india

അദാനി വിഷയത്തിൽ പ്രതിപക്ഷ ബഹളം: ലോക്‌സഭ നിർത്തിവച്ചു

By webdesk15

March 14, 2023

അദാനി വിഷയത്തിൽ ജെപിസി അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധിച്ചതിനെ തുടർന്ന് ലോക്‌സഭാ നടപടികൾ നിർത്തിവച്ചു.പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിലെ ഭരണവുമായി ബന്ധപ്പെട്ട് മുൻപു വിദേശത്തു നടത്തിയ പ്രസ്താവനകൾ എഴുതിയ പ്ലക്കാർഡുകൾ ഉയർത്തിയായിരുന്നു പ്രതിപക്ഷ പ്രതിഷേധം. വിദേശ രാജ്യങ്ങളിൽ രാഹുൽഗാന്ധി നടത്തിയ പ്രസ്താവനകളിൽ മാപ്പു പറയണമെന്ന് ആവശ്യപ്പെട്ട് ഭരണപക്ഷവും ബഹളം വച്ചു. ബഹളത്തെ തുടർന്ന് ഉച്ചക്ക് 2 മണിവരെ ലോക്‌സഭാ നിർത്തിവയ്ക്കുന്നതായി സ്പീക്കർ അറിയിച്ചു.