More

ലോക്‌സഭാ തെരഞ്ഞെടുപ്പ് ; അവസാനഘട്ട വോട്ടെടുപ്പിനൊരുങ്ങി രാജ്യം

By Test User

May 18, 2019

ലോക്‌സഭയിലേക്കുള്ള അവസാനഘട്ട വോട്ടെടുപ്പിനൊരുങ്ങി രാജ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദി മത്സരിക്കുന്ന വാരാണസിയടക്കം നാളെ 59 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. ഉത്തര്‍പ്രദേശിലെ 13 മണ്ഡലങ്ങളിലും പശ്ചിമ ബംഗാളിലെ 9 മണ്ഡലങ്ങളിലും അവസാന ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കും. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് പശ്ചിമബംഗാളില്‍ കനത്ത സുരക്ഷയാണ് വോട്ടെടുപ്പിനായി ഒരുക്കിയിരിക്കുന്നത്. ആകെ 542 മണ്ഡലങ്ങളിലെ വോട്ടെടുപ്പാകും നാളെ പൂര്‍ത്തിയാകുക. തമിഴ് നാട്ടിലെ ഒരു മണ്ഡലത്തിലെ വോട്ടെടുപ്പ് റദ്ദാക്കിയിരുന്നു. എക്‌സിറ്റ് പോള്‍ സൂചനകള്‍ നാളെ വൈകിട്ട് പുറത്തു വരും.