Video Stories

സിപിഐയ്ക്ക് ദേശീയപാര്‍ട്ടി പദവി നഷ്ടം, ബംഗാളിലും മോശം; എഎപി ദേശീയ പാര്‍ട്ടി

By webdesk13

April 10, 2023

സിപിഐയ്ക്ക് ദേശീയ പാര്‍ട്ടി പദവി നഷ്ടമായി. കേരളത്തിലും തമിഴ്‌നാട്ടിലും മണിപ്പുരിലും മാത്രമാണ് സിപിഐക്കു സംസ്ഥാന പാര്‍ട്ടി പദവിയുള്ളത്. ബംഗാളിലെ സംസ്ഥാന പാര്‍ട്ടി ഇല്ലാതായി.

സിപിഐയ്ക്കു പുറമെ ശരദ് പവാറിന്റെ എന്‍സിപി, മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് എന്നിവയ്ക്കും ദേശീയ പാര്‍ട്ടി പദവി നഷ്ടമായി. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാര്‍ട്ടിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു.