FOREIGN

ബസ് കാത്തുനിന്ന യുവതി ലണ്ടനില്‍ കാറിടിച്ച് മരിച്ചു

By Chandrika Web

February 23, 2023

ലണ്ടനില്‍ പഠനത്തിനായെത്തിയ തിരുവനന്തപുരം സ്വദേശിനിയായ യുവതി കാറിടിച്ച് മരിച്ചു. നടപ്പാതയിലേക്ക് കാറിടിച്ച് കയറുകയായിരുന്നു. ലണ്ടന്‍സമയം രാവിലെ എട്ടരക്കാണ് സംഭവം. ആറ്റിങ്ങല്‍ തോന്നയ്ക്കല്‍ അനില്‍കുമാറിന്റെയും ലാലിയുടെയും മകള്‍ ആതിര (25) ആണ് മരിച്ചത്. ലീഡ്‌സിലെ ബെക്കറ്റ് സര്‍വകലാശാലയില്‍ മാനേജ്‌മെന്റ് വിദ്യാര്‍ത്ഥിനിയാണ്. ഭര്‍ത്താവ് രാഹുല്‍ ഒമാനിലാണ്. സഹോദരന്‍ തിരുവനന്തപുരത്തെ ടെക്‌നോപാര്‍ക്കിലെ ഉദ്യോഗസ്ഥനാണ്.