക് മാത്രമായിരിക്കും അവസരം. ആളുകളുടെ തിരക്ക് കുറയ്ക്കാനാണ് കോടതി ഇടപെടല്‍.
വിഷയത്തില്‍ ഹൈക്കോടതി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ശബരിമലയിലെ തിരക്കില്‍ വേണ്ടത്ര ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താത്തതിലും മുന്നൊരുക്കങ്ങള്‍ നടത്താത്തതിലുമായിരുന്നു വിമര്‍ശനം. ഇതിന്റെ ഉത്തരവിലാണ്, സ്പോട്ട് ബുക്കിങ് സംബന്ധിച്ച ദേവസ്വം ബോര്‍ഡിന് ഹൈക്കോടതി നിര്‍ദേശം നല്‍കിയത്.
സ്പോട്ട് ബുക്കിങ് ഇല്ലാതെ പോലും നിരവധി പേര് കയറുകയും സ്ത്രീകളും കുട്ടികളും മണിക്കൂറോളം ക്യൂ നില്‍ക്കുകയും തിരക്ക് വര്‍ധിക്കുന്നത് ഭക്തര്‍ക്ക് ബുദ്ധിമുട്ടാവുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഹൈക്കോടതി നിര്‍ദേശം.
സ്പോട്ട് ബുക്കിങ്ങില്‍ കര്‍ശന നിയന്ത്രണം വേണ്ടതുണ്ടെന്നും തിങ്കളാഴ്ച വരെ ദിനേന 5000 പേര്‍ക്കേ അവസരം നല്‍കൂ എന്നുമാണ് കോടതി വ്യക്തമാക്കിയത്. കാനനപാത വഴിയും 5,000 പേര്‍ക്ക് പാസ് നല്‍കും. വനംവകുപ്പായിരിക്കും പാസ് നല്‍കുകയെന്നും ഹൈക്കോടതി വ്യക്തമാക്കി. സ്പോട്ട് ബുക്കിങ് കുറയ്ക്കേണ്ടിവരുമെന്ന് രാവിലെ കോടതി പറഞ്ഞിരുന്നു.
പറഞ്ഞത് ഒന്നും നടന്നില്ലല്ലോ എന്നും ആളുകളെ തിക്കിത്തിരക്കി കയറ്റുന്നത് എന്തിനെന്നും കോടതി സര്‍ക്കാരിനോട് ചോദിച്ചിരുന്നു. വിഷയത്തില്‍ ഏകോപനം ഇല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ശബരിമലയില്‍ എത്ര പേരെ പരമാവധി ഉള്‍ക്കൊള്ളാന്‍ കഴിയുമെന്ന് ദേവസ്വം ബോര്‍ഡിനോട് ഹൈക്കോടതി ചോദിച്ചു. 90,000 പേരെ പ്രവേശിപ്പിക്കാന്‍ കഴിയുമെന്ന് ദേവസ്വം ബോര്‍ഡ് മറുപടി നല്കി.
എന്നാല്‍, അങ്ങനെ തിക്കിത്തിരക്കി ആളുകളെ കയറ്റിയിട്ട് എന്ത് കാര്യമെന്നും കോടതി ചോദിച്ചു. മണ്ഡല, മകരവിളക്ക് തീര്‍ഥാടനം സംബന്ധിച്ചുള്ള ഒരുക്കങ്ങള്‍ ആറു മാസം മുന്‍പെങ്കിലും തുടങ്ങേണ്ടതായിരുന്നില്ലേ എന്നും കോടതി ആരാഞ്ഞു.
kerala
സംസ്ഥാനത്ത് മഴ ശക്തമാകുന്നു; വിവിധ ജില്ലകളില്‍ മുന്നറിയിപ്പ്
ഇന്ന് കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളില്‍ ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 21/11/2025ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കികളിലാണ് യെല്ലോ അലര്‍ട്ട്.
ഒറ്റപ്പെട്ട ശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിരിക്കുന്നത്. 22/11/2025ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും 23/11/2025ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും യെല്ലോ അലര്‍ട്ടാണ്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
kerala
ബീമാപള്ളി ഉറൂസ്; ശനിയാഴ്ച പ്രാദേശിക അവധി പ്രഖ്യാപിച്ച് തിരുവനന്തപുരം ജില്ലാ കളക്ടര്‍
തിരുവനന്തപുരം നഗരസഭാ പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ബാധകം
തിരുവനന്തപുരത്തെ ബീമാപ്പള്ളി ഉറൂസിനോട് അനുബന്ധിച്ച് പ്രാദേശിക അവധി പ്രഖ്യാപിച്ച് തിരുവനന്തപുരം ജില്ലാ കളക്ടര്‍. തിരുവനന്തപുരം നഗരസഭാ പരിധിയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അവധി ബാധകമായിരിക്കും.
അതേസമയം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമല്ലെന്നും ഉത്തരവില്‍ പറയുന്നു. മുന്‍ നിശ്ചയിച്ചിട്ടുള്ള പൊതുപരീക്ഷകള്‍ക്കും അവധി ബാധകമായിരിക്കില്ല.
നവംബര്‍ 22 മുതല്‍ ഡിസംബര്‍ രണ്ടുവരെ വരെയാണ് ബീമാപ്പള്ളി ദര്‍ഗാ ഷെരീഫ് വാര്‍ഷിക ഉറൂസ് മഹോത്സവം. ഉറൂസ് മഹോത്സവത്തിന്റെ ആദ്യ ദിവസം പ്രാദേശിക അവധി അനുവദിക്കുന്നതിന് സര്‍ക്കാരില്‍ നിന്ന് മുന്‍കൂര്‍ അനുമതി ലഭിച്ചിരുന്നു. ഇത് പ്രകാരമാണ് നവംബര്‍ 22 നാണ് (ശനിയാഴ്ച) കളക്ടര്‍ പ്രാദേശിക അവധി അനുവദിക്കുന്നത്.
-
india2 days agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF2 days agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News2 days agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india22 hours agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
kerala20 hours agoവാഹനാപകടത്തില്‍ കോമയിലായ ഒമ്പത് വയസ്സുകാരി ദൃഷാനക്ക് 1.15 കോടി നഷ്ടപരിഹാരം നല്കാന് കോടതി
-
kerala2 days agoശബരിമല സ്വര്‍ണ്ണക്കൊള്ള; സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി
-
Sports18 hours agoഎമേര്‍ജിങ് സ്റ്റാര്‍സ് ഏഷ്യ കപ്പില്‍ ഒമാനെ തകര്‍ത്ത് ഇന്ത്യ
-
india20 hours agoപോക്സോ കേസ്; ബിജെപി നേതാവ് ബി.എസ് യെദ്യൂരപ്പക്ക് സമന്‍സ് അയച്ച് പ്രത്യേക കോടതി

